സുരക്ഷിതമായി ഇടപെട്ടത് ഫയര്‍ഫോഴ്‌സ്, അവസാനം അമ്മയുടെ മറുപടി എല്ലാവരെയും ഞെട്ടിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റ് ആവാന്‍ പുറപ്പെട്ട യുവതി തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പ്രസവിച്ചു. നിലമ്പൂര്‍ സ്വദേശിനി സുമ (29) ആണ് ബസ് സ്റ്റാന്‍ഡിലെ ശുചിമുറിയില്‍ ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. വിവരം ജില്ലാ ആശുപത്രിയില്‍ അറിയിച്ചെങ്കിലും ആരുമെത്ത!ാതിരുന്നതു മൂലം അഗ്‌നിശമന സേനാംഗങ്ങള്‍ അമ്മയെയും കുഞ്ഞിനെയും പൊക്കിള്‍ക്കൊടി മുറിക്കാതെ ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം ലഭ്യമാക്കി. കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില!ാണ്.
ഇന്നു രാവിലെ 7.30ന് തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലാണ് സംഭവങ്ങള്‍. നിറവയറുമായി സ്റ്റാന്‍ഡിലെത്തിയ യുവതിക്കൊപ്പം 11 വയസുകാരിയായ മകളുമുണ്ടായിരുന്നു. പ്രസവവേദന മൂലം യുവതി ശുചിമുറിയില്‍ കിടന്നു നിലവിളിച്ചപ്പോള്‍ ഡിപ്പോ അധികൃതരും യാത്രക്കാരും വിവരം ജില്ലാ ആശുപത്രിയില്‍ അറിയിച്ചു. ഈ സമയം ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലെന്നായിരുന്നു മറുപടി. യുവതി പ്രസവിച്ചതിനു പിന്നാലെ അഗ്‌നിശമനസേനയെത്തി യാത്രക്കാരെ സമീപത്തു നിന്നൊഴിപ്പിച്ചു.
പൊക്കിള്‍ക്കൊടി ബന്ധം മുറിയാത്തതിനാല്‍ യുവതിയെ ആശുപത്രിയ!ിലെത്തിക്കാന്‍ കഴിയാതെ സേനാംഗങ്ങള്‍ വിഷമിച്ചു. മറ്റുവഴിയില്ലാത്തതിനാല്‍ യുവതിയെയും കുഞ്ഞിനെയും പൊക്കികൊടി മുറിയാതെ തന്നെ ആംബുലന്‍സില്‍ കയറ്റി ജില്ലാ ആശുപത്രിയിലെത്തിക്ക!േണ്ടി വന്നു. ആംബുലന്‍സിനുള്ളില്‍ കയറി പൊക്കിള്‍കൊടി മുറിച്ചശേഷം ഡോക്ടര്‍മാര്‍ അമ്മയെയും കുഞ്ഞിനെയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇരുവരും സുരക്ഷിതരാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എല്ലാറ്റിനുമൊടുവില്‍ കുഞ്ഞിനെ തനിക്കു വേണ്ടെന്ന അമ്മയുടെ നിലപാട് ആശുപത്രി അധികൃതരെ വെട്ടിലാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















