വിമാനത്താവളങ്ങളില്‍ പോലീസ് സ്‌റ്റേഷന്‍ വേണമെന്ന് ഡിജിപി, സുരക്ഷ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ അത്യാധുനിക സംവിധാനങ്ങളുള്ള പൊലീസ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കണമെന്ന് ഡി.ജി.പി ടി.പി. സെന്‍കുമാര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. അതേ സമയും വിമാനത്താവളങ്ങളിലെ സുരക്ഷ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് ആഭ്യന്ത മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്രം അനുവദിക്കുകയാണെങ്കില്‍ ഉടന്‍ തന്നെ സര്‍ക്കാര്‍ സുരക്ഷ ഏറ്റെടുക്കുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു. ഡിജിപിയുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
കുറ്റവാളികളുടെ വിവരങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്ന കമ്പ്യൂട്ടര്‍ സെല്‍, പരാതിയുമായെത്തുന്ന യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള സൗകര്യം തുടങ്ങിയവയോടെയാവണം സ്‌റ്റേഷനുകള്‍. കരിപ്പൂരില്‍ സി.ഐ.എസ്.എഫും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ശുപാര്‍ശ.
ഡി.ജി.പിയുടെ ശുപാര്‍ശ സംസ്ഥാനം അംഗീകരിച്ച് സ്‌റ്റേഷന്‍ സ്ഥാപിക്കാനുള്ള സ്ഥലം വിട്ടുനല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം. വിമാനത്താവളത്തോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ തന്നെയാവണം സ്‌റ്റേഷന്‍. സുരക്ഷയൊരുക്കുന്ന സി.ഐ.എസ്.എഫ് സേനാംഗങ്ങള്‍ക്കുള്ള ശമ്പളവും മറ്റ് ചെലവുകളും എയര്‍പോര്‍ട്ട് അതോറിട്ടിയാണ് വഹിക്കുന്നത്. ഇതേമാതൃകയില്‍ പൊലീസിനും അതോറിട്ടി പണം നല്‍കണം. കരിപ്പൂരില്‍ ലോക്കല്‍ പൊലീസിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നെങ്കില്‍ അക്രമം വെടിവയ്പിലേക്ക് നീങ്ങില്ലായിരുന്നുവെന്നും ഡി.ജി.പി പറയുന്നു. നിലവില്‍ നെടുമ്പാശേരിയില്‍ മാത്രമാണ് വിമാനത്താവളത്തോട് ചേര്‍ന്ന് പൊലീസ് സ്‌റ്റേഷനുള്ളത്.വിമാനത്താവളങ്ങളുടെ സുരക്ഷ കാര്യക്ഷമമാക്കാന്‍ പൊലീസ് സാന്നിദ്ധ്യം ഉറപ്പാക്കണമെന്ന് ഇന്റലിജന്‍സ് മേധാവി എ. ഹേമചന്ദ്രന്‍ ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















