ജനകീയ പദ്ധതികളുമായി കോഴിക്കോട് ജില്ലാകലക്ടര്‍, പാവപ്പെട്ടവന്റെ വിശപ്പടക്കാന്‍ ഓപ്പറേഷന്‍ സുലൈമാനി

വിശക്കുന്നവനു മുന്നില്‍ സൗജന്യ ഭക്ഷണവുമയി ഓപ്പറേഷന്‍ സുലൈമാനി. ജില്ലാ ഭരണകൂടത്തിന്റെ ഈ പദ്ധതിപ്രകാരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 50 ഹോട്ടലുകളിള്‍ ഇന്നുമുതല്‍ അഗതികള്‍ക്ക് സൗജന്യഭക്ഷണം ലഭിക്കും. ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റൊറന്റ് അസോസിയേഷന്റെ സഹകരണത്തോടെയാണു പദ്ധതി. ജില്ലാ കലക്ടര്‍ എല്‍ പ്രശാന്താണ് ഓപ്പറേഷന്‍ സുലൈമാനിയുടെ മുഖ്യ സംഘാടകന്‍.
പണമില്ലാത്തതിന്റെ പേരില്‍ റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് പരിസരങ്ങളിലടക്കം ആര്‍ക്കുമിനി വിശന്നിരിക്കേണ്ടിവരില്ലെന്ന് ഈ മാതൃകാപദ്ധതിയില്‍ പങ്കാളികളായ ഹോട്ടല്‍ ഉടമകള്‍ പറയുന്നു.
അന്യനു മുന്നില്‍ കൈനീട്ടാതെയും നാണക്കേടു കൂടാതെയും നിര്‍ധനര്‍ക്കു ഭക്ഷണ കൂപ്പണ്‍ വാങ്ങി പദ്ധതി പ്രയോജനപ്പെടുത്താം. ടാഗോര്‍ ഹാളില്‍ ഇന്നു വൈകിട്ട് അഞ്ചിനു മന്ത്രി എം.കെ. മുനീര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ചലച്ചിത്ര സംവിധായിക അഞ്ജലി മേനോന്‍ മുഖ്യാതിഥിയാകും.
നിലവില്‍ ചില ഹോട്ടലുകള്‍ സൗജന്യഭക്ഷണം വിതരണം ചെയ്യുന്നുണ്ടെങ്കിലയും പലപ്പോഴും അതു യഥാര്‍ഥ ആവശ്യക്കാരിലെത്താത്ത സാഹചര്യത്തിലാണ് ഓപ്പറേഷന്‍ സുലൈമാനിക്കു രൂപം കൊടുത്തതെന്നു ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് പറഞ്ഞു.
ക്ഷണപ്പൊതിക്കു നിവൃത്തിയില്ലാത്ത കുട്ടികള്‍ മുതല്‍ ദാരിദ്ര്യവും അനാരോഗ്യവും മൂലം പട്ടിണിയിലായവര്‍ക്കുവരെ ഉപകരിക്കുന്ന രീതിയിലാണു പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അദ്യഘട്ടത്തില്‍ വില്ലേജ് ഓഫീസ് വഴിയാണു ഭക്ഷണ കൂപ്പണ്‍ വിതരണം.ഭാവിയില്‍ മെഡിക്കല്‍ കോളജ്, റെയില്‍വേ സ്‌റ്റേഷന്‍, പുതിയ ബസ് സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി.സി, ബീച്ച് എന്നിവിടങ്ങളില്‍ പ്രത്യേക കൗണ്ടര്‍ മുഖേന കൂപ്പണുകള്‍ നല്‍കുമെന്നു ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റൊറന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് സുഹൈല്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















