തുടർ ഭരണം സാധ്യമോ..! മാതൃഭൂമിയുടെ സീവോട്ടർ സർവ്വേ വെളിപ്പെടുത്തുന്നത് അല്ലെന്നാണോ?

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ പ്രമുഖ മാധ്യമങ്ങൾ പലവിധ അഭിപ്രായ സർവ്വേകൾ സംഘടിപ്പിച്ചിരുന്നു. ഇതിൽ ഇപ്പോൾ ഏറ്റവും പുതുതായി പുറത്ത് വന്ന സർവ്വേയാണ് മാതഭൂമിയുടേത്. മാതൃഭൂമി നടത്തിയ സീവോട്ടര്‍ സര്‍വ്വേയില്‍ മുഖ്യമന്ത്രിയുടെ പ്രകടനം മികച്ചതെന്ന് കൂടുതല്‍ പേരും അഭിപ്രായം രേഖപ്പെടുത്തുകയാണ് ഉണ്ടായത്.
38%ത്തോളം പേരും മുഖ്യമന്ത്രിയുടെ പ്രകടനം മികച്ചതെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ശരാശരി എന്ന് രേഖപ്പെടുത്തിയത് 37.2 ശതമാനം പേരാണ്. എന്നാൽ, 24.7 ശതമാനം പേര്‍ മുഖ്യമന്ത്രിയുടെ പ്രകടനം വളരെ മോശമെന്ന് അഭിപ്രായം രേഖപ്പെടുത്തി. തുടർ ഭരണത്തിന്റെ സാധ്യത ഇപ്പോൾ പരുങ്ങലിലാണെന്നാണ് ഈ സർവ്വേകളിൽ നിന്ന് വ്യക്തമാവുന്നത്.
അതേസമയം, ഉമ്മന്‍ ചാണ്ടിയുടെ തിരിച്ചു വരവ് നേട്ടമോ എന്ന ചോദ്യത്തിന് 47.7% നേട്ടമെന്നും 36.3% നേട്ടമല്ല എന്നും 16% പേർ അഭിപ്രായമില്ല എന്നും അഭിപ്രായം രേഖപ്പെടുത്തി. യുഡിഎഫ് ഭരണം തിരിച്ചു വരുമോ എന്ന സാധ്യതയാണ് ഇവിടെ വെളിപ്പെടുത്തുന്നത്.
കിറ്റും പെന്‍ഷനും തിരഞ്ഞെടുപ്പില്‍ വലിയ ഗുണം ചെയ്യും എന്ന് കരുതുന്നവരാണ് 53.9 ശതമാനം പേരും. ചെറുതായി ഗുണംചെയ്യും എന്ന് 26.2 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു. ഗുണം ചെയ്യില്ല എന്ന് 18 ശതമാനം പേരും പറയുന്നു. സര്‍ക്കാര്‍ വികസന മോഡലായി ഉയര്‍ത്തിക്കാട്ടുന്ന കിഫ്ബി ഗുണം ചെയ്‌തോ എന്ന ചോദ്യത്തോട് 37.3 ശതമാനം പേര്‍ ഗുണം ചെയ്യും എന്നാണ് പ്രതികരിച്ചത്. ഗുണം ചെയ്യില്ല എന്ന് 37.1 ശതമാനം പേരും പ്രതികരിച്ചു.
51 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ സര്‍വേയില്‍ എന്താണ് ഈ തിരഞ്ഞെടുപ്പില്‍ ഒരു വോട്ടറെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വിഷയം എന്നതായിരുന്നു ആദ്യമായി ഉന്നയിച്ച് ചോദ്യം. വോട്ടര്‍മാരെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വിഷയം തൊഴിലില്ലായ്മയാണെന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്.
സര്‍വേയില്‍ 41.8 ശതമാനം വോട്ടര്‍മാരാണ് ഇങ്ങനെ രേഖപ്പെടുത്തിയത്. 10.4 ശതമാനം പേരെ അഴിമതിയും 4.8 ശതമാനം പേരെ ക്രമസമാധാന പ്രശ്‌നങ്ങളും സ്വാധീനിച്ചു. വോട്ടിങ്ങിനെ സ്വാധീനിക്കുന്ന വിവാദങ്ങളില്‍ മുന്നിലെത്തിയത് സ്വര്‍ണക്കള്ളക്കടത്താണ്. 25.2ശതമാനം പേര്‍ വോട്ടിങ്ങിനെ സ്വാധീനിക്കുന്ന വിവാദം സ്വര്‍ണക്കടത്താണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ശബരിമല വിവാദം, കോവിഡ് പ്രതിരോധം, പ്രളയ ദുരിതാശ്വാസം എന്നിങ്ങനെയാണ് മറ്റു വിവാദങ്ങളോടുളള വോട്ടര്‍മാർ അറിയിച്ചിരിക്കുന്ന പ്രതികരണം. സര്‍വേയില്‍ 40 മണ്ഡലങ്ങളില്‍ നിന്ന് 14,913 പേരാണ് പങ്കെടുത്തത്. 18-85 വയസ് വരെ പ്രായമുളളവരാണ് സര്‍വേയില്‍ പങ്കെടുത്തത്. സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഗുണം ചെയ്തെന്ന് സര്‍വേ ഫലം.
"https://www.facebook.com/Malayalivartha



























