കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടറെ രോഗി മര്‍ദിച്ച സംഭവം: ഡോക്ടര്‍മാര്‍ പണിമുടക്കുന്നു

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗി പിജി ഡോക്ടറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് പിജി ഡോക്ടര്‍മാരും ഹൗസ്‌സര്‍ജന്മാരും പണിമുടക്കുന്നു. ഇന്നു രാവിലെ എട്ടിന് ആരംഭിച്ച പണിമുടക്ക് ചൊവ്വാഴ്ച രാവിലെയെ അവസാനിക്കൂ.
മദ്യപിക്കുന്നതിനിടെ വീണു പരിക്കേറ്റ് ഞായറാഴ്ച രാത്രി 11-ന് മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ എത്തിയ നീറിക്കാട് നെടുംതൊട്ടിയില്‍ രാഗേഷ് (20) ആണ് സര്‍ജറി വിഭാഗത്തിലെ പിജി ഡോക്ടറായ ഡോ.സന്തോഷിനെ മര്‍ദിച്ചത്. ഡോക്ടര്‍ പരിശോധിക്കുന്നതിനിടെ മദ്യലഹരിയില്‍ ഇയാള്‍ ഡോക്ടറെ അസഭ്യം പറയുകയും ഇതു ചോദ്യം ചെയ്തപ്പോള്‍ മര്‍ദിക്കുകയുമായിരുന്നു.
ഇന്നു രാവിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒന്നിച്ചുചേര്‍ന്ന് പിജി ഡോക്ടര്‍മാരും ഹൗസ്‌സര്‍ജന്മാരും ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയ ശേഷമാണ് പണിമുടക്ക് ആരംഭിച്ചത്. പണിമുടക്കില്‍ നിന്ന് അത്യാഹിത വിഭാഗത്തെയും തീവ്രപരിചരണ വിഭാഗങ്ങളെയും ലേബര്‍ റൂമിനെയും ഒഴിവാക്കിയിട്ടുണെ്ടങ്കിലും ആശുപത്രി പ്രവര്‍ത്തനത്തെ പണിമുടക്ക് സാരമായി ബാധിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















