അഭയാകേസ്: സിബിഐയും കൈയോഴിയുന്നു, തെളിവുകളും ഫയലുകളും കണ്ടെത്താനായില്ല

സിസ്റ്റര്‍ അഭയക്കേസില്‍ നഷ്ടപ്പെട്ട തെളിവുകളും ഫയലുകളും കണ്ടെത്താനായില്ലെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. മരിച്ച സമയത്ത് സിസ്റ്റര്‍ അഭയ ധരിച്ചിരുന്ന ശിരോവസ്ത്രം ചെരുപ്പ് തുടങ്ങിയവയാണ് നഷ്ടപ്പെട്ടത്.
കോട്ടയം ആര്‍.ഡി.ഒ ഓഫീസിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ഇവയ്ക്കായി സി.ബി.ഐയും ആര്‍.ഡി.ഒ ഓഫീസ് അധികൃതരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു.
തൊണ്ടിവസ്തുക്കള്‍ നശിപ്പിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോട്ടയത്ത് ക്രൈംബ്രാഞ്ച് എസ്.പി.ആയിരുന്ന കെ.ടി.മൈക്കിള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
അന്വേഷണത്തിന്റെ ഭാഗമായി 48 പേരുടെ മൊഴിയെടുത്തുവെന്ന് സി.ബി.ഐ. വിശദീകരണത്തില്‍ പറയുന്നു.തെളിവ് നശിപ്പിക്കാനായി ആരെങ്കിലും അവ മനപ്പൂര്‍വം ഒഴിവാക്കിയതാണോ എന്ന് സി.ബി.ഐ.അന്വേഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അതനുസരിച്ചാണ് സി.ബി.ഐ. അന്വേഷണം നടത്തി അന്തിമ അനുബന്ധ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















