സ്വര്‍ണ്ണം കടം തരുന്നത് സ്‌നേഹം കൊണ്ടല്ല, കുടുക്കിലാക്കാന്‍ തന്നെ: ആര്‍ക്കും മനസ്സിലാകാത്ത പണിക്കൂലിക്കണക്കും

മകളെ അന്തസ്സായി കെട്ടിച്ചു വിടാന്‍ വേണ്ടിയാണ് താഴെപ്പാലത്തെ ചെമ്മണൂര്‍ ഇന്റര്‍ നാഷനല്‍ ജൂവലറിയില്‍ നിന്നും സ്വര്‍ണ്ണം വാങ്ങിയത്. സ്വര്‍ണ്ണം വാങ്ങിയശേഷം പിന്നീട് പണം മതിയെന്ന വാഗ്ദാനം വലിയ കെണിയാണെന്ന് ഈ പാവം മനുഷ്യന്‍ അറിഞ്ഞില്ല. കച്ചവടം നടക്കാന്‍ കടക്കാര്‍ എന്തും പറയും. അതാണ് ഇവിടെയും സംഭവിച്ചത്.
ഈ വര്‍ഷം ഫെബ്രുവരിയിലാണ് മകളുടെ വിവാഹത്തിനായി ഇസ്മായില്‍ തിരൂരിലെ ജൂവലറിയുടെ ബ്രാഞ്ചില്‍ നിന്നും സ്വര്‍ണം വാങ്ങിയത്. ജൂവലറിയുടെ കമ്മീഷന്‍ ഏജന്റായ സാജിത എന്ന സ്ത്രീ മുഖേനായാണ് അദ്ദേഹം ആഭരണം എടുക്കാന്‍ തീരുമാനിച്ചത്. ഇത് പ്രകാരം, അഞ്ച് ലക്ഷത്തോളം രൂപയുടെ സ്വര്‍ണം വാങ്ങി. പണം അടക്കാനായി ഏതാനും മാസത്തെ സാവകാശവും നല്‍കിയിരുന്നു. തുടക്കത്തില്‍ മൂന്ന് ലക്ഷത്തി ലഅറുപതിനായിരം രൂപയാണ് നല്‍കിയത്.
സ്വര്‍ണം നല്‍കുന്നതിന് മുമ്പായി ഇസ്മായില്‍ മുദ്രപത്രങ്ങളില്‍ ഒപ്പിട്ടു കൊടുത്തിരുന്നു. കൂടാതെ നിയമവിരുദ്ധമായിരുന്നിട്ടും ബ്ലാക് ചെക് ലീഫുകളും ജൂവലറിക്കാര്‍ വാങ്ങിവച്ചു. പിന്നീട് സാമ്പത്തിക ഞെരുക്കത്താല്‍ നിശ്ചിത തീയതി കഴിഞ്ഞിട്ടും ജൂവലറിക്കാര്‍ക്ക് പണം നല്‍കാന്‍ സാധിച്ചില്ല. ഇതോടെ അടക്കേണ്ട പണം കുത്തനെ ഉയര്‍ത്തുകയാണ് ചെമ്മണ്ണൂര്‍ ജൂവലറിക്കാര്‍ ചെയ്തതെന്നാണ് ഇസ്മായിലിന്റെ ബന്ധുക്കള്‍ പറയുന്നത്. ഇതോടെ എങ്ങനെയെങ്കിലും പണം സംഘടിപ്പിച്ച് ഇടപാട് തീര്‍ക്കാന്‍ സാധിക്കാത്ത വിധത്തിലേക്ക് സംഖ്യ വളര്‍ന്നു. പണിക്കൂലിയുടെ പേരിലായിരുന്നു ജൂവലറി അമിത തുക ഈടാക്കിയത്. ഈ പണിക്കൂലി അമിതമായി തോതില്‍ ഉയര്‍ത്തിയതോടെ ഇസ്മായിലിന് എളുപ്പം കടം തീര്‍ക്കാന്‍ സാധിക്കാതെ വന്നു.
ഇതിനിടെ ഇടനിലക്കാരിയായ സാജിതയില്‍ നിന്നും ജൂവലറി സ്വര്‍ണ്ണാഭരണങ്ങള്‍ പിടിച്ചുവാങ്ങിയിരുന്നു. ഇസ്മായില്‍ പണം അടക്കാത്തതിന്റെ പേരില്‍ സാജിതയുടെ പക്കല്‍ നിന്നും 19 പവനാണ് പിടിച്ചുവാങ്ങിയത്. ഇസ്മയില്‍ പണം അടച്ചാല്‍ മാത്രമേ സ്വര്‍ണം വിട്ടുനല്‍കൂവെന്നാണ് ഇവരോട് ചെമ്മണ്ണൂര്‍ ജൂവലറിക്കാര്‍ പറഞ്ഞിരിക്കുന്നത്. ഇതിനിടെ സ്ഥലം വിറ്റ് കടം തീര്‍ക്കാന്‍ ഇസ്മയില്‍ ശ്രമിച്ചുവരികയായിരുന്നു. ഉമ്മയുടെ പേരിലുള്ള ഭൂമി വില്‍ക്കാനായിരുന്നു പരിപാടി. ഇക്കാര്യം പറഞ്ഞ് സാവകാശം തേടുകയും ചെയ്തു. എന്നാല്‍ എളുപ്പത്തില്‍ വില്‍പ്പന നടക്കാതിരിന്നതും ഇസ്മായിലിനെ പ്രതിരോധത്തിലാക്കി.
എന്നാല്‍ മുഴുവന്‍ സ്വര്‍ണ്ണത്തിന്റെയും വില അപ്പോള്‍ നിശ്ചയിക്കാതെ പണം നല്‍കിയ ആഭരണങ്ങളുടെ വില മാത്രമാണ് രേഖപ്പെടുത്തിയതെന്നും പിന്നീട് കൂടുതല്‍ പണം ആവശ്യപ്പെട്ട് വീട്ടില്‍ എത്തി ഭീഷണി മുഴക്കുകയായിരുന്നെന്നും വീട്ടുകാര്‍ ആരോപിച്ചു. അന്ന് മുഴുവന്‍ സ്വര്‍ണ്ണത്തിന്റെ ബില്ലും നല്‍കാന്‍ തയ്യാറായില്ല എന്നും പറയുന്നു.
എന്നാല്‍, ജൂവലറിയുടെ ഫീല്‍ഡ് ജീവനക്കാരി എന്നു പരിചയപ്പെടുത്തിയ യുവതിയുടെ കയ്യില്‍ പണം നല്‍കിയിരുന്നതായി ഇസ്മായിലിന്റെ ബന്ധുക്കള്‍ പറഞ്ഞു. 45 ദിവസത്തെ അവധിക്ക് സ്വര്‍ണം കടം കൊടുത്ത വകയില്‍ വന്‍ തുകഇസ്മായില്‍ നല്‍കാനുണ്ടെന്നാണു ജൂവലറി ജീവനക്കാര്‍ പറയുന്നത്.
ആഡംബര ഭ്രമവും ഈ മഞ്ഞലോഹത്തോടുള്ള മലയാളികളുടെ അടങ്ങാത്ത ആര്‍ത്തിയാണ് പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















