ജലീലിന്റേത് രാഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിക്കുന്ന തീരുമാനമെന്ന് എ. വിജയരാഘവൻ... തെറ്റ് ചെയ്തു എന്ന് ആരും അംഗീകരിക്കുന്നില്ലെന്നും പറഞ്ഞു...
മന്ത്രി കെ. ടി ജലീലിന്റേത് നല്ല തീരുമാനമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. രാഷ്ടീയ ധാർമികത ഉയർത്തിപ്പിടിക്കുന്ന തീരുമാനമാണ് കെ. ടി. ജലീലിന്റേതെന്ന് വിജയരാഘവൻ വ്യക്തമാക്കി.
രാജി വച്ച തീരുമാനം സ്വാഗതാർഹമാണെന്നും തെറ്റ് ചെയ്തു എന്ന് ആരും അംഗീകരിക്കുന്നില്ലെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. ടി ജലീൽ രാജിവച്ചത്.
ബന്ധുനിയമന വിവാദത്തിൽ ലോകായുക്താ വിധിക്കെതിരായ ഹർജി പരിഗണിക്കവെയാണ് ജലീലിന്റെ രാജി. ബന്ധുവായ കെ. ടി. അദീപിനെ സംസ്ഥാന ന്യുനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിച്ചതിൽ മന്ത്രി കെ. ടി. ജലീൽ അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തൽ.
ജലീലിന് മന്ത്രിയായി തുടരാൻ യോഗ്യതയില്ലെന്നും ലോകായുക്ത വിധിയിൽ പറഞ്ഞിരുന്നു. തുടർന്ന് കെ. ടി ജലീലിന് രാജിവയ്ക്കാൻ സമ്മർദമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha