കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ 600 തടവുകാര്‍ക്ക് പരോള്‍ നല്‍കിയതായി ജയില്‍ ഡിജിപി

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വ്യാപനം തടയുന്നതിനായി തടവുകാര്‍ക്കു പരോള്‍ അനുവദിച്ച ഉത്തരവില്‍ 600 തടവുകാര്‍ക്ക് പരോള്‍ നല്‍കിയതായി ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്.
കോവിഡിന്റെ ഒന്നാം വ്യാപന ഘട്ടത്തില്‍ സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം ഹൈക്കോടതി ശിക്ഷ തടവുകാര്‍ക്ക് പരോളും വിചാരണത്തടവുകാര്‍ക്ക് ഇടക്കാല ജാമ്യവും നല്‍കാന്‍ ഉത്തരവിട്ടിരുന്നു.
സമാനമായ സുപ്രീം കോടതി ഉത്തരവുണ്ടായതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ജഡ്ജി ഉള്‍പ്പെടുന്ന സമിതി പരിശോധന നടത്തി വരികയാണ്. ഹൈക്കോടതി ഉത്തരവുണ്ടായാല്‍ 600ല്‍ അധികം വിചാരണ, റിമാന്‍ഡ് തടവുകാര്‍ക്കു ജാമ്യം ലഭിക്കാനാണ് സാധ്യത.
അതേസമയം കോവിഡ് രോഗികളെ കോവിഡ് ആരോഗ്യ സൗകര്യങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നതിനുളള ദേശീയ നയം കേന്ദ്ര ആരോഗ്യമന്ത്രാലയം പരിഷ്‌കരിച്ചു. കോവിഡ് ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്നതിന് കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ടിന്റെ ആവശ്യകത സര്‍ക്കാര്‍ ഒഴിവാക്കി. പുതുക്കിയ നിയമം അനുസരിച്ച് ഒരു രോഗിക്കും ആരോഗ്യ കേന്ദ്രത്തില്‍ സേവനങ്ങള്‍ നിഷേധിക്കപ്പെടില്ല.
കൊവിഡ് ബാധിച്ചവര്‍ക്ക് ഉടനടി ഫലപ്രദവും സമഗ്രവുമായ ചികിത്സ ഉറപ്പാക്കാനാണ് പുതിയ നടപടികള്‍ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ആശുപത്രി സ്ഥിതിചെയ്യുന്ന നഗരത്തില്‍ പെടാത്ത രോഗിക്ക് സാധുവായ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കാന്‍ കഴിയാത്തതിന്റെ പേരില്‍ പ്രവേശനം നിഷേധിക്കില്ല.
ആശുപത്രിയില്‍ ആവശ്യകത അനുസരിച്ച് മാത്രമേ പ്രവേശനം നല്‍കാവൂ. ആശുപത്രിവാസം ആവശ്യമില്ലാത്ത രോഗികള്‍ക്ക് കിടക്കകള്‍ അനുവദിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം.
കൂടാതെ, ഡിസ്ചാര്‍ജ് പുതുക്കിയ ഡിസ്ചാര്‍ജ് നയത്തിന് അനുസൃതമായിരിക്കണം. മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഉള്‍പ്പെടുത്തി ആവശ്യമായ ഉത്തരവുകളും സര്‍ക്കുലറുകളും പുറപ്പെടുവിക്കാന്‍ ആരോഗ്യ മന്ത്രാലയം സംസ്ഥാന/ യു.ടി. ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























