തൃശൂര്‍ ബസ് സ്റ്റാന്‍ഡ് ഒരു ശാപമോ?നിയന്ത്രണം വിട്ട ബസ് യാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞ് കയറി രണ്ടുപേര്‍ മരിച്ചു

തൃശൂരില്‍ നിയന്ത്രണം വിട്ട ബസ് യാത്രക്കാര്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറി രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി വോള്‍വോ ബസാണ് യാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞു കയറിയത്. ഇന്നു രാവലെ 9.15 നായിരുന്നു അപകടം. തൃശൂരില്‍ നിന്ന് പാലക്കാട്ടേക്ക് സര്‍വീസ് നടത്തേണ്ട കെഎസ്ആര്‍ടിസി എസി ലോ ഫ്‌ലോര്‍ ബസാണ് അപകടമുണ്ടാക്കിയത്.
സര്‍വീസിന് തയാറെടുക്കുന്നതിനിടെ ബസ് കാത്തുനില്‍ക്കുന്നവര്‍ക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. രണ്ട് പുരുഷന്‍മാരാണ് അപകടത്തില്‍ മരിച്ചത്. ദിവസത്തെ ആദ്യ സര്‍വീസ് നടത്തുന്നതിന് വേണ്ടി ഗ്യാരേജില്‍ നിന്ന് വരുമ്പോഴായിരുന്നു നിയന്ത്രണം നഷ്ടമായി ബസ് ജനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞു കയറിയത്. ആളുകള്‍ നില്‍ക്കുന്നതിന് മുന്നില്‍ ഭിത്തിയുണ്ടായിരുന്നെങ്കിലും ഇത് തകര്‍ത്താണ് അപകടമുണ്ടായത്. അവധി ദിവസം രാവിലെയായതിനാല്‍ ബസ് സ്റ്റാന്‍ഡില്‍ ആളുകള്‍ കുറവായിരുന്നു. ഇത് അപകടത്തിന്റെ തീവ്രത കുറച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















