തിരൂര്‍ ചെമ്മണ്ണൂര്‍ ജ്യൂവലേഴ്‌സിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് സ്വയം തീ കത്തിച്ച ഇസ്മായില്‍ മരിച്ചു; വീട്ടുകാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമം

മഞ്ഞലോഹക്കുരുക്കില്‍ പൊലിഞ്ഞത് മറ്റൊരു ജീവന്‍കൂടി. തിരൂരിലെ ചെമ്മണ്ണൂര്‍ ജ്യൂലേഴ്‌സില്‍ എത്തി പെട്രോളൊഴിച്ച് തീക്കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. താനൂര്‍ കെ. പുരം പട്ടരുപറമ്പ് സ്വദേശി പട്ടശ്ശേരി ഇസ്മായില്‍ (48) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശരീരത്തിന്റെ എഴുപത് ശതമാനവും അത്മഹത്യാശ്രമത്തില്‍ പൊള്ളലേറ്റിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ഇയാള്‍ ചെമ്മണ്ണൂര്‍ ജ്യൂലേഴ്‌സിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ബോബി ചെമ്മണ്ണൂരിന്റെ ജൂവലറിയുടെ തിരൂര്‍ ഷോറൂമില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതാണ് ഇസ്മായിലിന് കുരുക്കായത്. മുഴുവന്‍ പണം നല്‍കിയില്ലെങ്കിലും ചെറിയ സാവകാശത്തില്‍ പണം നല്‍കിയാല്‍ മതിയെന്ന ജൂവലറിക്കാരുടെ വാഗ്ദാനത്തില്‍ ഇസ്മായില്‍ വീഴുകയായിരുന്നു. ഒടുവില്‍ ജൂവലറിക്കാര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്ന ഘട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തിയതോടെയാണ് ആത്മഹത്യ ചെയ്യാനായി ഷോറൂമിലെത്തിയത്. തന്റെ വാദങ്ങള്‍ കടയിലെ ജീവനക്കാര്‍ അംഗീകരിക്കാതെ വന്നതോട് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
ഇതോടെ തട്ടിപ്പ് നടത്തുന്ന ജ്വല്ലറികള്‍ക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ആര്‍ക്കും മനസ്സിലാകാത്ത വിധത്തിലുള്ള പണിക്കൂലികളാണ് മിക്ക കടകളും ഈടാക്കുന്നത്. ഇത്തരത്തില്‍ കൂടുതലും പിഴിയുന്നത് പ്രവാസികളെയാണ്. അടുത്തിടെ ഗള്‍ഫില്‍ അത്തരമൊരു ജ്വല്ലറിക്കെതിരെ സോഷ്യല്‍ മീഡിയ ആഞ്ഞടിച്ചപ്പോള്‍ പരാതിക്കാരനെ സ്വാധീനിച്ച് പ്രതിഷേധം തണുപ്പിക്കുകയായിരുന്നു. സ്വര്‍ണ്ണക്കടക്കാര്‍ക്കെതിരെ അടുത്തിടെ സര്‍ക്കാര്‍ റെയ്ഡ് നടത്തിയപ്പോള്‍ കടകള്‍ അടച്ചിട്ടായിരുന്നു അവരുടെ പ്രതിഷേധം. അധികൃതരുടെ ഒത്താശയോടെ കോടികളുടെ തട്ടിപ്പാണ് വ്യാപാരികള്‍ നടത്തുന്നതെന്ന ആരോപണവും ശക്തമാണ്.
ഈ സംഭവത്തിലും പോലീസ് ഒത്തുകളിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്. മുതലാളിമാര്‍ക്കനുകൂലമായാണ് പോലീസ് നടപടിയെന്നു പറഞ്ഞ് ആളുകള്‍ക്കിടയിലും പ്രതിഷേധം ശക്തമാണ്. ഭരണ സ്വാധീനവും പണവും ഉപയോഗിച്ച് ഇസ്മായിലിന്റെ വീട്ടുകാരെ സ്വാധീനിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ ജ്വല്ലറി അധികൃതര്‍ നടത്തുന്നത്. എങ്ങനെയും കേസ് ഒതുക്കുകയാണ് ലക്ഷ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















