കരിപ്പൂര്‍ സംഘര്‍ഷം: മൂന്നു റൗണ്ട് വെടിവയ്പ്പിനു തെളിവ് കണ്ടെത്താനായില്ല

അപ്രതീക്ഷിതമായി കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ സംഘര്‍ഷത്തില്‍ സിഎഎസ്എഫ് ഇന്‍സ്‌പെക്ടര്‍ സീതാറാം ചൗധരിയുടെ തോക്കില്‍ നിന്നു വെടിയുതിര്‍ത്തിന്റെ തെളിവ് അന്വേഷണസംഘത്തിനു ശേഖരിക്കാനായില്ലെന്ന് റിപ്പോര്‍ട്ട്. വിചാരണയില്‍ സീതാറാമിന്റെ തോക്കില്‍ നിന്നുതിര്‍ന്ന വെടിയുണ്ടകളുടെ എണ്ണം കേസിന്റെ ഗതിയെത്തന്നെ ബാധിക്കും.
മൂന്നു റൗണ്ട് നിറയൊഴിച്ചു എന്നതാണ് തെളിയിക്കാനാകാഞ്ഞത്. സീതാറാമിന്റെ കൈവശമുണ്ടായിരുന്ന 30 തിരകളില്‍ 28 എണ്ണം കണ്ടെത്താനായി. പൊലീസിനു തെളിവു ലഭിച്ചത് ഒരു റൗണ്ട് നിറയൊഴിച്ചതിനു മാത്രം. രണ്ട് റൗണ്ട് നിറയൊഴിച്ചു എന്ന് അനുമാനിക്കുന്നു.
ജവാനു വെടിയേറ്റ ശേഷം ചൗധരി രണ്ട് റൗണ്ട് വെടിയുതിര്‍ത്തതായാണ് പൊലീസിന്റെ നിഗമനം. ഒന്നിലേറെതവണ വെടിയുതിര്‍ക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണ്. തെളിവു ലഭിച്ചില്ലെങ്കില്‍ സീതാറാമിനെതിരായ കേസിനെയും ബാധിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















