ശബരിമല നട ഇന്ന് തുറക്കും

മിഥുന മാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചരയോടെ തുറക്കും. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി കൃഷ്ണദാസ് നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. പതിവ് പൂജകള്‍ക്ക് പുറമെ വിശേഷാല്‍ പൂജകളായ പടിപൂജയും ഉദയാസ്തമന പൂജയും നടക്കും. ശനിയാഴ്ച രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കും. നട അടയ്ക്കുന്ന ജൂണ്‍ 20ന് രാവിലെ എട്ടിന് ഹരിവരാസനം പുരസ്‌ക്കാരം ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന് സമര്‍പ്പിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















