ആദ്യം വന്നവർക്ക് ഇന്ധനം നൽകിയില്ല; പെട്രോൾ പമ്പിൽ യുവാക്കളുടെ കയ്യാങ്കളി, രണ്ടു പേർക്ക് പരിക്കും കത്തികുത്തും
കൊല്ലത്ത് പെട്രോൾ പമ്പിൽ യുവാക്കൾ തമ്മിൽ കൂട്ടത്തല്ലും കത്തിക്കുത്തും. രണ്ടുപേര്‍ക്ക് പരിക്കേറ്റു. അക്രമികളില്‍ ഒരാളെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തശേഷം പൊലീസിന് കൈമാറിയിരുന്നു. ഓച്ചിറയ്ക്കുസമീപത്തെ പമ്പിലായിരുന്നു ഇന്നലെ സംഭവം നടക്കുന്നത്.
ആദ്യം വന്നവര്‍ക്ക് ആദ്യം ഇന്ധനം നല്‍കണമെന്ന ആവശ്യമാണ് കൈയാങ്കളിയിലേക്കും കത്തിക്കുത്തിലേക്കും എത്തിച്ചത്. ഇതുകണ്ട് സമീപത്തുണ്ടായിരുന്ന ചിലര്‍ ഇവരെ പിടിച്ചുമാറ്റാനായി എത്തുകയായിരുന്നു. തുടർന്ന് ഇവര്‍ക്കാണ് കുത്തേറ്റത്.
പരിക്കേറ്റ ആലുംപീടിക സ്വദേശികളായ സുമേഷ്, മിഥുന് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്ഥിരം കുറ്റവാളികളായ ചിലരാണ് പ്രശ്നത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
ഓടി രക്ഷപെട്ട മറ്റു പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂട്ടത്തല്ലിന്റെയും കത്തിക്കുത്തിന്റെയും സി സി ടി വി ദൃശ്യങ്ങള്‍ പുറത്തു വന്നതിനാൽ പരിശോധിക്കുകയാണ്.
https://www.facebook.com/Malayalivartha