നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം; പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സര്‍ക്കാര്‍

നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ ജീവനക്കാരിയായിരുന്ന രാധയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. മന്ത്രി ആര്യടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമായിരുന്ന ബിജു നായര്‍, കുന്നശേരി ഷംസുദീന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരെ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
2014 ഫെബ്രുവരി അഞ്ചിനാണ് കോണ്‍ഗ്രസ് ഓഫീസിനുള്ളില്‍ വച്ച് കോവിലകത്ത് മുറി ചിറയ്ക്കല്‍ രാധയെ (49) കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുളത്തില്‍ താഴ്ത്തിയത്. ഫെബ്രുവരി 9ന് രാധയുടെ മൃതദേഹം സമീപത്തെ കുളത്തില്‍ പൊങ്ങി. അന്ന് തന്നെ പ്രതികള്‍ അറസ്റ്റിലായി. കേസില്‍ ഈ വര്‍ഷം ഫെബ്രുവരിയിലാണ് സെഷന്‍സ് കോടതി വിധി പറഞ്ഞത്.
https://www.facebook.com/Malayalivartha





















