" ഞാൻ പറയും സുപ്രീം കോടതി വിധി തെറ്റാണെന്ന്. എങ്ങോട്ട് പോകുന്നുവെന്നാണ് ഞാൻ പറഞ്ഞുവരുന്നത്. തെറ്റിധരിക്കരുത്, ഈ പോക്ക് അവസാനിപ്പിക്കണമെങ്കിൽ ഒറ്റമാർഗമേയുള്ളൂ. മഹത്തായ ഭാരതത്തെ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം..."പി.സി. ജോർജിന്റെ നാക്കിന് ലൈസൻസ് നൽകാൻ പിണറായി ഇക്കുറി പിടിച്ചു കെട്ടും

" ഞാൻ പറയും സുപ്രീം കോടതി വിധി തെറ്റാണെന്ന്. എങ്ങോട്ട് പോകുന്നുവെന്നാണ് ഞാൻ പറഞ്ഞുവരുന്നത്. തെറ്റിധരിക്കരുത്, ഈ പോക്ക് അവസാനിപ്പിക്കണമെങ്കിൽ ഒറ്റമാർഗമേയുള്ളൂ. മഹത്തായ ഭാരതത്തെ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം." - പി.സി. ജോർജ് പറഞ്ഞു. ക്രൈസ്തവനായ പി.സി. ജോർജിന്റെ പ്രസ്താവനയെ ക്രൈസ്തവ സഭ പോലും അത്ഭുതത്തോടെയാണ് കണ്ടത്. ബിജെപിയുമായി പിണങ്ങാതെ നിൽക്കുന്ന ക്രൈസ്തവ സഭകൾ പി.സി. ജോർജിനെ ഒരു ഘട്ടത്തിലും അനുകൂലിച്ചിരുന്നില്ല. പൂഞാറിൽ ക്രൈസ്തവ സഭകളുടെ പിന്തുണ കൊണ്ടാണ് ജോർജ് ഇക്കാലമത്രയും ജയിച്ചിട്ടുള്ളത്. എന്നാൽ ഇക്കുറി സഭകൾ മലക്കം മറിഞ്ഞതാണ് ജോർജിനെ ചൊടിപ്പിച്ചത്. ബി ജെ പി മാത്രമാണ് ജോർജിനെ സഹായിക്കാൻ ഉണ്ടായിരുന്നത്. അതു തന്നെയാണ് സഭകളെയും ഇസ്ലാം മത വിശ്വാസികളെയും ജോർജിന് എതിരാക്കിയത് . ഈരാറ്റുപേട്ടയിൽ ജോർജിന്റെ പ്രചരണ വാഹനം തടഞ്ഞത് തീവ്രവാദികൾ ആണെന്ന ജോർജിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു.ജോർജ് ആരെയാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമായിരുന്നു.
ഭരണഘടന പ്രകാരം നമ്മൾ ഒരു മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്രമാണെന്നും ആ മതേതര സോഷ്യലിസ്റ്റ് രാഷ്ട്രത്തിൽ നടന്നുകൊണ്ടിരിക്കുന്ന മതേതരത്വം ഈ രീതിയിലാണെന്നും അദ്ദേഹം പറഞ്ഞു. ലൗ ജിഹാദ് ഉൾപ്പെടെയുള്ള രാഷ്രീയത്തിനപ്പുറത്തുള്ള വർഗീയ നിലപാടുകൾ ഇന്ത്യയിലെമ്പാടും നടന്നുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന പ്രസ്താവനയിൽ ഉറച്ചു നിന്നത് മാർ ജോർജ് ആലഞ്ചേരി അടക്കമുള്ള ക്രൈസ്തവ സഭാ മേധാവികളുടേതായിരുന്നു. ഇതിനെതിരെ അദ്ദേഹം പ്രധാനമന്ത്രിയെ വരെ കണ്ടു. എന്നാൽ ഇടത് സർക്കാർ ഇതിന് തടസ്സം നിന്നതോടെ അന്വേഷണം ഒരിടത്തും എത്താതായി.
ഇന്ത്യയെ 2030 ഓടെ ഒരു മുസ്ലീം രാജ്യമാക്കി മാറ്റണമെന്ന് ഉദ്ദേശിച്ച് കേരളത്തിൽ പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണെന്നും പക്ഷേ പ്രധാനമന്ത്രി നോട്ട് നിരോധിച്ചതോടുകൂടി പുറത്തുനിന്നുള്ള വരുമാനം നിശ്ചലമായതോടെ ആ മേഖലയിൽ താമസമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഇത് ദേശവിരുദ്ധ പ്രസ്താവനയാണെന്നാണ് പറയുന്നത് പൂഞ്ഞാറിൽ നിന്നും ഇക്കുറിയും നിയമസഭയിലേക്ക് തെരഞ്ഞടുക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നുണ്ട്. എന്നാൽ എളുപ്പമല്ല കാര്യങ്ങൾ. മുമ്പേ മുസ്ലീം വിരുദ്ധ പരാമർശത്തിന്റെ പേരിൽ അദ്ദേഹം പുത്താറിൽ പൊതുവേ അസ്വീകാര്യനാണ്. ഈരാറ്റുപേട്ട, മുണ്ടക്കയം, എരുമേലി ഭാഗത്ത് മുസ്ലീം സമുദായത്തിന് ഗണ്യമായ സ്വാധീനമുണ്ട്. ഒരിക്കൽ പി.സി ജോർജ് എൻ ഡി എ വിട്ടത് തനിക്ക് സ്വാധീനം കുറയുന്നു എന്ന തിരിച്ചറിവ് കൊണ്ടാണ് . ഇക്കുറി തോറ്റാൽ അത് പി.സി. ജോർജിന് രാഷ്ട്രീയ വാനപ്രസ്ഥമായി മാറിയേക്കാം. മനസ്സില്ലാമനസോടെയാണ് അദ്ദേഹം എൻ ഡി എ ഘടകകക്ഷിയായത്. യുഡിഎഫിൽ ഘടക കക്ഷിയാക്കുന്നതിനോട് കോൺഗ്രസ് പ്രാദേശിക നേതൃത്വം എതിർപ്പുയർത്തിയതോടെയാണ് നിലപാട് മാറ്റിയത്. പി.സി. ജോർജിനെ മുന്നണിയിലെടുത്താൽ സമാന്തര സ്ഥാനാർഥിയെ നിർത്തുമെന്ന് പ്രാദേശിക കോൺഗ്രസ് നേതാക്കൾ പ്രഖ്യാപിച്ചു. അവസാനം പൊതു സ്വതന്ത്രനായി മത്സരിച്ചാൽ പിന്തുണ നൽകാമെന്ന് യുഡിഎഫ് നിലപാടെടുത്തു. എന്നാൽ ഇതിനോട് പി.സി ജോർജിന് താതപര്യമുണ്ടായിരുന്നില്ല. ഇതേതുടർന്നാണ് മറ്റ് മാർഗങ്ങൾ നോക്കാൻ പി.സി. ജോർജ് നിർബന്ധിതനായത് . തനിക്കെതിരെ കരുക്കൾ നീക്കിയത് ഉമ്മൻ ചാണ്ടിയാണെന്ന വിശ്വാസത്തിലാണ് ജോർജ്. പൂഞാറിൽ എ ഗ്രൂപ്പിനാണ് ആധിപത്യമുള്ളത്. ഉമ്മൻ ചാണ്ടിയാണ് പുഞ്ഞാറിലെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് ജോർജ് കരുതുന്നു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലാണ് അദ്ദേഹം എൻഡിഎയുടെ ഭാഗമായത്. പത്തനംതിട്ട മണ്ഡലത്തിൽ കെ. സുരേന്ദ്രന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തു. എന്നാൽ പ്രതീക്ഷിച്ച വിജയം എൻഡിഎയ്ക്ക് ലഭിച്ചില്ല. തൊട്ടുപിന്നാലെ എൻഡിഎ എന്നത് കേരളത്തിൽ തട്ടിക്കൂട്ട് സംവിധാനമാണെന്ന് ആക്ഷേപിച്ച് പി.സി. ജോർജ് മുന്നണി വിടുകയും ചെയ്തു. കെ.സുരേന്ദ്രനുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ്. അവർ ഒരുമിച്ചാണ് ഇത്രയും കാലം പ്രവർത്തിച്ചിരുന്നത്. അത് തന്നെയാണ് ഇപ്പോഴത്തെ പ്രകോപനത്തിന് കാരണം.
https://www.facebook.com/Malayalivartha