നിലമ്പൂര്‍ രാധാകൊലക്കേസ്: പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സര്‍ക്കാര്‍

നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലെ തൂപ്പുകാരി രാധ കൊല്ലപ്പെട്ട കേസില്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികളുടെ ശിക്ഷ വധശിക്ഷയായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.
ഫെബ്രുവരിയിലാണ്, മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവും നിലമ്പൂര്‍ ബ്‌ളോക്ക് കോണ്‍ഗ്രസ് ഓഫീസ് സെക്രട്ടറിയുമായ നിലമ്പൂര്‍ എല്‍.ഐ.സി റോഡ് ബിജിനയില്‍ ബി.കെ. ബിജുനായര്‍ (38), ചുള്ളിയോട് ഉണ്ണികുളം കുന്നശ്ശേരി ഷംസുദ്ദീന്‍ (29) എന്നിവര്‍ക്ക് മഞ്ചേരി ഒന്നാം അഡിഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.
2014 ഫെബ്രുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. നിലമ്പൂരിലെ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസില്‍ ജോലിക്കുപോയ രാധ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതി പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 10ന് രാവിലെ പൂക്കോട്ടുംപാടം ചുള്ളിയോടിനു സമീപം പരപ്പന്‍കുഴിച്ചാല്‍ കുളത്തില്‍ രാധയുടെ മൃതദേഹം ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















