ഷാള്‍ കഴുത്തില്‍ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു
ഷാള്‍ കഴുത്തില്‍ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. കാസര്‍കോട് എടനീര്‍ സ്വദേശി കൃഷ്ണ നായിക്കിന്റെ മകളും ചെര്‍ക്കള എടനീര്‍ സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുമായ മേഘശ്രീയാണ് (13) മരിച്ചത്.
ഒരു മാസമായി മംഗളൂരുവിലെ അമ്മാവന്റെ വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസം ഫോണില്‍ പാട്ടുവെച്ച് നൃത്തം ചെയ്യവെയാണ് അപകടമെന്ന് അമ്മാവന് ഉള്ളാള്‍ പൊലീസില്‍ പറഞ്ഞു.
എന്നാല്‍, മരണകാരണം സംബന്ധിച്ച് സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും ഉള്ളാള്‍ പൊലീസ് വിശദമായി ചോദ്യംചെയ്തു.
"
https://www.facebook.com/Malayalivartha