കൊച്ചി കടലിനടിയിലാകുമെന്ന് ശാസ്ത്രജ്ഞരുടെ പഠനം

കൊച്ചി ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? കൊച്ചിയില്‍ താമസിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്? എന്നാല്‍ ഇനി കൊച്ചിയിലേക്ക് താമസമാക്കാന്‍ അല്‍പമൊന്ന് മടിക്കും എന്നതാണ് യാഥാര്‍ത്ഥ്യം. കാരണം, ആഗോളതാപനം അടുത്ത 100 വര്‍ഷത്തിനുള്ളില്‍ കൊച്ചിയുടെ വലിയഭാഗം പ്രദേശങ്ങളെയും കടലിനടിയിലാക്കുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യാനോഗ്രാഫിയിലെ ശാസ്ത്രജ്ഞരുടെ പഠനം വ്യക്തമാക്കുന്നത്. പ്രശ്‌നത്തിന്റ രൂക്ഷത കുറയ്ക്കാന്‍ ഇപ്പോള്‍ തന്നെ നടപടികള്‍ ആരംഭിക്കണമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കൊച്ചിയുടെ ഉപഗ്രഹചിത്രങ്ങളും ത്രിഡി ചിത്രങ്ങളും ഉപയോഗിച്ചാണ് ശാസ്ത്രജ്ഞര്‍ പഠനം നടത്തിയത്. ആഗോള താപനം മൂലം സമുദ്രനിരപ്പ് പ്രതിവര്‍ഷം 2 സെന്റീമീറ്റര്‍ വരെ ഉയരുന്നുണ്ടെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. സമുദ്രനിരപ്പ് 2 മീറ്റര്‍ വരെ ഉയര്‍ന്നാല്‍ 599 ചതുരശ്ര കിലോമീറ്റര്‍ വരെ മുങ്ങുമെന്നാണ് ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സംവിധാനം ഉപയോഗിച്ച് ശാസ്ത്രജ്ഞര്‍ കണക്കാക്കിയത്. ജലനിരപ്പ് ഉയരുമ്പോള്‍ നഗരമേഖലയിലെ 187 ചതുരശ്ര കിലോമീറ്റര്‍ വരേയും കടലെടുത്തുപോകുമെന്നും പഠനം വ്യക്തമാക്കുന്നു. ഒപ്പം തന്നെ ഉപ്പുവെള്ളം കയറി ആവാസ വ്യവസ്ഥ താറുമാറാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ തീരസംരക്ഷണ നിയമലംഘനങ്ങള്‍ നടക്കുന്ന സ്ഥലമാണ് കൊച്ചിയെന്ന് ചൂണ്ടിക്കാട്ടുന്ന പഠനം കടല്‍ തീരത്തെ നിര്‍മാണങ്ങളും അപകടത്തിലാണെന്ന് വ്യക്തമാക്കുന്നു. കൊച്ചിയുമായി സാന്പത്തികമായും സാംസ്‌കാരികവുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളേയും ബാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















