അശ്വതി ഈ കോവിഡ് കാലത്തിലെ രക്തസാക്ഷിയാണ്... നമുക്ക് വേണ്ടി മരിച്ച ആരോഗ്യ പ്രവർത്തക; പോരാട്ടം നടത്തുന്ന ആരോഗ്യപ്രവര്‍ത്തകരോട് സഹകരിക്കുക, അതാണ് ഇന്നത്തെ രാഷ്ട്രീയമെന്ന് ഹരീഷ് പേരടി

കൊവിഡ് ബാധിച്ച് മരണപ്പെട്ട ആരോഗ്യ പ്രവര്‍ത്തക അശ്വതി രക്തസാക്ഷിയാണെന്ന് നടൻ ഹരീഷ് പേരാടി. ഈ കാലം കഴിഞ്ഞ് സാധരണ ജീവിതത്തിലേക്ക് മടങ്ങുമ്പോഴും ഒരിക്കലും മറക്കാന്‍ പാടില്ലാത്ത മുഖംണെന്നും വ്യക്തമാക്കി.
അങ്ങനെ തന്നെയാണ് നമുക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും പൊലീസും. അവരോട് സഹകരിക്കേണ്ടത് നമ്മുടെ കടമയാണെന്നും ഹരീഷ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്
വെളുത്ത കുപ്പായത്തിലും കാക്കിയിലും എത്തുന്ന അവരും നമ്മളെ പോലെ സാധാരണ മനുഷ്യന്മാരാണ്. അവരുടെ ചെറിയ തെറ്റുകള്‍ പോലു ക്ഷമിക്കേണ്ട സമയമാണിത്. കാരണം അവര്‍ ഇല്ല എന്നുണ്ടെങ്കില്‍ പിന്നെ നമ്മളില്ല. ഇന്നത്തെ രാഷ്ട്രീയവും ഇതാണെന്ന് ഹരീഷ് അഭിപ്രായപ്പെട്ടു.
ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം:
'അശ്വതി ഈ കോവിഡ് കാലത്തിലെ രക്തസാക്ഷിയാണ്...ഈ കോവിഡ് കാലം കഴിഞ്ഞ് നമ്മൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോഴും നമ്മൾ ഒരിക്കലും മറക്കാൻ പാടില്ലാത്ത രക്തസാക്ഷി...നമുക്ക് വേണ്ടി മരിച്ച ആരോഗ്യ പ്രവർത്തക...അതുപോലെ തന്നെയാണ് ഇപ്പോഴും നമുക്ക് വേണ്ടി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന,ജീവൻ മരണ പോരാട്ടം നടത്തി കൊണ്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകരും പോലീസും..
ഈ മഹാമാരിയുടെ കാലത്ത് അവരോട് പരമാവധി സഹകരിക്കുക..ആ വെളുത്ത കുപ്പായത്തിലും ആ കാക്കി കുപ്പായത്തിലും നമുക്ക് വേണ്ടി ഇറങ്ങി തിരിച്ച നമ്മളെക്കാൾ പ്രശനങ്ങളുള്ള സാധാരണ മനുഷ്യരാണ്...അവരുടെ ചെറിയ തെറ്റുകളോടുപോലും ക്ഷമിക്കേണ്ട സമയമാണ്..കാരണം അവരില്ലെങ്കിൽ നമ്മളില്ല...ഇന്നത്തെ എന്നിലെ രാഷ്ട്രിയം ഇതാണ്..'
https://www.facebook.com/Malayalivartha


























