മുംബയ് പോര്‍ട്ട് ട്രസ്റ്റ് മേഖലയില്‍ എണ്ണ പൈപ്പ് ലൈനില്‍ വന്‍ അഗ്‌നിബാധ

മുംബയ് പോര്‍ട്ട് ട്രസ്റ്റ് മേഖലയില്‍ എണ്ണ പൈപ്പ് ലൈനില്‍ വന്‍ അഗ്‌നിബാധ. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പോറേഷന്‍ ട്രോംബേയില്‍ നിന്ന് വദാലയിലേക്ക് എണ്ണ പന്പ് ചെയ്യുന്ന പൈപ്പ് ലൈനിലാണ് തീപിടുത്തമുണ്ടായതെന്നാണ് സൂചന. എട്ടോളം അഗ്‌നിശമനസേനാ യൂണിറ്റുകള്‍ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ശനിയാഴ്ച വൈകിട്ടോടെയാണ് വദാലയിലെ പോര്‍ട്ട് ട്രസ്റ്റ് റോഡിനു സമീപമുള്ള പൈപ്പ് ലൈനില്‍ അഗ്‌നിബാധയുണ്ടായത്. ആളപായമുളളതായി റിപ്പോര്‍ട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















