Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

ലോകായുക്തവിധി ഹൈക്കോടതി സ്റ്റേ ചെയ്യുകയോ പുനഃപരിശോധനയ്ക്കായി തിരിച്ചയക്കുകയോ ചെയ്താൽ ജലീൽ രാജി വയ്ക്കേണ്ട: എന്നാൽ സ്റ്റേയ്ക്ക് ഹൈക്കോടതി വിസമ്മതിച്ചാൽ രാജി: ഹൈക്കോടതിയുടെ നിലപാട് നോക്കി നടപടിയെടുക്കാൻ ഒരുങ്ങി സി.പി. എം

13 APRIL 2021 12:55 PM IST
മലയാളി വാര്‍ത്ത
ബന്ധു നിയമന വിവാദ കേസിൽ കെ ടി ജലീൽ വളരെയധികം പ്രതിരോധത്തിലായിരിക്കുകയാണ്.   എന്നാൽ ഈ ഘട്ടത്തിൽ കെ ടി ജലീലിന്റെ രാജി പ്രതിപക്ഷം വളരെയധികം ശക്തിയോടെ ആവശ്യപ്പെടുന്നുണ്ട്. കെ ടി ജലീലിന്റെ  രാജി സംബന്ധിച്ച്  സിപിഎം ഏതുതരത്തിലുള്ള നടപടി ആയിരിക്കും എടുക്കുക എന്നതും ഉറ്റുനോക്കുന്ന കാര്യമാണ്.   മന്ത്രി കെ.ടി. ജലീൽ രാജിവെക്കണോ എന്ന കാര്യത്തിൽ ഹൈക്കോടതിയുടെ നിലപാടുകൂടി നോക്കിയായിരിക്കും സി.പി.എമ്മിന്റെ അന്തിമതീരുമാനം എന്നതാണ് ശ്രദ്ധേയമായ കാര്യം. ലോകായുക്തവിധി ഹൈക്കോടതി സ്റ്റേ ചെയ്യുകയോ പുനഃപരിശോധനയ്ക്കായി തിരിച്ചയക്കുകയോ ചെയ്താൽ ജലീലിന്റെ രാജിയുണ്ടാകില്ല. എന്നാൽ സ്റ്റേയ്ക്ക് ഹൈക്കോടതി വിസമ്മതിച്ചാൽ രാജി അനിവാര്യമാകുമെന്നാണ് പാർട്ടി ഇപ്പോൾ എത്തിയിരിക്കുന്ന നിഗമനം.   കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ നിയമിച്ചത് സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവുമാണെന്ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് കണ്ടെത്തിയിരുന്നു. ജലീലിനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കംചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ലോകായുക്ത മുഖ്യമന്ത്രിയോടു നിർദേശിക്കുകയും ചെയ്തു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഉത്തരവും മറ്റു രേഖകളും പ്രത്യേക ദൂതൻവഴി മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്.   ഉത്തരവ് സംബന്ധിച്ച നിയമപരമായ കാര്യങ്ങൾ പരിശോധിക്കുന്നുണ്ടെന്നും സർക്കാർ നിലപാടെടുക്കാൻ പോകുന്നതേയുള്ളൂവെന്നും മന്ത്രി എ.കെ. ബാലൻ പറഞ്ഞു. കോടതിയുടെയും ഗവർണറുടെയും മുമ്പിൽവന്ന ആരോപണത്തിൽ പിന്നീട് ലോകായുക്തയുടെ പ്രതികൂല വിധിയുണ്ടായതിന്റെ പേരിൽമാത്രം തിടുക്കപ്പെട്ട് രാജിവേണ്ടെന്നാണ് സി.പി.എം. ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാട്. നടപടികൾ മുഴുവൻ പാലിച്ചല്ല ലോകായുക്ത തീർപ്പിലെത്തിയതെന്നാണ് ജലീൽ ഉയർത്തുന്ന വാദം. ആരോപണം സംബന്ധിച്ച അന്വേഷണത്തിലേക്കുപോയില്ലെന്നും അതുകൊണ്ട് ലോകായുക്തയുടെ തീർപ്പ് നടപടിക്രമങ്ങൾ പാലിച്ചല്ലെന്നുമാണ് അദ്ദേഹത്തിന്റെ പറയുന്നത്.   ഏതായാലും സിപിഎം ഈ വിഷയത്തിൽ സ്വീകരിക്കുന്ന നിലപാട് വളരെയധികം ശ്രദ്ധേയമാവുന്നു പ്രത്യേകിച്ചും ഈയൊരു ഘട്ടത്തിൽ. കെ.ടി ജലീലിനെ പ്രതിരോധിക്കാതെ കാനം രാജേന്ദ്രൻ പ്രതികരണം നേരത്തെ നടത്തിയിരുന്നു. ലോകായുക്ത വിധിയിൽ മുഖ്യമന്ത്രി ഉചിതമായ നടപടിയെടുക്കും. വിധിയെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന വിവരങ്ങൾ മാത്രമാണുള്ളത്. ഉത്തരവിന്റെ പകർപ്പ് മുഖ്യമന്ത്രിക്ക് ലഭിക്കുമല്ലോയെന്നും അപ്പോൾ അദ്ദേഹം ഉചിതമായ നടപടിയെടുക്കുമെന്നും കാനം പറഞ്ഞിരുന്നു.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിജെപി സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഷൈന്‍ ടോം ചാക്കോ  (2 minutes ago)

സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം  (3 hours ago)

വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്  (3 hours ago)

'ഏഴ് കടല്‍ ഏഴ് മലൈ' തീയേറ്ററുകളിലേക്ക്  (4 hours ago)

പിഎസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു  (4 hours ago)

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്  (4 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (5 hours ago)

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ  (5 hours ago)

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

ഡൽഹിയിലെ തെരുവിൽ കാട്ടിക്കൂട്ടുന്നത് ? വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

അർഹത നേടിയ ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി നിയമനം നൽകുക എന്നത് സർക്കാരിന്റെ ഭരണപരവും ധാർമ്മികവുമായ ഉത്തരവാദിത്തം; യുവാക്കൾ വലിയ അനീതി നേരിടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (6 hours ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; ജാഗ്രത നിർദേശം  (6 hours ago)

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക; ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ കാരണം ഒരു കുട്ടിയുടെ പ്രതീക്ഷകൾ തകർന്നടിയുന്നത് കാണുന്നത് തികച്ചും വേദനാജനകമാണ്; ഡൽഹി വിഷയത്തിൽ പ്രതികരിച്ച് നടി അഹാന  (6 hours ago)

രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമം ; യുവമോർച്ച തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധം  (6 hours ago)

Malayali Vartha Recommends