Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

ഖമനേയി ഈ രാത്രി താണ്ടില്ല പരമോന്നതന്‍ ഒളിച്ച ബങ്കര്‍ തൂക്കി ? ജൂതപ്പോര്‍വിമാനം ചീറി കൈവെച്ചിടം പിഴച്ച് ഇറാന്‍

28 FEBRUARY 2026 07:46 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

ഈ രാത്രി താണ്ടില്ല ഇറാന്‍ പരമോന്നത നേതാവെന്ന് ഇസ്രയേല്‍ കൊലവിളി. ഖമനേയിക്ക് ചാവുമണിയടിച്ച് ഇറാനില്‍ അരിച്ചുപെറുക്കുകയാണ് ഇസ്രയേല്‍. ഗള്‍ഫില്‍ കൈവെച്ച് അമേരിക്കന്‍ കേന്ദ്രങ്ങളില്‍ തീ തുപ്പിയ ഇറാനെ ഭൂപടത്തില്‍ നിന്ന് തുടച്ചുമാറ്റാന്‍ കട്ടായം ഉത്തരവിട്ട് ഡൊണാള്‍ഡ് ട്രംപും. യുദ്ധം പശ്ചിമേഷ്യ കത്തിച്ച് ഗള്‍ഫില്‍ ആളിപ്പടരുമ്പോള്‍ നടുങ്ങിവിറച്ച് ലോകം. ടെഹ്‌റാനില്‍ തീമഴ പെയ്യിച്ച ജൂതപ്പട ഇറാന്‍ സൈന്യത്തെ വിറപ്പിച്ചു. മിസൈല്‍ കോട്ടകള്‍ തുറന്ന് വജ്രായുധങ്ങള്‍ പുറത്തെടുത്ത ഐ ആര്‍ ജിസി ടെല്‍ അവീവില്‍ തുരു തപരാ തീ തുപ്പി. എന്നാല്‍ ഇപ്പോള്‍ ഇറാനെ മുച്ചൂടും കത്തിക്കാന്‍ അമേരിക്ക നേരിട്ട് കളത്തിലേക്കെന്ന റിപ്പോര്‍ട്ട് പുറത്ത്. ഗള്‍ഫില്‍ രാജ്യങ്ങള്‍ ആക്രമിച്ച ഇറാന്‍ നടപടിയില്‍ കൊലവെറിയില്‍ ട്രംപ്.

അഞ്ച് അറബ് രാജ്യങ്ങളില്‍ കൈവെച്ച ഇറാന് പിഴച്ചു. 128 അമേരിക്കന്‍ സൈനിക താവളങ്ങള്‍ ഇവിടങ്ങളില്‍ പതിനായിര കണക്കിന് വരുന്ന യു എസ് സൈനികര്‍ ഇതെല്ലാം ലക്ഷ്യം വെച്ചാണ് ഗള്‍ഫിലേക്ക് ഇറാന്‍ അടി തുടങ്ങിവെച്ചത് എന്നാല്‍ ഖമനേയിക്ക് പിഴച്ചു. അറബ് രാജ്യങ്ങള്‍ സമ്മര്‍ദ്ദം തുടങ്ങിയിട്ടും അമേരിക്ക യുദ്ധത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറല്ല മറിച്ച് ഇറാനെ അടിച്ച് പിളര്‍ത്താന്‍ ഉത്തരവ് ഇട്ടിരിക്കുന്നത്. യു.എ.ഇ, ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത്, ജോര്‍ദാന്‍ എന്നീ അഞ്ച് അറബ് രാജ്യങ്ങളുടെ പരമാധികാരത്തിന് മേല്‍ ഇറാന്‍ നടത്തിയ കടന്നുകയറ്റത്തെ സൗദി അറേബ്യ ശക്തമായ ഭാഷയില്‍ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും രാജ്യങ്ങളുടെ പരമാധികാരത്തിന്റെയും മേലുള്ള ഇത്തരം നഗ്‌നമായ ലംഘനങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സൗദി മുന്നറിയിപ്പ് നല്‍കി. ഇതുസംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. ഇറാന്റെ ആക്രമണത്തെ നേരിടാന്‍ ഈ അഞ്ച് സഹോദര രാജ്യങ്ങള്‍ക്കും സൗദി അറേബ്യ പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സുരക്ഷാ നടപടികള്‍ക്കായി സൗദിയുടെ എല്ലാവിധ കഴിവുകളും സജ്ജമാണെന്നും മന്ത്രാലയം അറിയിച്ചു.

ഇറാനിലെ ആക്രമണങ്ങളുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇസ്രയേല്‍. മിസൈല്‍ ലോഞ്ചറുകള്‍ ഉള്‍പ്പെടെയുള്ള സൈനിക ലക്ഷ്യങ്ങള്‍ തകര്‍ക്കുന്നതിന്റെ വീഡിയോ ഇസ്രയേലി വ്യോമസേന എക്‌സില്‍ പോസ്റ്റ് ചെയ്തു. ഇറാനിലെ പടിഞ്ഞാറന്‍ ഭാഗത്തുള്ള നൂറുകണക്കിന് ലക്ഷ്യസ്ഥാനങ്ങള്‍ ആക്രമിച്ചതായി വീഡിയോയോടൊപ്പം ഇസ്രയേലി വ്യോമസേന അവകാശപ്പെട്ടു. ഇറാനില്‍ വ്യോമസേന നടത്തുന്ന ആക്രമണങ്ങള്‍ക്ക് സമാന്തരമായി, ഇസ്രയേലിലെ പ്രദേശങ്ങളിലേക്ക് ഇറാനില്‍ നിന്നുള്ള ഭീഷണികള്‍ തടയുന്നതിനായി വ്യോമ പ്രതിരോധ സംവിധാനം പ്രവര്‍ത്തിക്കുന്നതായും വ്യോമസേന അറിയിച്ചു. മാസങ്ങളോളം ഭീഷണി മുഴക്കിയതിനുശേഷം, ശനിയാഴ്ചയാണ് ഇസ്രയേലും അമേരിക്കയും ഇറാനെതിരെ ആക്രമണം നടത്തിയത്. തലസ്ഥാനമായ ടെഹ്‌റാന്‍ ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളിലെ ലക്ഷ്യസ്ഥാനങ്ങള്‍ തകര്‍ത്തു. ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുമായി ബന്ധപ്പെട്ട പ്രധാന ഇടങ്ങള്‍ക്ക് സമീപമുള്ള ചില സ്ഥലങ്ങളിലാണ് ആദ്യ ആക്രമണങ്ങള്‍ നടന്നത്. ഇറാനിലെ തെക്കന്‍ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ മിനാബിലുള്ള പെണ്‍കുട്ടികളുടെ സ്‌കൂളിന് നേരെ ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 40 ഓളം പേര്‍ കൊല്ലപ്പെട്ടന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ ഒരു താവളം മിനാബിലാണ് സ്ഥിതിചെയ്യുന്നത്.

ഇസ്രായേല്‍-അമേരിക്ക സംയുക്ത ആക്രമണത്തില്‍ ടെഹ്‌റാനില്‍ 51 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. മിനാബ് പ്രദേശത്തെ പെണ്‍കുട്ടികളുടെ സ്‌കൂളിന് മേലെയാണ് ആക്രമണമുണ്ടായത്. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ ഒരു വ്യോമതാവളം സ്ഥിതി ചെയ്യുന്ന മേഖലയാണ് മിനാബ്. അമേരിക്കന്‍  ഇസ്രയേല്‍ മിസൈല്‍ പതിച്ചത് തെക്കന്‍ ഇറാനിലെ മിനാബ് മേഖലയിലെ പെണ്‍കുട്ടികളുടെ സ്‌കൂളിലാണെന്നും 40 വിദ്യാര്‍ത്ഥിനികള്‍ കൊല്ലപ്പെട്ടെന്നും ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. തെക്കന്‍ ഇറാനിലെ ഹോര്‍ മോസ് ഗന്‍ എന്ന സ്ഥലത്തുള്ള എലമെന്ററി പ്രൈമറി സ്‌കൂളാണ് ആക്രമിക്കപ്പെട്ടത്. മരിച്ചവരെല്ലാം കൊച്ചു പെണ്‍കുട്ടികളാണെന്നും ഇറാന്‍ വിവരിച്ചു.

സ്‌കൂളില്‍ മിസൈല്‍ പതിച്ചത് ലോകത്തെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ഹോര്‍ മോസ് ഗന്‍ എന്ന സ്ഥലത്തുള്ള പെണ്‍കുട്ടികള്‍ക്കായുള്ള എലമെന്ററി പ്രൈമറി സ്‌കൂളാണ് ആക്രമിക്കപ്പെട്ടത്. മരിച്ചവരെല്ലാം കൊച്ചു പെണ്‍കുട്ടികളാണെന്നത് ലോകത്തെ നടുക്കിയിരിക്കുകയാണ്. അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തില്‍ തകര്‍ന്ന സ്‌കൂളിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. എങ്ങും നിലവിളിയാണ് മേഖലയില്‍ ഉയരുന്നത്. കൊടും ക്രൂരതയാണ് അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് നടത്തിയതെന്ന് ഇറാന്‍ വിമര്‍ശിച്ചു. അതിശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇറാന്‍ വ്യക്തമാക്കി. അമേരിക്കന്‍ ഇസ്രയേല്‍ കൊടും ക്രൂരതക്കെതിരെ ലോകം പ്രതികരിക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭയടക്കം വിഷയത്തില്‍ ഇടപെടണമെന്നും ഇറാന്‍ കൂട്ടിച്ചേര്‍ത്തു.

സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഈ ആക്രമണങ്ങള്‍ ക്രൂരമാണെന്നും എന്നാല്‍ ശത്രുക്കള്‍ക്ക് മുന്നില്‍ തലകുനിക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി. യുദ്ധം ഒഴിവാക്കാന്‍ തങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തിയെന്നും എന്നാല്‍ ഇപ്പോള്‍ പ്രത്യാക്രമണം അനിവാര്യമായിരിക്കുകയാണെന്നും ഇറാന്‍ ഭരണകൂടം അറിയിച്ചു. ഗള്‍ഫ് മേഖലയിലുടനീളം യുദ്ധം വ്യാപിക്കുന്ന സാഹചര്യത്തില്‍ അതീവ ഗുരുതരമായ സുരക്ഷാ ഭീഷണിയാണ് നിലനില്‍ക്കുന്നത്. ഇറാന്റെ പ്രധാന നേതാക്കളെല്ലാം സുരക്ഷിതരാണ്. യുദ്ധം ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ഇറാന്‍ പ്രതികരിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ യു എന്‍ സുരക്ഷ കൗണ്‍സില്‍ ഇടപെടണം എന്ന് ഇറാന്‍ ആവശ്യപ്പെട്ടു.

എണ്ണപ്പാടങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളുണ്ടായാല്‍ സ്ഥിതി ഗുരുതരമാകും. എണ്ണവിതരണത്തെ പ്രതികൂലമായി ബാധിക്കുകയും അതുമൂലം എണ്ണവില കുതിച്ചുയരാനും സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്ക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ഇറാന്‍ ഇപ്പോഴും ലോകത്തിലെ മുന്‍നിര എണ്ണ ഉത്പാദക രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്താണ്. 1974ല്‍ ഇറാനിലെ എണ്ണ ഉത്പാദനം പ്രതിദിനം ആറ് ദശലക്ഷം ബാരലായിരുന്നുവെന്നാണ് ഗ്ലോബല്‍ റിസ്‌ക് മാനേജ്‌മെന്റ് അനലിസ്റ്റ് ആര്‍നെ ലോഹ്മാന്‍ റാസ്മുസെന്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് വെളിപ്പെടുത്തിയത്. ഒപെക്കിന്റെ കണക്കനുസരിച്ച്, ഇന്ന് രാജ്യത്തിന്റെ എണ്ണ ഉത്പാദനം പ്രതിദിനം 3.1 ദശലക്ഷം ബാരലാണ്. ഉപരോധങ്ങള്‍ രാജ്യത്തെ എണ്ണ ഉത്പാദനത്തിന് തടസ്സമുണ്ടാക്കിയിട്ടുണ്ട്. എന്നിട്ടും പ്രതിദിനം 1.3 ദശലക്ഷം മുതല്‍ 1.5 ദശലക്ഷം ബാരല്‍ വരെ എണ്ണ കയറ്റുമതി ചെയ്യുന്നുണ്ട്. അതില്‍ 80 ശതമാനത്തിലധികവും ചൈനയിലേക്കാണ് പോകുന്നതെന്നാണ് ഓയില്‍ അനലിസ്റ്റ് ഓലെ ഹാന്‍സെന്‍ പറയുന്നത്. അതിനാല്‍ ഇറാനില്‍ നടത്തുന്ന ആക്രമണങ്ങള്‍ ഗുരുതര സാഹചര്യങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇറാനിലെ എണ്ണപ്പാടങ്ങള്‍, എണ്ണ ശുദ്ധീകരണശാലകള്‍ എന്നിവയ്ക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണം ലോകത്തിന് ഒരു വലിയ അളവിലുള്ള എണ്ണ ഉത്പാദന നഷ്ടം ഉണ്ടാക്കുമെന്ന് ഉറപ്പാണ്. ഇറാനിലെ എണ്ണ ഉത്പാദനവുമായി ബന്ധപ്പെട്ടു മാത്രമല്ല ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ടും ആശങ്ക നിലനില്‍ക്കുന്നുണ്ട്. യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ കണക്കനുസരിച്ച്, 2024ല്‍ ഈ കടലിടുക്ക് വഴി പ്രതിദിനം ഏകദേശം 20 ദശലക്ഷം ബാരല്‍ എണ്ണ വിതരണം നടന്നിരുന്നു. ഇത് ലോകത്തിന്റെ മൊത്തം എണ്ണ ഉപഭോഗത്തിന്റെ ഏകദേശം 20 ശതമാനത്തോളം വരും. ഈ കടലിടുക്ക് വഴി ഗതാഗതം തടസ്സപ്പെടുന്നത് എണ്ണവിതരണത്തെ ബാധിക്കും.


ബഹ്‌റൈനില്‍ അമേരിക്കന്‍ നാവികസേനയുടെ അഞ്ചാം കപ്പല്‍പടയുടെ ആസ്ഥാനമാണുള്ളത്. ഖത്തറിലാകട്ടെ യുഎസ് സൈന്യത്തിന്റെ അല്‍ ഉദൈദ് വ്യോമതാവളവും സ്ഥിതിചെയ്യുന്നു. ദുബായിലും വലിയ സ്‌ഫോടന ശബ്ദം കേട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2024 ജൂലൈയിലെ കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് (CRS) റിപ്പോര്‍ട്ട് അനുസരിച്ച്, യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സ് (DOD) കുറഞ്ഞത് 51 രാജ്യങ്ങളിലായി 128 വിദേശ താവളങ്ങള്‍ നിയന്ത്രിക്കുകയോ പ്രവര്‍ത്തിപ്പിക്കുകയോ ചെയ്യുന്നു. പശ്ചിമേഷ്യയിലെ താവളങ്ങള്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അല്ലെങ്കില്‍ സെന്റകോമിന് (CENTCOM) കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. പശ്ചിമേഷ്യയിലെ അവരുടെ ഏറ്റവും വലിയ സൈനിക കേന്ദ്രം ഖത്തറിലെ അല്‍ ഉദൈദ് എയര്‍ ബേസാണ്.

വിവിധ രാജ്യങ്ങളിലെ യുഎസ് സാന്നിധ്യം

ഖത്തര്‍: ഏകദേശം 10,000 സൈനികര്‍ ഇവിടെയുണ്ട്. സെന്റകോമിന്റെ സുപ്രധാന ആസ്ഥാനമാണിത്. മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും അത്യാധുനിക റഡാറുകളും ഇവിടെയുണ്ട്.

ബഹ്‌റൈന്‍: അമേരിക്കന്‍ നാവികസേനയുടെ അഞ്ചാം കപ്പല്‍പടയുടെ താവളം. യുഎസ് വിമാനവാഹിനി കപ്പലുകളെയും ഉഭയജീവി ആക്രമണ കപ്പലുകളെയും ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ആഴക്കടല്‍ തുറമുഖം ഇവിടെയുണ്ട്. 9,000 സേവനാംഗങ്ങള്‍ ഇവിടെയുണ്ട്.

കുവൈറ്റ്: കാമ്പ് അരിഫ്ജാന്‍ , അലി അല്‍സലേം എയര്‍ ബേസ് എന്നിവയുള്‍പ്പെടെ നിരവധി താവളങ്ങള്‍. മേഖലയിലെ ഏറ്റവും വലിയ യുഎസ് വ്യോമ ലോജിസ്റ്റിക് സൗകര്യം കുവൈറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ്.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ): അബുദാബിക്ക് തെക്കുള്ള അല്‍ ദഫ്ര ലോജിസ്റ്റിക് പിന്തുണ നല്‍കുന്നു.

ഇറാഖ്: അല്‍അസദ്, എര്‍ബില്‍ വ്യോമതാവളങ്ങള്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ 2,500 ഓളം അമേരിക്കന്‍ സൈനികരുണ്ട്.

സൗദി അറേബ്യ: പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസില്‍  2,300 ഓളം യുഎസ് സൈനികരുണ്ട്. ഇവിടെ പാട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനവും താഡ് സംവിധാനവും വിന്യസിച്ചിട്ടുണ്ട്.

ജോര്‍ദാന്‍: മുവാഫാക്ക് അല്‍ സാല്‍ത്തി എയര്‍ ബേസില്‍ എഫ്35 (എ35) യുദ്ധവിമാനങ്ങളുണ്ട്. ഏകദേശം 3,188 സൈനികര്‍ ഇവിടെയുണ്ട്.

ഇസ്രായേല്‍: അമേരിക്കയ്ക്ക് ഇസ്രായേലില്‍ നേരിട്ട് സൈനിക താവളമില്ല, എങ്കിലും ഇസ്രായേല്‍ സൈന്യവുമായി ചേര്‍ന്ന് നിരന്തരമായ സംയുക്ത അഭ്യാസങ്ങള്‍ നടത്തുന്നു.

എണ്ണപ്പാടങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളുണ്ടായാല്‍ സ്ഥിതി ഗുരുതരമാകും. എണ്ണവിതരണത്തെ പ്രതികൂലമായി ബാധിക്കുകയും അതുമൂലം എണ്ണവില കുതിച്ചുയരാനും സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്ക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ഇറാന്‍ ഇപ്പോഴും ലോകത്തിലെ മുന്‍നിര എണ്ണ ഉത്പാദക രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്താണ്. 1974ല്‍ ഇറാനിലെ എണ്ണ ഉത്പാദനം പ്രതിദിനം ആറ് ദശലക്ഷം ബാരലായിരുന്നുവെന്നാണ് ഗ്ലോബല്‍ റിസ്‌ക് മാനേജ്‌മെന്റ് അനലിസ്റ്റ് ആര്‍നെ ലോഹ്മാന്‍ റാസ്മുസെന്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് വെളിപ്പെടുത്തിയത്. ഒപെക്കിന്റെ കണക്കനുസരിച്ച്, ഇന്ന് രാജ്യത്തിന്റെ എണ്ണ ഉത്പാദനം പ്രതിദിനം 3.1 ദശലക്ഷം ബാരലാണ്. ഉപരോധങ്ങള്‍ രാജ്യത്തെ എണ്ണ ഉത്പാദനത്തിന് തടസ്സമുണ്ടാക്കിയിട്ടുണ്ട്. എന്നിട്ടും പ്രതിദിനം 1.3 ദശലക്ഷം മുതല്‍ 1.5 ദശലക്ഷം ബാരല്‍ വരെ എണ്ണ കയറ്റുമതി ചെയ്യുന്നുണ്ട്. അതില്‍ 80 ശതമാനത്തിലധികവും ചൈനയിലേക്കാണ് പോകുന്നതെന്നാണ് ഓയില്‍ അനലിസ്റ്റ് ഓലെ ഹാന്‍സെന്‍ പറയുന്നത്. അതിനാല്‍ ഇറാനില്‍ നടത്തുന്ന ആക്രമണങ്ങള്‍ ഗുരുതര സാഹചര്യങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇറാനിലെ എണ്ണപ്പാടങ്ങള്‍, എണ്ണ ശുദ്ധീകരണശാലകള്‍ എന്നിവയ്ക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണം ലോകത്തിന് ഒരു വലിയ അളവിലുള്ള എണ്ണ ഉത്പാദന നഷ്ടം ഉണ്ടാക്കുമെന്ന് ഉറപ്പാണ്. ഇറാനിലെ എണ്ണ ഉത്പാദനവുമായി ബന്ധപ്പെട്ടു മാത്രമല്ല ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ടും ആശങ്ക നിലനില്‍ക്കുന്നുണ്ട്. യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ കണക്കനുസരിച്ച്, 2024ല്‍ ഈ കടലിടുക്ക് വഴി പ്രതിദിനം ഏകദേശം 20 ദശലക്ഷം ബാരല്‍ എണ്ണ വിതരണം നടന്നിരുന്നു. ഇത് ലോകത്തിന്റെ മൊത്തം എണ്ണ ഉപഭോഗത്തിന്റെ ഏകദേശം 20 ശതമാനത്തോളം വരും. ഈ കടലിടുക്ക് വഴി ഗതാഗതം തടസ്സപ്പെടുന്നത് എണ്ണവിതരണത്തെ ബാധിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (8 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (31 minutes ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (42 minutes ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (1 hour ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (1 hour ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (2 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (2 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (2 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (2 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (3 hours ago)

രാത്രിക്ക് രാത്രി മഴ പെയ്തിറങ്ങി..പക്ഷെ പ്രവചനം തെറ്റി..! എല്ലാം മാറി.. ഇനി സംഭവിക്കുന്നത്  (3 hours ago)

നിയമവും നടപടിക്രമങ്ങളും പാലിച്ചാൽ പങ്കാളികളിൽ ഒരാൾ ഇന്ത്യനായിരിക്കണമെന്ന നിബന്ധന ഇല്ലാതെ തന്നെ വിദേശ പൗരർക്ക് സ്‌പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് ഡൽഹി ഹൈക്കോടതി  (3 hours ago)

കടും നിറങ്ങളൊന്നും വേണ്ട ... അധ്യാപകർക്ക് നിർബന്ധിത ഡ്രസ്സ് കോഡ് നടപ്പിലാക്കി ഹിമാചൽ പ്രദേശ് സർക്കാർ...  (3 hours ago)

വിദ്യാർഥി സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 19 വയസ്സുകാരന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends