പ്രവാസികളുടെ ചിരകാല സ്വപ്‌നമായ എയര്‍കേരള പദ്ധതിക്ക് ചിറകുമുളക്കുമെന്ന് മുഖ്യന്‍ എഫ് ബിയില്‍

കേരളത്തിന്റെ സ്വപ്‌ന പദ്ധതി വന്നേക്കുമെന്ന് സൂചന. കേന്ദ്രം കനിഞ്ഞാല്‍ ഉടന്‍ തന്നെ എയര്‍ കേരളയ്ക്കുള്ള നീക്കങ്ങള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രിയുടെ എയര്‍ കേരള സ്വപ്നങ്ങള്‍ ചിറകുവിരിക്കുന്നത്.
കേന്ദ്രം നയങ്ങളില്‍ ഇളവുകള്‍ വരുത്തിയതോടെ എയര്‍ കേരള എന്ന സ്വപ്‌നം വീണ്ടും കണ്ടുതുടങ്ങുന്നുവെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്. വിഴിഞ്ഞം പദ്ധതി പോലെ ഇതും നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. മുഖ്യന്റെ കുറിപ്പ് ഇങ്ങനെ
\'എയര്‍ കേരള കേരളത്തിന്റെ ഒരു സ്വപ്ന പദ്ധതിയാണ്. ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളുടെ ഒരു വലിയ ആഗ്രഹം ആണ് നിരക്ക് കുറഞ്ഞ ഒരു എയര്‍ ലൈന്‍. അതിനുള്ള കഴിഞ്ഞ 30 വര്‍ഷക്കാലത്തെ കേരളത്തിന്റെ ശ്രമം വിജയിക്കാത്ത സാഹചര്യത്തിലാണ് എയര്‍ കേരള എന്ന ആശയം ഉടലെടുത്തത്. ഞാന്‍ ആദ്യം മുഖ്യമന്ത്രിയായ സമയത്ത് അതിനു വേണ്ടി ഒരു കമ്പനി രൂപീകരിച്ചു, അനുമതിക്കു വേണ്ടി കേന്ദ്ര ഗവണ്‍മെന്റിനെ സമീപിച്ചു\'വെന്നാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നത്.
എന്നാല്‍, അഞ്ചു കൊല്ലത്തെ അഭ്യന്തര വിമാന സര്‍വീസ് നടത്തിയ പരിചയം, ഏറ്റവും കുറഞ്ഞത് 20 വിമാനങ്ങള്‍ എങ്കിലും ഉണ്ടായിരിക്കണം എന്നീ വ്യവസ്ഥകള്‍ അനുസരിച്ച് കേരളത്തിന് അനുമതി ലഭിച്ചില്ലെന്നാണ് മുഖ്യമന്ത്രി വിവരിക്കുന്നത്. \'ആഭ്യന്തര വിമാന സര്‍വീസ് വലിയ നഷ്ടത്തിലേ കലാശിക്കൂ. അഞ്ചു വര്‍ഷം നമുക്ക് ചിന്തിക്കാന്‍ കൂടി സാധിക്കില്ല. 20 വിമാനങ്ങള്‍ നമ്മുടെ കഴിവിനും അപ്പുറത്താണ്. അതുകൊണ്ട് എയര്‍ കേരള മോഹം ഏതാണ്ട് അവസാനിച്ച മട്ടിലായിരുന്നു. പക്ഷെ ഇപ്പോള്‍ കേന്ദ്ര നയത്തില്‍ ചെറിയ മാറ്റം വരുന്നതായി തോന്നുന്നുണ്ട്. കേന്ദ്ര നയങ്ങളില്‍ ഇളവു വരുത്തി എയര്‍ കേരളക്ക് അനുമതി തരണം എന്ന് അപേക്ഷിച്ചിട്ടുണ്ട്. കേന്ദ്ര ഗവണ്‍മെന്റിന്റെ അനുമതി കിട്ടിയാല്‍ വിഴിഞ്ഞം പദ്ധതി പോലെ എയര്‍ കേരള നടപ്പിലാക്കും.\' മുഖ്യമന്ത്രി പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















