ഒരുപാട് ഇഷ്ടം തോന്നിയ ഡാന്‍സ് വീഡിയോ, സംഗതി പൊരി്ചൂ ട്ടാ....വിദ്യാര്‍ഥികളുടെ ഡാന്‍സില്‍ ലൗജിഹാദ് എന്ന നിരീക്ഷണത്തെ തള്ളിക്കൊണ്ട് കലയെ പ്രോല്‍സാഹിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് സന്ദീപ് വാര്യര്‍... അതും തനി പാലക്കാടന്‍ സ്റ്റൈലില്‍

തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ ജാനകിയുടേയും നവീന്റെയും ഡാന്‍സ് വീഡിയോ അടുത്തയിടെ വൈറലായിരുന്നു. ഇതിനെതിരെ ഹൈക്കോടതി അഭിഭാഷകന്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചു നിരവധി പേരാണ് രംഗത്ത് വന്നത്. വിദ്യാര്‍ത്ഥികളുടെ ഡാന്‍സില്‍ എന്തോ പന്തികേട് മണക്കുന്നുവെന്നാണ് അഭിഭാഷകന്‍ പറഞ്ഞത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലുള്ള വിമര്‍ശനമാണ് ഉയര്‍ന്നത്.
പിന്നെ അന്തംസും സുഡുക്കളും എല്ലാം ഇറങ്ങി കാര്യങ്ങള്‍ ചാണകത്തില്‍ മുക്കി എടുക്കുകയായിരുന്നു. സാമൂഹ്യ മാധ്യമപേജുകളില്‍ അന്തം കമ്മികളും ചാണകസംഘികളും കൊങ്ങികളും എല്ലാം വച്ചു പിടിച്ചു. ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട കാര്യമാണ് ലൗ ജിഹാദ്. യു.പി മോഡല്‍ കേരളത്തില്‍ നടപ്പാക്കുമെന്നും ലൗജിഹാദില്‍ സഭകള്‍ കൂട്ടത്തോടെ ബി.ജെ.പിക്ക് അനുകൂലമായി വരുമെന്ന് വരെ ചില കോണുകളില്‍ നിന്ന് നിരീക്ഷണങ്ങള്‍ വരെ വന്നിരുന്നു.
ഇതിനിടെ പശ്ചിമ ബംഗാളില്‍ ബിജെപി ജയിച്ച് അധികാരത്തില്‍ വന്നാല്‍ സ്ത്രീസുരക്ഷയ്ക്കായി 'ആന്റി-റോമിയോ സ്‌ക്വാഡ്' രൂപീകരിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥ് പറയയുകയും ചെയ്തിരുന്നു. അതും കേരളത്തില്‍ 'ലൗ ജിഹാദ്' ഉയര്‍ത്തി പ്രചാരണം നടത്തിയതിന് പിന്നാലെയാണ് ബംഗാളില്‍ ആന്റി-റോമിയോ സ്‌ക്വാഡിനെ കുറിച്ച് യോഗി പറഞ്ഞിരിക്കുന്നത്.
2017ല്‍ യോഗി അധികാരത്തില്‍ വന്നപ്പോള്‍ ഉത്തര്‍പ്രദേശില്‍ ഇത്തരത്തില്‍ ആന്റി-റോമിയോ സ്‌ക്വാഡ്' രൂപീകരിച്ചിരുന്നു. സമാനമായ തീരുമാനങ്ങള്‍ക്കാണ് ബംഗാളിലും ബിജെപി ഒരുങ്ങുന്നതെന്നാണ് സൂചന. ഏതായാലും കേരളത്തില്‍ അതൊന്നുമല്ല.
വിദ്യാര്‍ഥികളുടെ ഡാന്‍സില്‍ ലൗജിഹാദ് എന്ന നിരീക്ഷണത്തെ തള്ളിക്കൊണ്ട് കലയെ പ്രോല്‍സാഹിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് സന്ദീപ് വാര്യര്‍. അതും തനി പാലക്കാടന്‍ സ്റ്റൈലില്‍. ഒരുപാട് ഇഷ്ടം തോന്നിയ ഡാന്‍സ് വീഡിയോ, സംഗതി പൊരിച്ചൂ ട്ടാ.., കലാലയങ്ങളെ മനോഹരങ്ങളാക്കുന്നത് കലകകളാണ് എന്ന അഭിനന്ദിച്ചാണ് സന്ദീപ് വാര്യര്‍ കേരളത്തിലെ ബി.ജെ.പി. ആര്‍.എസ്.എസ് നേതാക്കളെ വരെ വെട്ടിലാക്കിയത്.
വെറും രണ്ടു മണിക്കൂര്‍ കൊണ്ടാണ് ഇത് കൊറിയോഗ്രഫി ചെയ്തെടുത്തതെന്നും കണ്ടു.. കലാലയങ്ങളെ മനോഹരങ്ങളാക്കുന്നത് കലകളാണ്. ജാനകി ഓംകുമാറിനും നവീന്‍ റസാഖിനും അഭിനന്ദനങ്ങള്‍. കൂടുതല്‍ മികച്ച പ്രകടനങ്ങളുമായ് മുന്നോട്ട് വരാന്‍ കഴിയട്ടെ ഇരുവര്‍ക്കും എന്നാണ് ആശംസ.
ഏതായാലും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നൃത്തംകളിച്ച് വൈറലായ ജാനകി എം ഓംകുമാറും നവീന്‍ കെ. റസാഖിനെയും അഭിനന്ദിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യര്‍ വന്നതോടെ വെട്ടിലായിരിക്കുന്നത് സംഘപരിവാര്‍ മാത്രമല്ല. ചാണകം ചാണകം എന്ന് വിളിച്ച് വിഷയത്തില്‍ കളിയാക്കാനിറങ്ങിയവര്‍ കൂടിയാണ്. കട്ട ബി.ജെ.പി പ്രവര്‍ത്തകനായ നേതാവായ വക്താവായ സന്ദീപ് തന്നെ വിമര്‍ശനങ്ങളുടെ മുനയൊടിച്ചിരിക്കുകയാണ്.
ജാനകി ഓംകുമാറിനും നവീന്‍ റസാഖിനും അഭിനന്ദനങ്ങള്‍. കൂടുതല്‍ മികച്ച പ്രകടനങ്ങളുമായ് മുന്നോട്ട് വരാന്‍ കഴിയട്ടെ ഇരുവര്‍ക്കുമെന്ന് സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു. തെരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയയിലേക്ക് തിരിച്ച് വന്നപ്പോള്‍ ഒരുപാട് ഇഷ്ടം തോന്നിയ ഒന്നാണ് ജാനകിയുടെയും നവീന്റെയും ഡാന്‍സ് വീഡിയോ... പല തവണ ആവര്‍ത്തിച്ച് കണ്ടിരുന്നു. ജാനകിയുടെ എക്സ്പ്രഷന്‍സ് അവരുടെ പ്രകടനത്തെ മറ്റൊരു തലത്തിലേക്കെത്തിച്ചു...അവരുടെ ഒരു ഇന്റര്‍വ്യൂവില്‍ വെറും രണ്ടു മണിക്കൂര്‍ കൊണ്ടാണ് ഇത് കൊറിയോഗ്രഫി ചെയ്തെടുത്തതെന്നും കണ്ടു..
കലാലയങ്ങളെ മനോഹരങ്ങളാക്കുന്നത് കലകളാണ്. ജാനകി ഓംകുമാറിനും നവീന്‍ റസാഖിനും അഭിനന്ദനങ്ങള്‍. കൂടുതല്‍ മികച്ച പ്രകടനങ്ങളുമായ് മുന്നോട്ട് വരാന്‍ കഴിയട്ടെ ഇരുവര്‍ക്കും. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഗഡീസ് ആയോണ്ട് പറയാണ് .. സംഗതി പൊരിച്ചൂ ട്ടാ .. ഏതായാലും ''റാ റാ റാസ്പുടിന്‍... ലവര്‍ ഓഫ് ദ് റഷ്യന്‍ ക്വീന്‍...'' എന്ന പാട്ടിനൊപ്പം ഇരുവരും നൃത്തം ചെയ്തപ്പോള്‍ ഇത്രയും വിവാദമാകുമെന്ന് അറിഞ്ഞില്ല.
നവീന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള നൃത്തവീഡിയോ പുറത്തുവിട്ടത്. ഏതായാലും എല്ലാ പിന്തുണയും ജാനകിക്കും നവീനും.
https://www.facebook.com/Malayalivartha