ബന്ധുനിയമന വിവാദത്തില്‍ ജലീലിനെതിരായ ലോകായുക്ത ഉത്തരവ് സര്‍ക്കാരിന് കൈമാറി
ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി. ജലീലിനെതിരായ ലോകായുക്ത ഉത്തരവ് സംസ്ഥാന സര്‍ക്കാരിന് കൈമാറി. ബന്ധുനിയമനത്തിനായി അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയ കെ.ടി ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നാണ് ലോകായുക്ത ഉത്തരവ്. ജലീലിനെതിരെ നടപടിയെടുക്കണമെന്ന് ലോകായുക്ത നിയമപ്രകാരം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാന ന്യൂനപക്ഷ വികസന കോര്പറേഷന് ജനറല്‍ മാനേജരായി ജലീലിന്റെ പിതൃസഹോദര പുത്രന് കെ.ടി അദീപിനെ ചട്ടവിരുദ്ധമായി നിയമിച്ചെന്ന് ആരോപിച്ചായിരുന്നു പരാതി. അദീപിനെ നിയമിക്കുന്നതിനായി കോര്‍പറേഷന്റെ നിര്‍ദേശമില്ലാതെ ജനറല്‍ മാനേജരുടെ വിദ്യാഭ്യാസ യോഗ്യതയില്‍ മന്ത്രി മാറ്റം വരുത്തിയതായും നിയമനം ക്രമവിരുദ്ധമാണെന്നും ലോകായുക്ത കണ്ടെത്തിയിരുന്നു. മന്ത്രി നേരിട്ട് ഇടപെട്ടതിന്റെ തെളിവ് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി വേണമെന്ന് 80 പേജുള്ള ഉത്തരവില്‍ ലോകായുക്ത വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ലോകായുക്ത ഉത്തരവിനെതിരെ മന്ത്രി കെ.ടി ജലീല്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും.
https://www.facebook.com/Malayalivartha