സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം

ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയായ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ആറ്റുകാല്‍ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. പിതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായാണ് തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം അനുവദിച്ചത്.
ആറ്റുകാല്‍ ഉണ്ണിയുടെ പിതാവ് സി. രാമചന്ദ്ര നായര്‍ കഴിഞ്ഞ ദിവസമാണ് മരിച്ചത്. പിതാവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന സമയത്ത് ജാമ്യം തേടി ആറ്റുകാല്‍ ഉണ്ണി കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്ന് മജിസ്‌ട്രേറ്റ് കോടതിയും പിന്നീട് ജില്ലാ കോടതിയും അപേക്ഷ തള്ളുകയായിരുന്നു.
പിതാവിന്റെ മരണത്തെ തുടര്‍ന്ന് വീണ്ടും നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ഇപ്പോള്‍ മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. ഈ കാലയളവില്‍ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആറ്റുകാല്‍ ഉണ്ണി റിമാന്‍ഡിലായിരുന്നു. ഇടക്കാല ജാമ്യത്തിന്റെ കാലാവധി കഴിഞ്ഞാല്‍ കോടതി നിര്‍ദേശപ്രകാരം വീണ്ടും അന്വേഷണ നടപടികളുമായി സഹകരിക്കേണ്ടിവരും.
https://www.facebook.com/Malayalivartha


























