Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

യൂസഫലിയെ തുണച്ചത് ചതുപ്പ്... ആകാശത്ത് നിന്ന് നേരേ താഴേക്ക്.. എല്ലാം പൈലറ്റിന്റെ കഴിവ് മാത്രം.. കണ്ണിൽ കൊള്ളേണ്ടത് പുരികത്തിൽ തട്ടി...

11 APRIL 2021 02:39 PM IST
മലയാളി വാര്‍ത്ത

പ്രമുഖ വ്യവസായി എം.എ.യൂസഫലിയും ഭാര്യയും ഹെലികോപ്റ്റർ അപകടത്തിൽനിന്നു രക്ഷപ്പെട്ടതിൽ ആശ്വാസത്തോടെ യൂസഫലിയുടെ ജന്മനാടായ നാട്ടിക ഗ്രാമം. ഹെലികോപ്റ്റർ അപകടം ഉണ്ടായെന്ന വാർത്ത കേട്ടതോടെ വിഷമത്തിലും പ്രാർഥനയിലുമായിരുന്നു നാട്ടുകാർ. യൂസഫലിക്കും ഭാര്യയ്ക്കും പരുക്കുകളില്ലെന്നു കേട്ടപ്പോഴാണ് ആശ്വാസമായതെന്നു നാട്ടുകാർ വെളിപ്പെടുത്തി. അടുത്ത ബന്ധുവിനെ കാണാൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു ഞായറാഴ്ച രാവിലെയാണു വീട്ടിൽ നിന്ന് ഇരുവരും ഹെലികോപ്റ്ററിൽ പുറപ്പെട്ടത്.

എം. എ. യൂസഫലി ഉൾപ്പടെ ഏഴു പേർ യാത്ര ചെയ്ത ഹെലികോപ്റ്റർ അപകടത്തിൽ പെട്ട സംഭവത്തിൽ ഒഴിവായത് വൻ ദുരന്തമാണ്. എം.എ. യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ രാവിലെ എട്ടരയോടെയാണ് എറണാകുളം പനങ്ങാട് കുഫോസ് ക്യാംപസിനോടു ചേർന്നുള്ള ചതുപ്പു നിലത്തിൽ ഇടിച്ചിറക്കിയത്. യന്ത്രം തകരാറിലായിട്ടും ഹെലികോപ്റ്റർ ചതുപ്പു നിലത്തിൽ ഇടിച്ചിറക്കാനായത് അപകടത്തിന്റെ ആഘാതം കുറച്ചു.

മുട്ടിനൊപ്പം വെള്ളം നിറഞ്ഞ് നിൽക്കുന്ന ചതുപ്പു നിലത്തേക്ക് ഇടിച്ചിറങ്ങിയതും സമീപത്തുള്ള മതിലിൽ ലീഫ് തട്ടാതിരുന്നതും തീപിടിത്തം ഉൾപ്പടെയുള്ള വൻ ദുരന്തമാണ് ജസ്റ്റ് മിസ്സായത്. ഹെലികോപ്റ്റർ മുകളിൽ നിന്നു ഇടിച്ചു വീഴുകയായിരുന്നു എന്നാണ് സമീപവാസികളിൽ നിന്ന് അറിയാൻ കഴിയുന്നത്. ചെളിക്കുഴിയിലേക്ക് ഇറങ്ങിയത് യാത്രക്കാർക്ക് കാര്യമായ പരുക്കുണ്ടാകുന്നതും ഒഴിവാക്കി.

ഇവരെ നിസാര പരുക്കുകളോടെ കുമ്പളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് വരെ എത്താതെ, യന്ത്രത്തകരാറിനെ തുടർന്നു റോഡിനോടു ചേർന്നുള്ള ചതുപ്പിൽ കോപ്റ്റർ ഇടിച്ചിറക്കുകയായിരുന്നു. നാലു ചുറ്റും മതിലുള്ള പറമ്പിലേക്ക് കൃത്യം ഇറക്കാനായത് പൈലറ്റിന്റെ വൈദഗ്ധ്യമാണെന്നാണു വിലയിരുത്തുന്നത്. ഏഴു പേർക്ക് യാത്ര ചെയ്യാവുന്ന ഹെലികോപ്റ്ററാണ് ഇത്.

ഹെലികോപ്റ്റർ ഇടിച്ചിറക്കുന്നതിന്റെ ശബ്ദം കേട്ടാണ് ദൃക്സാക്ഷി സ്ഥലത്തെത്തിയത്. കോപ്റ്ററിൽ നിന്ന് പുറത്തെത്തിച്ചപ്പോൾ ചെറുതായി നടുവേദന അനുഭവപ്പെടുന്നതായി എം. എ. യൂസഫലി പറഞ്ഞിരുന്നു. ഏഴു പേരാണ് കോപ്റ്ററിൽ ഉണ്ടായിരുന്നത്.

യാത്രക്കാരെല്ലാം സുരക്ഷിതരാണ്. പൈലറ്റിന്റെ മനസാന്നിധ്യമാണ് വൻദുരന്തം ഇല്ലാതാക്കാൻ സഹായിച്ചത്. പനങ്ങാട് പൊലീസ് സ്റ്റേഷന്റെ സമീപത്തെ ഒഴിഞ്ഞ സ്ഥലത്തേക്കാണ് കോപ്റ്റർ ഇടിച്ചിറക്കിയത്. നാട്ടികയിൽ പതിവായി ഹെലികോപ്റ്ററിൽ വന്നു പോകുന്നയാളാണു യൂസഫലി.

സമീപത്തെ ​ഒരു ദൃസാക്ഷി പറയുനന്തിങ്ങനെ, 'മഴയായതിനാല്‍ വെള്ളം നീക്കാന്‍ ഭാര്യയും കുഞ്ഞും താനും വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്നു. പെട്ടെന്ന് ഹെലികോപ്ടറിന്റെ ശബ്ദം കേട്ടപ്പോള്‍ നോക്കിയതാണ്. നേരെ വന്ന് താഴേക്ക് ഒറ്റ വീഴ്ചയായിരുന്നു....' എന്നാണ് ദൃക്സാക്ഷിയായ രാജേഷ് വിവരിക്കുന്നത്. ജനവാസ കേന്ദ്രത്തിന് മുകളിലൂടെ പറക്കുമ്പോള്‍ ഹെലികോപ്ടറിന് തകരാര്‍ സംഭവിച്ചതോടെ എറണാകുളം പനങ്ങാട് ബൈപ്പാസിന് സമീപത്തെ ചതുപ്പിലേക്കാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്. ഈ സ്ഥലത്തിന് തൊട്ടടുത്താണ് രാജേഷിന്റെ വീടും.

'ആദ്യം സംഭവം എന്താണെന്ന് മനസ്സിലായില്ല. ഹെലികോപ്ടര്‍ നേരെ താഴോട്ട് വീഴുകയായിരുന്നു. ആ സമയം മഴയും ചെറിയ കാറ്റും ഉണ്ടായിരുന്നു. ഞാന്‍ വീട്ടില്‍ നിന്ന് ഓടി അപ്പുറത്തേക്ക് ചെന്നു. ഹെലികോപ്ടര്‍ ഓഫായ ശേഷം അടുത്തേക്ക് പോയി.' 'ആദ്യം ഹെലികോപ്ടറില്‍ നിന്നും ആരും
പുറത്ത് ഇറങ്ങിയില്ല. എന്തെങ്കിലും അപകടം പറ്റിയിട്ടുണ്ടാകുമെന്ന് കരുതി.

അപ്പോള്‍ പൈലറ്റ് ഇറങ്ങി വന്ന് ഡോര്‍ തുറന്നു. ഞാന്‍ പുറത്തേക്കിറങ്ങാന്‍ ഉള്ളിലുള്ളവരോട് പറഞ്ഞെങ്കിലും ആദ്യം ഇറങ്ങിയില്ല. സമീപത്ത് താമസിക്കുന്ന ആളാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ ഇറങ്ങി വന്നു. ഭാര്യ കസേരയെടുത്ത് കൊടുത്തു.

നടുവേദനയുണ്ടെന്ന് പറഞ്ഞ് അദ്ദേഹം നിന്നു. ചേച്ചിയെ വിളിച്ചു കൊണ്ടു വന്ന് ഇവിടെ ഇരുത്തി. മഴയായതിനാല്‍ സമീപത്ത് വണ്ടിയൊന്നും കിട്ടിയിരുന്നില്ല. തന്റെ ഭാര്യ പൊലീസിലായതിനാൽ ഉടൻ തന്നെ സ്റ്റേഷനില്‍ വിളിച്ച്‌ പറയുകയായിരുന്നു.' എന്നും രാജേഷ് പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം  (17 minutes ago)

വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്  (32 minutes ago)

'ഏഴ് കടല്‍ ഏഴ് മലൈ' തീയേറ്ററുകളിലേക്ക്  (1 hour ago)

പിഎസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു  (1 hour ago)

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്  (1 hour ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (2 hours ago)

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ  (3 hours ago)

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

ഡൽഹിയിലെ തെരുവിൽ കാട്ടിക്കൂട്ടുന്നത് ? വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

അർഹത നേടിയ ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി നിയമനം നൽകുക എന്നത് സർക്കാരിന്റെ ഭരണപരവും ധാർമ്മികവുമായ ഉത്തരവാദിത്തം; യുവാക്കൾ വലിയ അനീതി നേരിടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (3 hours ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; ജാഗ്രത നിർദേശം  (3 hours ago)

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക; ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ കാരണം ഒരു കുട്ടിയുടെ പ്രതീക്ഷകൾ തകർന്നടിയുന്നത് കാണുന്നത് തികച്ചും വേദനാജനകമാണ്; ഡൽഹി വിഷയത്തിൽ പ്രതികരിച്ച് നടി അഹാന  (3 hours ago)

രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമം ; യുവമോർച്ച തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധം  (3 hours ago)

മനഃപൂർവം ആരോ പ്ലാസ്റ്റിക് ചാക്കിനുള്ളിൽ പെരുമ്പാമ്പിനെ കെട്ടിവച്ചത്; ഹരിതകർമ സേനാംഗങ്ങൾ പ്ലാസ്റ്റിക് വേർതിരിക്കാൻ എടുത്ത ചാക്കിനുളളിൽ പെരുമ്പാമ്പിനെ കണ്ടെത്തി  (4 hours ago)

Malayali Vartha Recommends