സമൂഹത്തിൽ നിന്നുള്ള അവഗണനയും ദുരിതവും അനുഭവിക്കുന്ന ട്രാൻസ്‌ജൻഡർ സമൂഹത്തിന് തലചായ്ക്കാൻ പുതിയൊരിടം; സംസ്ഥാനത്തെ രണ്ടാമത്തെ സര്‍ക്കാര്‍ സംവിധാനത്തിലുള്ള ട്രാന്‍സ് അഭയാകേന്ദ്രം എറണാകുളത്ത്

കേരളത്തിൽ ജീവിക്കാൻ പൂർണ അവകാശമുണ്ടെന്ന് പറയുമ്പോഴും ഏറെ വെല്ലുവിളികള്‍ നേരിടുന്ന വിഭാഗമാണ് ട്രാന്‍സ്ജെന്‍ഡര്‍. ഇപ്പോഴിതാ ഇവർക്ക് തലചായ്ക്കാന്‍ സുരക്ഷിതമായ ഇടം ഒരുക്കുന്നു.
തൃക്കാക്കര എന്‍.പി.ഒ.എല്ലിന്‍റ എതിര്‍വശം കരിമക്കാട് റോഡിലെ ജ്യോതിസ്ഭവന് എന്ന സ്ഥാപനമാണ് സാമൂഹികനീതി വകുപ്പിെന്റ സാമ്പത്തിക പിന്തുണയോടെ കൂടുതല്‍ മികവാര്‍ന്ന നിലയില്‍ പ്രവർത്തനം ആരംഭിക്കാൻ തുടങ്ങുന്നത്.
നാലുവര്‍ഷമായി ട്രാന്‍സ് യുവതികള്‍ക്ക് അഭയകേന്ദ്രമായ ജ്യോതിസ് ഭവന്, സര്‍ക്കാര്‍ സഹകരണം തേടിയെത്തിയ ശേഷമുള്ള ഉദ്ഘാടനം ഉടനെ ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ രണ്ടാമത്തെ സര്‍ക്കാര്‍ സംവിധാനത്തിലുള്ള ട്രാന്‍സ് അഭയകേന്ദ്രം ആണിത്.
സമൂഹത്തില്‍നിന്ന് അവഗണനയും ദുരിതവും ഏറ്റുവാങ്ങുന്ന ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് സുരക്ഷിത അഭയകേന്ദ്രമെന്ന നിലക്കാണ് ജ്യോതിസ് ഭവന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. നിലവില്‍ വിദ്യാര്ഥിനികളുള്പ്പടെ ഒന്‍പത് ട്രാന്‍സ് വനിതകള്‍ ആണ് ഇവിടെ താമസിക്കുന്നത്.
https://www.facebook.com/Malayalivartha



























