Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

നാലര വയസ്സുകാരിയുടെ ലൈംഗിക അവയവങ്ങളില്‍ മാരകക്ഷതം... മൂവാറ്റുപുഴയിൽ കുഞ്ഞിന് ഏൽക്കേണ്ടി വന്നത് ക്രൂര ലൈംഗിക പീഡനമെന്ന് റിപ്പോർട്ട് പുറത്ത് വന്നു....

13 APRIL 2021 11:00 AM IST
മലയാളി വാര്‍ത്ത

ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണത്തെക്കാൾ ഇപ്പോഴത്തെ മനുഷ്യത്വപരമല്ലാത്ത പ്രവർത്തികൾ അടിസ്ഥാനപ്പെടുത്തി ചെകുത്താൻമാരുടെ സ്വനം നാടായി മാറുകയാണ് കേരളമിപ്പോൾ. ഈ മണിക്കൂറിൽ കേൾക്കാൻ കഴിയുന്ന അതിദാരുണമായ വാർത്തയെന്തെന്നാൽ, ശരീരത്തിന് ഗുരുതരമായ പരുക്കുകളോടെ ആശുപ്രതിയിൽ പ്രവേശിപ്പിച്ച നാലര വയസ്സുകാരി ക്രൂരമായ പീഡനത്തിനിരയായതായി സൂചന ലഭിച്ചു.

മൂവാറ്റുപുഴയിൽ വാടകയ്ക്കു താമസിക്കുന്ന അസം സ്വദേശികളുടെ കുടുംബത്തിലെ പെൺകുട്ടിയെയാണു പരുക്കുകളോടെ കഴിഞ്ഞ മാർച്ച് 28നു കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നത്. സംഭവത്തിൽ വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ ബോർഡിന്റെ പരിശോധന ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്.

മെഡിക്കൽ കോളജ് സർജറി വിഭാഗം നടത്തിയ പരിശോധനയിൽ കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളിൽ മുറിവും പരുക്കും കണ്ടെത്തിയിരുന്നു. സ്കാനിങ്ങിൽ കുഞ്ഞിന്റെ കുടൽ പൊട്ടിയതായും കണ്ടെത്തി. കുഞ്ഞു പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായതിന്റെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞതോടെ പൊലീസിനെ വിവരം അറിയിച്ചെങ്കിലും പൊലീസ് സംഭവം ഗൗരവത്തിൽ എടുത്തില്ലെന്നും ശരിയായ രീതിയിൽ അന്വേഷണം നടത്തിയില്ലെന്നും ആക്ഷേപമുയർന്നിരുന്നു. എന്നാൽ മെഡിക്കൽ റിപ്പോർട്ട് ഇതുവരെ രേഖാമൂലം കിട്ടിയിട്ടില്ലെന്ന് പൊലീസും പറഞ്ഞു.

പ്രതിഷേധം ശക്തമായതോടെയാണ് മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിശദമായ പരിശോധന നടത്താൻ തീരുമാനിച്ചത്. മൂർച്ചയേറിയ ഉപകരണങ്ങൾ കൊണ്ടു മുറിവേറ്റിട്ടുണ്ടെന്നും കുട്ടിയുടെ കാലിന് ഒടിവുണ്ടെന്നും കൃത്യമായ ഭക്ഷണം ലഭിക്കാത്തതു മൂലം അതീവ ക്ഷീണിതയായിരുന്നുവെന്നും കുട്ടിയെ പരിശോധിച്ച ഡോക്ടർമാർ അറഇയിച്ചിരുന്നു.

നാലര വയസ്സുകാരിക്കും സഹോദരിക്കും വയറു വേദനയും വയറിളക്കവും ഉണ്ടായിരുന്നുവെന്നും ഇതേ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നുമാണു പൊലീസ് ആദ്യം പറഞ്ഞത്. സ്വകാര്യ ഭാഗങ്ങളിലും കുടിലിലും മുറിവുകളുണ്ടെന്നു വ്യക്തമായതോടെ ഇവർ താമസിച്ചിരുന്ന വീടിന്റെ പരിസരത്ത് സൂക്ഷിച്ചിരുന്ന തുരുമ്പെടുത്ത് രണ്ടായി ഒടിഞ്ഞ സൈക്കിളിലേക്ക് കുട്ടി വീണതിന്റെ ഭാഗമായാണ് പരുക്കുകളെന്നായിരുന്നു വിശദീകരണം. മൂവാറ്റുപുഴ പെരുമറ്റത്താണ് അസം സ്വദേശികളായ കുടുംബം താമസിക്കുന്നത്. സംഭവം ​ഗൗരമായതോടെ ഇപ്പോൾ ദ്രുത​ഗതിയിൽ അന്വേഷണം നടത്താൻ ആരംഭിച്ചിരിക്കുകയാണ് പൊലീസ്.

അതേസമയം, സമാന സ്വാഭവത്തിൽ കഴിഞ്ഞ ദിവസം പത്തനംതിട്ടയിലും ഒരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. കുമ്പഴയിൽ രണ്ടാനച്‌ഛന്റെ ക്രൂരതയ്‌ക്കിരയായി അഞ്ചു വയസുകാരി തമിഴ്‌ ബാലികയ്‌ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. കഴുത്തിലും ശരീരഭാഗങ്ങളിലും മൂര്‍ച്ചയേറിയ ആയുധം കൊണ്ടു വരഞ്ഞതിനെ തുടര്‍ന്നുണ്ടായ മുറിവേറ്റപാടുകള്‍ കുട്ടിയുടെ ശരീരത്തില്‍ കണ്ടെത്തി. രഹസ്യഭാഗങ്ങളില്‍ നീര്‍ക്കെട്ട്‌ ഉള്ളതായും പരിശോധനയില്‍ വ്യക്‌തമായിട്ടുണ്ട്‌.

കസ്‌റ്റഡിയിലായ ഇരുപത്തിമൂന്നുകാരനായ രണ്ടാനച്‌ഛനെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഇയാള്‍ മാനസികവിഭ്രാന്തി കാട്ടുന്നതിനാല്‍ വിശദമായ മൊഴിയെടുക്കാനായിട്ടില്ലെന്ന്‌ പോലീസ്‌ പറഞ്ഞു. കുമ്പഴ കളീക്കല്‍പടിക്ക്‌ സമീപം വാടകയ്‌ക്കു താമസിക്കുന്ന തമിഴ്‌നാട്‌ രാജപാളയം സ്വദേശിനിയുടെ മകളാണ്‌ മരണമടഞ്ഞ ബാലിക.

കൂലിവേല ചെയ്യുന്നയാളാണ്‌ രണ്ടാനച്‌ഛന്‍. കുട്ടിയെ ഇയാള്‍ മര്‍ദിക്കുന്നത്‌ പതിവായിരുന്നുവെന്ന്‌ മാതാവ്‌ പോലീസിന്‌ മൊഴി നല്‍കിയിട്ടുണ്ട്‌. ഇതിനുമുമ്പ്‌ പല തവണയും യുവാവ്‌ മാതാവിന്റെ മുന്നില്‍ വച്ചു തന്നെ കുട്ടിയെ ഉപദ്രവിച്ചിരുന്നു. മര്‍ദനം ഭയന്നാണ്‌ ഭര്‍ത്താവിന്റെ ചെയ്‌തികള്‍ ഭാര്യ പുറത്തു പറയാതിരുന്നത്‌ എന്നാണ്‌ ഇവര്‍ പറയുന്നത്‌.


തിങ്കളാഴ്‌ച ഉച്ചയ്‌ക്ക്‌ രണ്ടരയോടെയാണു സംഭവം. സമീപത്തെ വീട്ടില്‍ അടുക്കള ജോലി കഴിഞ്ഞു തിരിച്ചെത്തിയ അമ്മയാണു കുഞ്ഞിനെ ചലനമറ്റ നിലയില്‍ കണ്ടെത്തിയത്‌. വിവരം തിരക്കിയപ്പോള്‍ ഭര്‍ത്താവ്‌ ഇവരേയും മര്‍ദിച്ചു. തുടര്‍ന്ന്‌ അയല്‍വാസികളോട്‌ സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. നാട്ടുകാര്‍ കുഞ്ഞിനെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ നഷ്‌ടമായിരുന്നു.

കസ്‌റ്റഡിയിലെടുത്തപ്പോള്‍ പോലീസ്‌ വാഹനത്തില്‍ നിന്ന്‌ ചാടിപ്പോകാന്‍ ശ്രമിച്ച രണ്ടാനച്‌ഛനെ കുമ്പഴയില്‍ വച്ച്‌ നാട്ടുകാരുടെ സഹായത്തോടെ പോലീസ്‌ കീഴ്‌പ്പെടുത്തുകയായിരുന്നു. ഇയാള്‍ പോലീസ്‌ വാഹനത്തിന്റെ ചില്ലും അടിച്ചു തകര്‍ത്തു. പിന്നീട്‌ ഓടാനും ശ്രമിച്ചു. എന്നാല്‍ മാനസികവിഭ്രാന്തി നാട്യമാണെന്നാണ്‌ നാട്ടുകാര്‍ ആരോപിക്കുന്നത്‌. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം  (3 hours ago)

വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്  (3 hours ago)

'ഏഴ് കടല്‍ ഏഴ് മലൈ' തീയേറ്ററുകളിലേക്ക്  (3 hours ago)

പിഎസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു  (4 hours ago)

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്  (4 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (5 hours ago)

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ  (5 hours ago)

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

ഡൽഹിയിലെ തെരുവിൽ കാട്ടിക്കൂട്ടുന്നത് ? വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

അർഹത നേടിയ ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി നിയമനം നൽകുക എന്നത് സർക്കാരിന്റെ ഭരണപരവും ധാർമ്മികവുമായ ഉത്തരവാദിത്തം; യുവാക്കൾ വലിയ അനീതി നേരിടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (6 hours ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; ജാഗ്രത നിർദേശം  (6 hours ago)

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക; ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ കാരണം ഒരു കുട്ടിയുടെ പ്രതീക്ഷകൾ തകർന്നടിയുന്നത് കാണുന്നത് തികച്ചും വേദനാജനകമാണ്; ഡൽഹി വിഷയത്തിൽ പ്രതികരിച്ച് നടി അഹാന  (6 hours ago)

രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമം ; യുവമോർച്ച തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധം  (6 hours ago)

മനഃപൂർവം ആരോ പ്ലാസ്റ്റിക് ചാക്കിനുള്ളിൽ പെരുമ്പാമ്പിനെ കെട്ടിവച്ചത്; ഹരിതകർമ സേനാംഗങ്ങൾ പ്ലാസ്റ്റിക് വേർതിരിക്കാൻ എടുത്ത ചാക്കിനുളളിൽ പെരുമ്പാമ്പിനെ കണ്ടെത്തി  (6 hours ago)

Malayali Vartha Recommends