Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

ഇറാനെ പച്ചയ്ക്ക് കൊളുത്തി ഇസ്രയേല്‍ ! ഖമനേയിയുടെ കൊട്ടാരം തകര്‍ത്തു; IRGC കമാന്‍ഡറുടെ തലയെടുത്ത് IDF

28 FEBRUARY 2026 07:00 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

ഇസ്രായേൽ ഇറാൻ യുദ്ധം തുടരുന്നു . ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് കമാൻഡർ മുഹമ്മദ് പാക്പൂർ കൊല്ലപ്പെട്ടുവെന്ന്  ഇസ്രയേൽ അറിയിച്ചു . ഇറാനിലെ ഏറ്റവും ശക്തരായ വ്യക്തികളിൽ ഒരാളായ പാക്പൂർ 260 ദിവസമാണ് ഐആർജിസി കമാൻഡറായിരുന്നത്. മുൻ കമാൻഡർ ഹുസൈൻ സലാമിയുടെ വധത്തെ തുടർന്നാണ് ഇദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്

ഇറാനിൽ നടന്ന യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെയും പ്രസിഡന്റ് മസൂദ് പെസെഷ്കിയാനെയും ലക്ഷ്യമിട്ടതായി ഒരു മുതിർന്ന ഇസ്രയേലി ഉദ്യോഗസ്ഥൻ  സ്ഥിരീകരിച്ചു. ഇറാനിയൻ പ്രക്ഷോഭകരുടെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായവരെ ഇല്ലാതാക്കുന്നതിനാണ് സൈനിക നടപടികളെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.


ഖമനേയിയുടെ കൊട്ടാരം പൂർണമായി തകർന്നതായി ചാനൽ 12 റിപ്പോർട്ട് ചെയ്തു. ഖമനേയി അവിടെയുണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആക്രമണങ്ങളിൽ ഇറാനിലെ എല്ലാ പ്രധാന നേതാക്കളെയും ലക്ഷ്യമിട്ടതായും റിപ്പോർട്ട് പറയുന്നു.

 . ഖമനേയിയുടെ ടെൽ അവീവിലുള്ള ഔദ്യോഗിക വസതിയും അടുത്തുള്ള റെവല്യൂഷണറി ഗാർഡ് കോംപ്ലക്സിനും നേരെ യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തി . പ്രസിഡൻ്റ് ഓഫീസും ആക്രമിക്കപ്പെട്ടുവെന്നും പ്രതിരോധ മന്ത്രി കൊല്ലപ്പെട്ടുവെന്നും സംശയമുണ്ട്. എന്നാൽ ഖമനേയിക്ക് പരിക്കേറ്റോ, ഇദ്ദേഹം എവിടെയാണ് എന്നതിനെ കുറിച്ചൊന്നും ഇറാൻ ഇതുവരെ യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല. വടക്ക് പടിഞ്ഞാറൻ ഇറാനിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കി.

ആദ്യഘട്ട മിസൈൽ ആക്രമണങ്ങൾ ഖമനയിയുടെ ഓഫിസിനു സമീപമാണ് നടന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ 86കാരനായ ഖമനയി ആ സമയത്ത് ടെഹ്‌റാനിൽ ഉണ്ടായിരുന്നില്ലെന്നും സുരക്ഷിതമായ മറ്റൊരു കേന്ദ്രത്തിലേക്ക് അദ്ദേഹത്തെ മാറ്റിയിരുന്നതായും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇറാന്റെ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ സുരക്ഷിതനാണെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് തൊട്ടുപിന്നാലെ പെസെഷ്കിയാൻ ആരോഗ്യവാനായിരിക്കുന്നു എന്ന് ഇർന തങ്ങളുടെ ടെലിഗ്രാം ചാനലിലൂടെ വ്യക്തമാക്കി.

യുഎസ് ഇസ്രയേൽ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകാനൊരുങ്ങിയിരിക്കയാണ്  ഇറാൻ. കഠിനമായ മറുപടിയായിരിക്കും അതെന്ന് ഇറാനിയൻ അധികൃതർ വ്യക്തമാക്കി .

ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയാണ് ഇറാന്റെ ആക്രമണം ഉണ്ടായത്. ഇറാനും ഇസ്രയേലും തമ്മിൽ ആക്രമണ പ്രത്യാക്രമണം നടത്തുന്നതിനിടെ ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി എവിടെ ആണെന്നാണ് എല്ലാവരും തിരയുന്നത്. ഇറാന്റെ തലസ്ഥാനനഗരമായ ടെഹ്റാനിലുള്ള ഖമനേയിയുടെ ഓഫീസുകൾക്ക് സമീപമാണ് ആദ്യത്തെ ആക്രമണങ്ങളിൽ നാശനഷ്ടം സംഭവിച്ചത്. ഇറാനെതിരെ ഇസ്രയേലും യുഎസും ശനിയാഴ്ച ആക്രമണം ആരംഭിച്ചതിന് ശേഷം ആയത്തുള്ള അലി ഖമനേയി എവിടെ ആണെന്നത് സംബന്ധിച്ച് ഒരു വിവരവും പുറത്ത് വന്നിട്ടില്ല. ഇസ്രയേലിനെതിരെയും അറബ് രാജ്യങ്ങളിലുള്ള അമേരിക്കയുടെ സൈനിക കേന്ദ്രങ്ങൾക്കെതിരെയുമുള്ള ഇറാന്റെ തിരിച്ചടി തുടരുകയാണ്. ഇസ്രയേലിനു നേരെ ഇറാൻ മിസൈലുകൾ വിക്ഷേപിച്ചുവെന്ന് ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെയും ഇറാന്റെ പ്രത്യാക്രമണം ഉണ്ടായി.‘ഞങ്ങൾ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു! ഇപ്പോൾ നിങ്ങൾ ഒരു പാതയിലൂടെ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു, അതിന്റെ അവസാനം ഇനി നിങ്ങളുടെ നിയന്ത്രണത്തിലല്ല’ ഇബ്രാഹിം അസീസി കുറിച്ചു.


അതേസമയം ഇറാനിയൻ സർക്കാർ ആക്രമണത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ആക്രമണത്തിൽ ഉന്നത ഉദ്യോഗസ്ഥരോ നേതാക്കളോ കൊല്ലപ്പെട്ടതായി സ്ഥിരീകരണമില്ല. ഇറാന്റെ ഇന്റലിജൻസ് മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ഇറാൻ ആറ്റോമിക് എനർജി ഓർഗനൈസേഷൻ ഓഫീസ്,പാർച്ചിൻ സൈനിക സമുച്ചയം എന്നിവ ലക്ഷ്യമിട്ടാണ് യുഎസ്-ഇസ്രയേൽ ആക്രമണം നടന്നത്.

ആണവ കരാറിനായി ഇറാനെ നിർബന്ധിക്കുന്നതിന്റെ ഭാഗമായി യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും ഉൾപ്പെടെ വൻതോതിലുള്ള യുഎസ് സൈനിക ശക്തി മേഖലയിൽ വിന്യസിച്ചതിനു പിന്നാലെയാണ് ഇറാനുമേൽ ആക്രമണം ഉണ്ടാകുന്നത്. ഫെബ്രുവരിയിൽ ഇറാനും യുഎസും ചർച്ചകൾ നടത്തിയെങ്കിലും ധാരണയിലെത്തിയിരുന്നില്ല. ഈ ചർച്ചകളിൽ താൻ തൃപ്തനല്ലെന്നു മണിക്കൂറുകൾക്കു മുൻപ് ട്രംപ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും മറ്റൊരു യുദ്ധം ഒഴിവാക്കാൻ ചർച്ചകൾക്കു കൂടുതൽ സമയം നൽകുമെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു.

ഇസ്രയേലിനെതിരെയും അറബ് രാജ്യങ്ങളിലുള്ള അമേരിക്കയുടെ സൈനിക കേന്ദ്രങ്ങൾക്കെതിരെയുമുള്ള ഇറാന്‍റെ തിരിച്ചടി തുടരുകയാണ്. ഇസ്രയേലിനു നേരെ ഇറാൻ മിസൈലുകൾ വിക്ഷേപിച്ചുവെന്ന് ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെയും ഇറാന്‍റെ പ്രത്യാക്രമണം ഉണ്ടായി.

ബഹ്റൈൻ, ഖത്തർ, കുവൈത്ത്, അബുദാബി, സൗദി തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈലാക്രമണം നടത്തി. അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണത്തിനിടെ ഒരാൾ കൊല്ലപ്പെട്ടതായി യുഎഇ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അതേസമയം യുഎസ് സേന ഇറാനെതിരെ വലിയ തോതിലുള്ള സൈനിക നടപടി ആരംഭിച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത എട്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലാണ് ട്രംപ് ആക്രമണം സ്ഥിരീകരിച്ചത്. ഇറാനിയൻ ഭരണകൂടത്തിൽ നിന്നുള്ള സമീപകാല ഭീഷണികളെ ഇല്ലാതാക്കി അമേരിക്കൻ ജനതയെ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം എന്നാണ് ഇറാന് നേരെയുള്ള ആക്രമണത്തെ ട്രംപ് ന്യായീകരിച്ചത്.

ആണവായുധങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന തരത്തിൽ യുറേനിയം സമ്പുഷ്ടമാക്കില്ലെന്ന് ഇറാൻ സ്ഥിരമായ ഗ്യാരന്റി നൽകണമെന്നും രാജ്യാന്തര പരിശോധനകൾക്കു വിധേയമാകണമെന്നുമാണ് യുഎസ് ആവശ്യം. എന്നാൽ ആണവായുധങ്ങൾ നിർമിക്കാൻ ലക്ഷ്യമില്ലെന്ന് ഇറാൻ വ്യക്തമാക്കി. ആണവ പദ്ധതി പൂർണമായും സിവിലിയൻ ആവശ്യങ്ങൾക്കുള്ളതാണെന്ന് നിലപാടെടുത്ത ഇറാൻ, ഉപരോധങ്ങൾ നീക്കം ചെയ്യുകയാണെങ്കിൽ നിയന്ത്രണങ്ങളെക്കുറിച്ചു ചർച്ച ചെയ്യാൻ തയാറാണെന്നും അറിയിച്ചു.



ആക്രമണങ്ങൾ മാസങ്ങളായി ആസൂത്രണം ചെയ്തിരുന്നതാണെന്നു പേര് വെളിപ്പെടുത്താത്ത ഒരു ഇസ്രയേൽ പ്രതിരോധ ഉദ്യോഗസ്ഥൻ  പറഞ്ഞു. ആക്രമണം പശ്ചിമേഷ്യൻ മേഖലയെ മറ്റൊരു സൈനിക സംഘർഷത്തിലേക്ക് തള്ളിവിടുകയും ഇറാന്റെ ആണവപദ്ധതിയെച്ചൊല്ലി ഇറാനും യുഎസും തമ്മിലുള്ള നയതന്ത്ര പരിഹാരത്തിനുള്ള പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

ഇസ്രായേൽ -ഇറാൻയുദ്ധത്തിൽ സൈനിക ശക്തിയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും വലിയ പ്രാധാന്യം അർഹിക്കുന്നുണ്ട് .
ലോകത്തിലെ ഏറ്റവും വലിയ പതിനേഴാമത് രാജ്യമാണ് ഇറാൻ. പർവതനിരകളും വിശാലമായ മരുഭൂമികളും നിറഞ്ഞ ഭൂപ്രകൃതി ശത്രുക്കൾക്ക് കരമാർഗ്ഗമുള്ള അധിനിവേശം അസാധ്യമാക്കുന്നു. മിക്ക സുപ്രധാന സൈനിക-ആണവ കേന്ദ്രങ്ങളും ഭൂഗർഭ അറകളിലാണ് സജ്ജീകരിച്ചിരിക്കുന്നത്. അതേസമയം വലുപ്പത്തിൽ വളരെ ചെറിയ രാജ്യമായതിനാൽ ഇസ്രയേലിന് 'ഡിഫൻസ് ഇൻ ഡെപ്ത്'കുറവാണ്. അതുകൊണ്ട് തന്നെ ശത്രുവിന്റെ മണ്ണിൽ കയറി ആക്രമിക്കുന്ന 'പ്രീ-എംപ്റ്റീവ് സ്ട്രൈക്ക്'രീതിയാണ് ഇസ്രായേൽ പിന്തുടരുന്നത്. ഇറാൻ ഹിസ്ബുള്ള പോലെയുള്ള  തങ്ങളുടെ 'ആക്സിസ് ഓഫ് റെസിസ്റ്റൻസ്' (Axis of Resistance) വഴിയും ഇസ്രയേലിനെ സമ്മർദ്ദത്തിലാക്കാറുണ്ട്

മിസൈൽ സാങ്കേതികവിദ്യയിൽ ഇറാൻ മുൻപന്തിയിലാണ്. 2,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഖൈബർ, സെജ്ജിൽ എന്നീ ബാലസ്റ്റിക് മിസൈലുകൾ ഇസ്രയേലിലെ ഏത് നഗരത്തെയും ലക്ഷ്യം വെക്കാൻ ശേഷിയുള്ളവയാണ്. കൂടാതെ, റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ശ്രദ്ധിക്കപ്പെട്ട ഷഹീദ് ഡ്രോണുകളുടെ വൻ ശേഖരവും ഇറാനുണ്ട്. ഇറാന്റെ സൈനിക ശക്തിയുടെ ഏറ്റവും വലിയ നട്ടെല്ല് അവരുടെ മിസൈൽ ശേഖരമാണ്. മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലുതും വൈവിധ്യമാർന്നതുമായ മിസൈൽ കരുത്ത് ഇറാന്റേതാണെന്ന് വിലയിരുത്തപ്പെടുന്നു.

ഇറാൻ തങ്ങളുടെ മിസൈലുകൾ സൂക്ഷിച്ചിരിക്കുന്നത് 'മിസൈൽ സിറ്റികൾ' (Missile Cities) എന്നറിയപ്പെടുന്ന ഭൂഗർഭ അറകളിലാണ്. പർവ്വതങ്ങൾ തുരന്ന് നിർമ്മിച്ച ഈ അറകൾ ആധുനിക ബോംബുകളെപ്പോലും പ്രതിരോധിക്കാൻ ശേഷിയുള്ളതാണ്. ഇത് ശത്രുരാജ്യങ്ങൾക്ക് ഇറാന്റെ മിസൈൽ കരുത്ത് ആദ്യഘട്ടത്തിൽ തന്നെ നശിപ്പിക്കുന്നത് അസാധ്യമാക്കുന്നു.

അതേസമയം ലോകത്തെ ഏറ്റവും മികച്ച മിസൈൽ പ്രതിരോധ സംവിധാനമായ അയൺ ഡോം (Iron Dome), ദീർഘദൂര മിസൈലുകളെ തകർക്കുന്ന ആരോ (Arrow-3) എന്നിവ ഇസ്രയേലിന് സുരക്ഷയൊരുക്കുന്നു.

വ്യോമശക്തിയും സാങ്കേതിക വിദ്യയും

അത്യാധുനിക എഫ്-35 (F-35 Lightning II) സ്റ്റെൽത്ത് വിമാനങ്ങൾ ഇസ്രയേലിനുണ്ട്. റഡാറുകളുടെ കണ്ണിൽപ്പെടാതെ ഇറാനിലെത്തി ആക്രമണം നടത്താൻ ഇവയ്ക്ക് സാധിക്കും. ഇറാന്റെ വ്യോമസേന പഴയ വിമാനങ്ങളെയാണ് (F-14, MiG-29) ആശ്രയിക്കുന്നത്. എന്നാൽ ഇത് പരിഹരിക്കാൻ അവർ തദ്ദേശീയമായി നിർമ്മിച്ച ഡ്രോണുകളെയും മിസൈലുകളെയും 'സ്വാം (Swarm)' സാങ്കേതികവിദ്യയിലൂടെ ഉപയോഗിക്കുന്നു.

ആണവശക്തി

ഇറാൻ ഔദ്യോഗികമായി ഒരു ആണവായുധ രാഷ്ട്രമല്ലെങ്കിലും, യുറേനിയം സംപുഷ്ടീകരണത്തിലൂടെ അവർ ആ ലക്ഷ്യത്തിനടുത്താണെന്ന് ഇസ്രയേൽ ആരോപിക്കുന്നു. അതേസമയം ഇസ്രയേൽ തങ്ങളുടെ ആണവശേഷിയെക്കുറിച്ച് പരസ്യമായി പ്രതികരിക്കാറില്ലെങ്കിലും, അവർക്ക് ഏകദേശം 90-ഓളം ആണവ പോർമുനകൾ ഉണ്ടെന്നാണ് രാജ്യാന്തര ഏജൻസികൾ വിലയിരുത്തുന്നത്. പരമ്പരാഗത ആയുധങ്ങളേക്കാൾ ഉപരിയായി ഇരുരാജ്യങ്ങളും സൈബർ രംഗത്തും  വലിയ പോരാട്ടം തന്നെ  നടത്തുന്നുണ്ട്. ലോകത്തെ ഏറ്റവും മികച്ച സൈബർ സുരക്ഷാ/ആക്രമണ ശേഷിയുള്ള രാജ്യങ്ങളിലൊന്നാണ് ഇസ്രായേൽ . ഇറാന്റെ ആണവ നിലയങ്ങളിലെ സെൻട്രിഫ്യൂജുകളെ തകർത്ത 'സ്റ്റക്സ്നെറ്റ്' (Stuxnet) വൈറസ് ഇതിനൊരു ഉദാഹരണമാണ്.

അതേസമയം ഇറാൻ തങ്ങളുടെ സൈബർ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട് . ഇസ്രയേലിന്റെ ജലവിതരണ ശൃംഖലകൾ, ബാങ്കിങ് സേവനങ്ങൾ എന്നിവ ലക്ഷ്യമിട്ട് പലപ്പോഴും സൈബർ ആക്രമണങ്ങൾ നടത്താറുണ്ട്. ഏതാണ്ട തുല്യ ശക്തികൾ തമ്മിൽ നടത്തുന്ന ഈ ബലാബലത്തിൽ ആര് ജയിക്കും ആര് തോൽക്കുമെന്നത് പ്രവചനാതീതമാണ് . അതുകൊണ്ടുതന്നെ പശ്ചിമേഷ്യ വീണ്ടും സമാധാനത്തിലേയ്ക്ക് എത്തുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (12 minutes ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (33 minutes ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (48 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (1 hour ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (1 hour ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (1 hour ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (2 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (2 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (2 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (3 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (3 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (3 hours ago)

രാത്രിക്ക് രാത്രി മഴ പെയ്തിറങ്ങി..പക്ഷെ പ്രവചനം തെറ്റി..! എല്ലാം മാറി.. ഇനി സംഭവിക്കുന്നത്  (3 hours ago)

നിയമവും നടപടിക്രമങ്ങളും പാലിച്ചാൽ പങ്കാളികളിൽ ഒരാൾ ഇന്ത്യനായിരിക്കണമെന്ന നിബന്ധന ഇല്ലാതെ തന്നെ വിദേശ പൗരർക്ക് സ്‌പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് ഡൽഹി ഹൈക്കോടതി  (4 hours ago)

Malayali Vartha Recommends