കേരളാ കോൺഗ്രസ് വീണ്ടും പിളർപ്പിലേക്ക്: പൊട്ടി പിളരാൻ തയ്യാറായി ഫ്രാൻസിസ് ജോർജ്ജ് ആദ്യ വെടി പൊട്ടിച്ചു, ഇനി പാർട്ടി ലീഡർ ആരാകും?

ജാത്യാലുള്ളത് കൂത്താൽ മാറില്ല എന്നാണല്ലോ പഴഞ്ചൊല്ല്. പഴഞ്ചൊല്ലിൽ പതിരില്ല എന്നാണ് ഓരോ സംഭവും വെളിവാക്കുന്നത്. കേരള കോൺഗ്രസിലെ എം പിളർപ്പിനു ശേഷം ആഘോഷത്തോടെയാണ് പി.ജെ.ജോസഫിൻ്റെയും പി.സി.തോമസിൻ്റെയും നേതൃത്വത്തിൽ മുതിർന്ന കേരള കോൺഗ്രസുകാർ ബ്രാക്കറ്റില്ലാതെ കേരള കോൺഗ്രസിൽ ലയിച്ചത്.
എന്നാൽ കേരള കോൺഗ്രസിൻ്റെ ബ്രാക്കറ്റിനുള്ളിൽ നിന്നു തന്നെ കെ.ഫ്രാൻസിസ് ജോർജ്ജ് ആദ്യ വെടി പൊട്ടിച്ചു 'ഒരു മാസം മുൻപ് ലയിച്ച കേരള കോൺഗ്രസ് വീണ്ടും പിളർപ്പിലേക്ക് നീങ്ങുകയാണ്. പി.ജെ.ജോസഫിൻ്റെ പിൻഗാമി', പാർലമെൻററി പാർട്ടി ലീഡർ, അധികാരത്തിൽ വന്നാൽ രണ്ടാം മന്ത്രി തുടങ്ങിയ പദവികളാണ് ഇപ്പോഴത്തെ തർക്കത്തിനും പിളർപ്പിലേക്കും നീങ്ങാനുള്ള കാരണം.
കേരള കോൺഗ്രസുകൾ പിളർന്നതിൻ്റെ എല്ലാം പിന്നിലുള്ളത് പാർട്ടിയുടെ പിന്തുടർച്ചാവകാശത്തിൻ്റെ പേരിലാണ്. രണ്ടാമനാര്, മൂന്നാമനാര് എന്നതിൽ ലയന ദിനത്തിൽ തന്നെ തർക്കം ഉയർന്നു. പാർട്ടി രൂപീകരണത്തിന് കാരണക്കാരനായ
പി.ടി.ചാക്കോയുടെ മകൻ പി.സി.തോമസ് വർക്കിംഗ് ചെയർമാൻ സ്ഥാനത്തോടെ രണ്ടാമനായി - മോൻസ് ജോസഫ് മൂന്നാമനായി. കേരള കോൺഗ്രസിലെ ജനറൽ സെക്രട്ടറി പദവിയുടെ പേര് സെക്രട്ടറി ജനറൽ എന്നു മാറ്റി ജോയ് ഏബ്രഹാം നാലാം സ്ഥാനത്തും എത്തി.
യു.എൻ.സെക്രട്ടറി ജനറൽ എന്നെല്ലാം പറയുന്നത് പോലെയായി. അഞ്ചാം സ്ഥാനത്ത് ചീഫ് കോ ഓർഡിനേറ്റർ എന്ന പദവിയിലൂടെ ടി.യു.കുരുവിളയെയും ഉറപ്പിച്ചു - എന്നാൽ മൂന്ന് ഡപ്യൂട്ടി ചെയർമാൻ മാർക്കൊപ്പം തന്നെ ആറാമനാക്കിയതിലാണ് ഫ്രാൻസിസ് ജോർജ്ജ് പൊട്ടി പിളരാൻ നിൽക്കുന്നത്.
ഫ്രാൻസിസ് ജോർജ്ജിനെ അങ്ങനെ നിസ്സാരക്കാരനാക്കരുത്. പാർട്ടിയുടെ സ്ഥാപക നേതാവ് കെ.എം.ജോർജ്ജിൻ്റെ മകനാണ് ഫ്രാൻസിസ് ജോർജ്. പാർട്ടി വിട്ട് ജനാധിപത്യ കേരളാ കോൺഗ്രസ് രൂപീകരിച്ചു എന്ന് ഒരു തെറ്റു മാത്രമേ ഉണ്ടായിട്ടുള്ളൂ.
കേരള കോൺഗ്രസുമായി വഴി പിരിഞ്ഞ ജോസഫ് വിഭാഗത്തിൽ നിലവിൽ 4 മുൻ എംപിമാരും രണ്ട് എം എൽ എ മാരും 5 മുൻ എംഎൽഎമാരുമുണ്ട്. ഇനി പാർട്ടി ലീഡർ ആരാകും' പി.ജെ.ജോസഫ് തന്നെ ലീഡർ ആകാനാണ് സാധ്യത - ജോസഫ് സ്ഥാനം ഏറ്റെടുത്തില്ലെങ്കിൽ തർക്കം വീണ്ടും തുടങ്ങും. ഇനി യുഡിഎഫ് ന് അധികാരം കിട്ടിയാൽ കേരളാ കോൺഗ്രസിൽ ആരാകും രണ്ടാം മന്ത്രി? കൂടുതൽ എം എൽ എ മാരുണ്ടെങ്കിൽ രണ്ടാം മന്ത്രി സ്ഥാനം ഉറപ്പാണ്.
https://www.facebook.com/Malayalivartha


























