Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

'ജലീലേ കടക്ക് പുറത്ത്'.... ലോകായുക്ത ഉത്തരവ് മുഖ്യമന്ത്രിയുടെ പോക്കറ്റിൽ.... നിർണായക തീരുമാനവുമായി പിണറായി..!

12 APRIL 2021 06:36 PM IST
മലയാളി വാര്‍ത്ത

വളരെ ആകാംക്ഷയോടെ കഴിഞ്ഞ രണ്ടു ദിവസം കാത്തിരുന്ന കെ. ടി. ജലീലിനെതിരായ ലോകായുക്ത ഉത്തരവ് അടങ്ങിയ റിപ്പോർട്ട്‌ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ട്. കണ്ടെത്തലുകളും തെളിവുകളുടെ പകർപ്പുമാണ് കൈമാറിയത്. ജലീലിനെ പുറത്താക്കണമെന്ന ഉത്തരവാണ് രജിസ്ട്രാര്‍ കൈമാറിയത്. ഇനി മുഖ്യമന്ത്രിയാണ് വിഷയത്തില്‍ ശ്രദ്ധിച്ച് ഒരു തീരുമാനം എടുക്കേണ്ടത്.

ജലീലിന്‍റെ ബന്ധു കെ. ടി. അദീബിനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിച്ച നടപടി ചട്ടവിരുദ്ധമാണെന്നും അധികാര ദുർവിനിയോഗമാണെന്നുമുളള കണ്ടെത്തലാണ് ലോകായുക്ത നടത്തിയത്. ഒരു മന്ത്രി ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നു ലോകായുക്ത നിയമത്തിലെ വകുപ്പ് 14 പ്രകാരം വിധിക്കുന്നത്. സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ മന്ത്രിയെ തൽസ്ഥാനത്തു നിന്ന് മുഖ്യമന്ത്രി നീക്കണമെന്നും ഉത്തരവിൽ പരാമർശിക്കുന്നുണ്ട്.

സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി ജലീലിന്റെ പിതൃസഹോദര പുത്രൻ കെ.ടി. അദീബിനെ ചട്ടവിരുദ്ധമായി നിയമിച്ചതായി ആരോപിച്ചായിരുന്നു ഹർജി. അദീബിന്റെ നിയമനത്തിനായി കോർപറേഷന്റെ നിർദേശമില്ലാതെ ജനറൽ മാനേജരുടെ വിദ്യാഭ്യാസ യോഗ്യതയിൽ മന്ത്രി മാറ്റം വരുത്തിയതായും നിയമനം ക്രമവിരുദ്ധമാണെന്നും ലോകായുക്ത കണ്ടെത്തി.

സമാന കേസിൽ ഹൈക്കോടതി പരാമർശങ്ങൾ നടത്തിയില്ല എന്നും ലോകായുക്ത നിരീക്ഷിക്കുന്നു. പി കെ ഫിറോസ് പരാതി പിൻവലിച്ചപ്പോൾ ഹൈക്കോടതി ഒരു നിരീക്ഷണവും നടത്തിയില്ല. ഹൈക്കോടതി പരാതി തള്ളി എന്നായിരുന്നു ജലീലിന്റെ വാദം.

മന്ത്രിപദവി സ്വകാര്യ താൽപര്യത്തിനായി ദുരുപയോഗം ചെയ്തു. പക്ഷപാതപരമായി പ്രവർത്തിച്ചതിലൂടെ സത്യപ്രതിജ്ഞാ ലംഘനവും നടത്തി. ഇതെല്ലാം മന്ത്രി നേരിട്ടു ചെയ്തതിന്റെ തെളിവു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി വേണമെന്ന് 80 പേജുള്ള ഉത്തരവിൽ നിർദേശിച്ചിരിക്കുന്നത്.

മന്ത്രി ഇടപെട്ടത് കൊണ്ട് മാത്രമാണ് കെ. ടി. അദീബിന് നിയമനം കിട്ടിയതെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. വിധിയുടെ പൂർണ്ണ രൂപമാണ് ഇന്ന് ലോകായുക്ത മുഖ്യമന്ത്രിക്ക് കൈമാറിയത്. യോഗ്യതയിൽ മന്ത്രി ഇടപെട്ട് മാറ്റം വരുത്തിയില്ലായിരുന്നെങ്കിൽ കെ. ടി. അദീബിന് നിയമനം കിട്ടില്ലായിരുന്നു. യോഗ്യത മാറ്റിയില്ലായിരുന്നെങ്കിൽ അദീബിന് അപേക്ഷ നൽകാൻ പോലും കഴിയില്ലായിരുന്നു. ഉദ്യോഗസ്ഥർ നിയമനം എതിർത്തിട്ടും മന്ത്രി ഉത്തരവിടാൻ നിർദേശിക്കുകയായിരുന്നു.

എന്നാല്‍, മന്ത്രി സ്ഥാനത്തു നിന്ന് നീക്കണമെന്ന ലോകായുക്ത ഉത്തരവിനെതിരെ ജലീൽ ഹൈക്കോടതിയെ സമീപിച്ചു. തന്‍റെ ഭാഗം പരിഗണിക്കാതെയും വസ്തുതകൾ പൂർണ്ണമായി അപഗ്രഥിക്കാതെയും ലോകായുക്ത ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഹൈക്കോടതി ഹർജി തീർപ്പാക്കും വരെ ലോകായുക്ത ഉത്തരവിലെ തുടർ നടപടികളും പാടില്ലെന്നും ബന്ധുനിയമനമെന്ന ആരോപണം നേരത്തെ ഹൈക്കോടതിയും ഗവർണ്ണറും പരിശോധിച്ചതാണെന്നും ഹർജിയിലുണ്ട്.

ഇതൊന്നും പരിഗണിക്കാതെയുളള ഉത്തരവ് ഏകപക്ഷീയമാണെന്നാണ് വാദം. എന്നാൽ ലോകായുക്ത ഉത്തരവിനെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി നിയമപരപമായി നിലനിൽക്കില്ലെന്ന വാദവും ഉയർത്തുന്നുണ്ട്. ഹർജിയിലെ നടപടികൾ പൂർത്തിയാകുംവരെ ലോകായുക്ത ഉത്തരവിലെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെടുന്നു. ഹർജി അവധിക്കാല ബെഞ്ച് നാളെ പരിഗണിക്കും.

മന്ത്രി കെ. ടി. ജലീലിന്റെ ബന്ധുകൂടിയായ കെ. ടി. അദീപിനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികനസ കോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിച്ച് മന്ത്രി കെ. ടി. ജലീലിന്റെ ഓഫിസ് ഉത്തരവ് ഇറക്കിയിരുന്നു. ക്യത്യമായ യോഗ്യതയില്ലാതെയാണ് അദീബിനെ നിയമിച്ചതെന്ന് ചൂണ്ടികാട്ടി ജലീന്റെ മണ്ഡലത്തിലെ വോട്ടറായ മുഹമ്മദ് ഷാഫിയാണ് ലോകായുക്തയെ സമീപിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (5 minutes ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (17 minutes ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (37 minutes ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (57 minutes ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (2 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (3 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (3 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (3 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (3 hours ago)

ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം  (4 hours ago)

സ്ത്രീയെയും പുരുഷനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (4 hours ago)

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം പങ്കെടുക്കില്ല  (4 hours ago)

അമീബിക് മസ്തിഷ്‌ക ജ്വരം, ആദ്യം ചികിത്സാമാര്‍ഗരേഖ പുറത്തിറക്കിയത് കേരളമെന്ന് ആരോഗ്യമന്ത്രി  (5 hours ago)

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ആവശ്‌യം തള്ളി സുപ്രീംകോടതി  (5 hours ago)

ഗാസ ചാരക്കൂമ്പാരം  (5 hours ago)

Malayali Vartha Recommends