Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

എസ് ഡി പി ഐ വോട്ട് വിവാദത്തിൽ പ്രതികരിച്ച് ശിവൻകുട്ടി; 'അങ്ങോട്ട് പോയി വോട്ട് ചോദിച്ചിട്ടുണ്ടോയെന്ന് ഇപ്പോൾ വ്യക്തമാക്കേണ്ട കാര്യമില്ല'

09 APRIL 2021 12:23 PM IST
മലയാളി വാര്‍ത്ത

ത്രികോണ മത്സരം നടന്ന നേമത്ത് ഇടതു മുന്നണിക്കും തിരുവനന്തപുരത്ത് യു ഡി എഫിനും വോട്ട് ചെയ്‌തതായി എസ് ഡി പി ഐ വെളിപ്പെടുത്തിയെങ്കിലും ഇതു സംബന്ധിച്ച് പ്രതികരണത്തിന് ഇരു മുന്നണികളിലേയും നേതാക്കളാരും തയ്യാറായിരുന്നില്ല.

അതിനിടെ എസ് ഡി പി ഐ അങ്ങോട്ട് പോയി പിന്തുണയ്‌ക്കില്ലെന്നും അവരുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ടോയെന്ന് ശിവൻകുട്ടിയും ശിവകുമാറും വ്യക്തമാക്കണമെന്നുമായിരുന്നു ബി ജെ പിയുടെ പ്രതികരണം.

 

 

നേമത്ത് പതിനായിരം വോട്ടുകളും തിരുവനന്തപുരത്ത് മൂവായിരം വോട്ടുകളും തങ്ങൾക്ക് ഉണ്ടെന്നാണ് എസ് ഡി പി ഐ അവകാശപ്പെടുന്നത്. ഇതുസംബന്ധിച്ച വിവാദങ്ങൾക്ക് നേമത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി ശിവൻകുട്ടി ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ്.

ഞാൻ അങ്ങോട്ട് പോയി എസ് ഡി പി ഐയോട് വോട്ട് ചോദിച്ചെന്ന ബി ജെ പിയുടെ ചോദ്യത്തിന് മറുപടി പറയാൻ ഉദ്ദേശിക്കുന്നില്ല. എന്തെല്ലാം തോന്നിവാസമാണ് അവർ വിളിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നത്.

 

 

 

 

 

 

 

 

 

 

 

അങ്ങോട്ട് പോയി വോട്ട് ചോദിച്ചിട്ടുണ്ടോയെന്ന് ഇപ്പോൾ വ്യക്തമാക്കേണ്ട കാര്യമില്ല. വോട്ടൊക്കെ രഹസ്യമായി ചെയ്യേണ്ട കാര്യമാണ്. പണ്ട് നായനാർ വോട്ട് ചെയ്‌തത് കാണിച്ചത് കേസൊക്കെ ആയത് ഓർമ്മയില്ലേ, ആരോടൊക്കെ വോട്ട് ചോദിച്ചെന്ന് പരസ്യപ്പെടുത്തേണ്ട കാര്യമാണോ.

ഒരു സ്ഥാനാർത്ഥിയെന്ന നിലയിൽ ബി ജെ പിക്കാരനും കോൺഗ്രസുകാരനും എനിക്ക് രഹസ്യമായി വോട്ട് ചെയ്‌തിട്ടുണ്ട്. അതൊക്കെ എനിക്ക് വ്യക്തമാക്കാൻ പറ്റുമോ എന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.

 

 

പരാജയ ഭീതിയിൽ നിന്ന് ഉയർന്നുവന്ന ആക്ഷേപമാണ് ബി ജെ പി നടത്തുന്നത്. എൽ ഡി എഫ് നേമത്ത് ജയിക്കും. തിരഞ്ഞെടുപ്പ് കാലത്ത് ആരൊക്കെ ആർക്കൊക്കെ വോട്ട് ചെയ്‌തെന്ന് പാർട്ടികളോ സ്ഥാനാർത്ഥികളോ വ്യക്തമാക്കേണ്ട. അത് തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് എതിരാണ്.

 

 

 

 

 

 

 

 

 

 

 

ത്രികോണ മത്സരം നടന്ന നേമത്ത് ഇടതുമുന്നണിക്കാണ് വോട്ട് ചെയ്തത്. തിരുവനന്തപുരത്ത് യു ഡി എഫിനും വോട്ട് ചെയ്‌തു. കഴക്കൂട്ടത്ത് മനസാക്ഷി വോട്ടാണ് ചെയ്തത്. ബി ജെ പിയുടെ സാദ്ധ്യത തടയാനാണ് നേമത്ത് ഇടതിനെയും തിരുവനന്തപുരത്ത് യു ഡി എഫിനേയും പിന്തുണച്ചത്.

 

പാർട്ടിക്ക് സ്ഥാനാർത്ഥികളില്ലാത്തിടത്ത് ഇരുമുന്നണികളും സഹായം തേടിയിരുന്നു. എസ് ഡി പി ഐ വാമനപുരത്തും നെടുമങ്ങാട്ടുമാണ് മത്സരിച്ചത്. നേമത്ത് പതിനായിരവും തിരുവനന്തപുരത്ത് മൂവായിരവും വോട്ടുകൾ എസ് ഡി പി ഐയ്‌ക്ക് സ്വന്തമായുണ്ട്.

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (11 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (11 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (13 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (13 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (15 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (15 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (15 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (16 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (16 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (16 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (16 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (17 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (17 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (18 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (18 hours ago)

Malayali Vartha Recommends