തൃശൂര്‍ കെഎസ്ആര്‍ടിസി അപകടം: ഡ്രൈവറുടെ പരിചയക്കുറവെന്ന് റിപ്പോര്‍ട്ട്

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ലോ ഫ്‌ളോര്‍ ബസിടിച്ച് അന്ധരായ ക്രിക്കറ്റ് താരങ്ങളുടെ മരണത്തിന് കാരണമായത് ഡ്രൈവറുടെ പരിചയക്കുറവാണെന്ന് വ്യക്തമായി. ബസില്‍ ഘടിപ്പിച്ചിട്ടുള്ള കാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇത് കണെ്ടത്തിയത്. ഗിയറിനു പകരം സ്വിച്ചുകളിലൂടെയാണ് വോള്‍വോ ബസിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്.
സ്റ്റാന്‍ഡിന്റെ എട്ടാം നമ്പര്‍ ട്രാക്കില്‍ യാത്രക്കാരെ കയറ്റുന്നതിനായി ബസ് കൊണ്ടിട്ടതിനുശേഷം ഹാന്‍ഡ് ബ്രേക്കിട്ട് ഡ്രൈവര്‍ ഇറങ്ങിപ്പോയത്രേ. പിന്നീട് തിരിച്ചുവന്ന് ഡ്രൈവിംഗ് സീറ്റിലിരുന്ന് ന്യൂട്രല്‍ സ്വിച്ചിട്ട് ഹാന്‍ഡ്‌ബ്രേക്ക് മാറ്റി. പക്ഷേ ന്യൂട്രല്‍ സ്വിച്ച് വീണില്ലായിരുന്നു.
ഇത് ശ്രദ്ധിക്കാതെ പെട്ടന്ന് ആക്‌സിലേറ്ററില്‍ കാലമര്‍ത്തി. ഇതാണ് ആക്‌സിലേറ്റര്‍ കൊടുത്തയുടന്‍ ബസ് കുതിച്ച് പ്ലാറ്റ്‌ഫോമിന് മുന്നിലുളള കോണ്‍ക്രീറ്റുകൊണ്ട് നിര്‍മിച്ച ട്രാക്ക് ഗാര്‍ഡിന് മുകളിലൂടെ പാഞ്ഞതെന്നാണ് പ്രാഥമിക പരിശോധനയില്‍ കണെ്ടത്തിയിരിക്കുന്നതെന്ന് ഡിടിഒ കെ.എന്‍.വിശ്വനാഥന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















