Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

ജനങ്ങള്‍ക്ക് ശാസ്ത്രാവബോധം നല്‍കണമെന്ന് ഭരണഘടനയില്‍ എഴുതിവച്ചിട്ടുള്ള ഒരേയൊരു രാജ്യം ഇന്ത്യ: എംസി ദത്തന്‍; ദേശീയ ശാസ്ത്ര ദിനം ആചരിച്ചു...

28 FEBRUARY 2026 05:40 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ ജനങ്ങള്‍ക്ക് ശാസ്ത്രാവബോധം നല്‍കണമെന്ന് ഭരണഘടനയില്‍ എഴുതിവച്ചിട്ടുള്ള ഒരേയൊരു രാജ്യം ഇന്ത്യയാണെന്ന് ബഹിരാകാശ ശാസ്ത്രജ്ഞനും മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവുമായ എം.സി ദത്തന്‍. അന്ധവിശ്വാസങ്ങളും നരബലി പോലുള്ള അനാചാരങ്ങളും നിലനിന്നിരുന്ന കാലത്ത് ജനങ്ങളില്‍ ശാസ്ത്ര ബോധം വളര്‍ത്തണമെന്ന് നിര്‍ദേശിച്ച നേതാവാണ് ജവഹര്‍ലാല്‍ നെഹ്‌റു. അദ്ദേഹം വെറുമൊരു രാഷ്ട്രീയ നേതാവ് മാത്രമായിരുന്നില്ല. തന്റെ രാജ്യത്തിന്റെയും ജനങ്ങളുടെയും ഭാവിയെക്കുറിച്ച് ദീര്‍ഘമായ കാഴ്ചപ്പാടുള്ള ആളായിരുന്നു എന്നും പറഞ്ഞു. ദേശീയ ശാസ്ത്രദിനത്തോട് അനുബന്ധിച്ച് ജവഹര്‍നഗര്‍ സന്ദീപനി സ്‌കൂളില്‍ നടന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചേന്ദ്രിയങ്ങള്‍ ആണ് ലോകത്തിലെ ഏറ്റവും വലിയ അത്ഭുതങ്ങള്‍. അത് ഉള്ളത് കൊണ്ടാണ് എല്ലാം കാണാനും കേള്‍ക്കാനും മനസിലാക്കാനും കഴിയുന്നതെന്നും ചൂണ്ടിക്കാട്ടി.

ജനനം മുതല്‍ ഏഴ് വയസു വരെ കുട്ടികള്‍ പരമാവധി വേഗത്തില്‍ വിവരങ്ങള്‍ തലച്ചോറില്‍ ശേഖരിച്ച് വയ്ക്കുകയും ആവശ്യമുള്ള സമയത്ത് അവ ഉപയോഗിക്കുകയും ചെയ്യും. എന്നാല്‍ പഞ്ചേന്ദ്രിയങ്ങള്‍ക്ക് മഹാശക്തിയില്ല. മൃഗങ്ങള്‍ക്ക് അതുണ്ട്. അതുകൊണ്ടാണ് പൊലീസ് സ്‌നിഫര്‍ നായ്ക്കളെ ഉപയോഗിക്കുന്നത്. സൂഷ്മജീവികളെയും ശബ്ദങ്ങളെയും തിരിച്ചറിയാന്‍ മനുഷ്യന് കഴിയില്ല. ഇത് മറികടക്കാനാണ് സ്രഷ്ടാവ് മനുഷ്യന് ബുദ്ധി തന്നത്. അത് ഉപയോഗിച്ച് നമുക്ക് വേണ്ട കാര്യങ്ങള്‍ കണ്ടുപിടിക്കാനാകും. വിവരങ്ങള്‍ ശേഖരിക്കാനുള്ള മനുഷ്യന്റെ ശേഷി പോരാന്ന് വന്ന സാഹചര്യത്തില്‍, അവ തരംതിരിച്ച് സൂക്ഷിച്ച് വയ്ക്കുന്നതിനാണ് കമ്പ്യൂട്ടര്‍ കണ്ടുപിടിച്ചത്. ഇന്നിപ്പോ നിര്‍മ്മിതബുദ്ധി വലിയ പ്രചാരത്തിലായി. അത് മനുഷ്യന്‍ ഉണ്ടാക്കിയ ബുദ്ധിയാണ്, അല്ലാതെ കമ്പ്യൂട്ടറിന് ബുദ്ധിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ കുട്ടികള്‍ക്ക് ഒന്നും ഓര്‍മ്മയില്‍ വയ്‌ക്കേണ്ടതില്ലെന്നൊരു തോന്നലുണ്ട്, അത് ചിന്താശക്തിയെ ഹനിക്കുന്നതാണ്. ചിന്തകളില്‍ നിന്നാണ് പുതിയ ആശയങ്ങള്‍ ഉണ്ടാകുന്നത്. അതുകൊണ്ട് വിദേശങ്ങളിലെ പല സ്‌കൂളുകളും കുട്ടികള്‍ക്ക് മൊബൈല്‍ ഫോണും കാല്‍ക്കുലേറ്ററും നല്‍കുന്നത് ഒഴിവാക്കിയിരിക്കുകയാണ്. റോബോട്ടിക് സാങ്കേതികവിദ്യയും ലോകത്ത് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. കൃഷി, ഖനി പോലുള്ള അപകടമേഖലകളിലെ ജോലിക്കും വെള്ളപ്പൊക്കം, തീപിടുത്തം തുടങ്ങിയ സാഹചര്യങ്ങളിലും റോബോട്ടിക് സേവനം നല്ലതാണ്.

മാനുഷിക മൂല്യം തകര്‍ക്കുന്ന രീതിയില്‍ റോബോട്ടുകളെ ഉപയോഗിക്കരുതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. സന്ദീപനി സ്‌കൂളിലെ കുട്ടികള്‍ നിര്‍മ്മിച്ച ഗാര്‍ഗി എന്ന റോബോട്ട് അദ്ദേഹം അനാച്ഛാദനം ചെയ്തു. ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ എസ് ശബരീനാഥന്‍, സ്‌കൂള്‍ ഡയറക്ടര്‍ ഡോ. കെ ജി വിജയലക്ഷ്മി, സ്‌റ്റെം റോബോട്ടിക്‌സ് ഇന്റര്‍നാഷണല്‍ സിഇഒ രാജശേഖരന്‍ എ എച്ച്, സ്‌കൂള്‍ അസിസ്റ്റന്റ് ഡയറക്ടര്‍ അനന്തപത്മനാഭന്‍, പ്രിന്‍സിപ്പല്‍ രതി നായര്‍ എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ ചിത്ര പ്രദര്‍ശനം കെഎസ് ശബരീനാഥന്‍ ഉദ്ഘാടനം ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്  (59 minutes ago)

തടവുകാരെ തന്റെ താമസ സ്ഥലം വൃത്തിയാക്കാന്‍ കൊണ്ടുപോയ ജയിലര്‍ അറസ്റ്റില്‍  (1 hour ago)

നവദമ്പതികളുടെ മൃതദേഹം പുഴയില്‍ ഇരുമ്പുചങ്ങലകൊണ്ട് കാലുകളില്‍ ബന്ധിച്ച നിലയില്‍  (1 hour ago)

ആസൂത്രണ ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യ നിര്‍ണയ ഫലം പ്രഖ്യാപിച്ചു  (3 hours ago)

ബസ് ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം  (4 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു: പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (4 hours ago)

കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം  (5 hours ago)

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (6 hours ago)

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (6 hours ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (6 hours ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (6 hours ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (6 hours ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (7 hours ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (7 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246  (7 hours ago)

Malayali Vartha Recommends