നാടിന് പ്രകാശം പരത്തുന്ന പെണ്‍കുട്ടി; ഹെലന

തന്റെ പേര് അന്വര്‍ത്ഥമാക്കിക്കൊണ്ട് ഒരു നാടിനു മുഴുവന്‍ നന്മയുടെ പ്രകാശം പരത്തുകയാണ് ഹെലന എന്ന പെണ്‍കുട്ടി. ഹെലന എന്ന ഗ്രീക്ക് വാക്കിന് സൂര്യപ്രകാശം എന്നാണ് അര്‍ഥം. പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ച ഹെലന ജയ്‌സണ്‍ തനിക്ക് പലയിടത്തു നിന്നുമായി ലഭിച്ച സമ്മാനത്തുക കൂട്ടിവച്ച് താന്‍ പഠിച്ച അങ്കണവാടിയില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ നല്‍കിയാണ് നാടിനും നാട്ടാര്‍ക്കും മാതൃകയായത്.
ഒരുമനയൂര്‍ ആറാം വാര്‍ഡില്‍ പെരുമ്പുള്ളി കോളനിയിലെ ഹെലന പഠിച്ച 38-ാം നമ്പര്‍ അങ്കണവാടി 38 വര്‍ഷമായി വൈദ്യുതിയില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നത്. അങ്കണവാടിയിലേക്ക് ഫാനും ഹെലനയുടെ സമ്മാനത്തുക കൊണ്ട് നല്‍കി. ചൂടുസമയത്ത് ഇവിടെ കുട്ടികള്‍ക്ക് അധ്യാപിക വീശികൊടുക്കുന്നത് മുറം ഉപയോഗിച്ചായിരുന്നു.
മൂന്നു വയസു വരെ ഹെലന പഠിച്ചത് ഈ അങ്കണവാടിയിലാണ്. പാവറട്ടി സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠിച്ച് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചതിന്റെ ഭാഗമായി അങ്കണവാടിയിലെത്തിയപ്പോഴാണ് അധ്യാപികയായ അമ്മിണി വൈദ്യുതി ലഭിക്കാത്ത വിവരം പറയുന്നത്.
തനിക്ക് വിവിധ ഇടങ്ങളില്‍നിന്നു ലഭിച്ച സമ്മാനത്തുക കൂട്ടിവച്ച് ഹെലന വിവരം ഒടുവില്‍ ഒരുമനയൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി കൂടിയായ അച്ഛന്‍ ജയ്‌സണ്‍ ആളൂരിനോടു പറഞ്ഞു. തുടര്‍ന്നു വൈദ്യുതി ലഭ്യമാക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി. അങ്കണവാടിയില്‍ ഇന്ന് 11.30ന് നടക്കുന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഫിലോമിന ജോസ് സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















