Widgets Magazine
31
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബ്ലൂ മൂണും മൈക്രോമൂണും ഒന്നിച്ച്! വാനിൽ ഒരുങ്ങുന്ന ആ അത്യപൂർവ്വ കാഴ്ച നാളെ....


കൊച്ചി കുമ്പളങ്ങിയിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട നിലയിൽ; പച്ചക്കറിക്കടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തി...


ദേവസ്വം മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്‌പെന്‍ഷന്‍... പ്രത്യേകം ദര്‍ശനം ക്രമീകരിക്കുന്നതിനായി 4,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്...


ഒരു നിമിഷത്തെ വിവേകശൂന്യത, വലിയ കുറ്റബോധമുണ്ട്;" ഇൻസ്റ്റാഗ്രാം വിവാദത്തിൽ ഒടുവിൽ മനസ്സ് തുറന്ന് ഹൻസിക കൃഷ്ണകുമാർ...


സ്വാഭാവിക ജാമ്യം തടയാൻ പോലീസ് പൂട്ടൊരുക്കുന്നു; റിമാൻഡ് കാലാവധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ നീക്കം...

അങ്കെ പോണോങ്ക ആരുമേ ഉയിരോടെ തിരുമ്പി വന്തതേയില്ല... ദുരൂഹതകൾ ഉയർത്തി സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ട്രയിലർ - പുറത്ത്!!!!

28 FEBRUARY 2026 07:02 PM IST
മലയാളി വാര്‍ത്ത

അങ്കെ കുടിയിറുക്കറിതസ്വാമി ആരെന്നു തെരിയുമോ? അങ്കെ പോണോങ്ക ആരുമേ.. ഉയിരോടെതിരുമ്പി വന്തതേയില്ല... ഈ കാട്ടിൽ ഇതിനു മുമ്പും ഇതുപോലെ കുറേയാളുകൾ മിസ്സായിട്ടുണ്ട്. നാട്ടുകാർ പറയുന്നത് ഇതിനകത്ത് എന്തൊക്കെയോ പ്രശ്നങ്ങളുണ്ടന്നാണ്... സാറെ ഇതെന്തോ പണിയാണ് സാർ... നമുക്കിവിടുന്നു പോകാം....

ജിത്തു സതീശൻ മംഗലത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട ട്രയിലറിലെ പ്രസക്ത ഭാഗങ്ങളാണ് മേൽ വിവരിച്ചത്. ട്രയിലറിൽ കാണുന്ന രംഗങ്ങളും സംഭാഷണങ്ങളും, വലയ ദുരൂഹതകൾ നിറഞ്ഞ ഒരു ചിത്രമാണിതെന്ന് വ്യക്തമാക്കുന്നു.

കേരള തമിഴ്നാട് ബോർഡി റിലുള്ള ഒരു വനപ്രദേശത്താണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്. അതുകൊണ്ടു തന്നെ ഇതിലെ ചില കഥാപാത്രങ്ങൾ തമിഴ് സംസാരിക്കുന്നുണ്ട്. കാട്ടിനുള്ളിൽ പലരുടേയും തിരോധാനവും അതിൻ്റെ പിന്നിലെ ദുരൂഹതകളുമാണ് പൂർണ്ണമായും ഹൊറർ, ത്രില്ലറോടെ അവതരിപ്പിക്കുന്നത്. ഇത്തരമൊരു സസ്പെൻസ് ത്രില്ലർ സിനിമയുടെ എല്ലാ ചട്ടക്കൂട്ടുകളും പൂർണ്ണമായി നിലനിർത്തിക്കൊണ്ടാണ് സംവിധായകൻ ജിത്തു സതീശൻ ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.

മിസ്റ്ററി ഫാന്റസി ത്രില്ലർ ജോണറിലുള്ള ഈ ചിത്രത്തിൽ അസ്ക്കർ അലി, വിനീത് കുമാർ, സിദ്ധാർത്ഥ് ഭരതൻ, അസീംജമാൽ, സെന്തിൽ കൃഷ്ണ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. മാർച്ച് ആറിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ ട്രയിലർ നവമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

ചിത്രത്തിലെ ദുരൂഹതകൾ ആരെയും ആകർഷിക്കുന്നതാണ്. നല്ല സിനിമ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഫഹദ് സിദ്ദിഖ്, ഫറാസ് മറ്റപ്പള്ളി, ഫയസ് മുഹമ്മദ്, എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ കോ - പ്രൊഡ്യൂസർ- നവീൻ ഊട്ടയും, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ - ആഷ്ന റഷീദുമാണ്.
ഛായഗ്രഹണം - നവീൻ നജോസ്, എഡിറ്റിങ് അർജുൻ പ്രകാശ്,

ബാക്ക്ഗ്രൗണ്ട്സ്കോർ - ഗോഡ് വിൻ തോമസ്, ഓഡിയോഗ്രഫി - വിഷ്ണു ഗോവിന്ദ്, മേക്കപ്പ് - പട്ടണം റഷീദ്, വസ്ത്രാലങ്കാരം - സമീരസനീഷ്, കലാസംവിധാനം - സുജിത്ത് കൊല്ലനണ്ടി, സംഘട്ടനം - അഷ്‌റഫ്‌ ഗുരുക്കൾ, സ്റ്റിൽസ് - നിദാദ് കെ. എൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർസ് - മെൽബിൻ മാത്യു, അനൂപ് മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ - പ്രവീൺ എടവണ്ണപ്പാറ.

പാലക്കാട്, തിരുവനന്തപുരം, വൈക്കം, വെള്ളൂർ എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. മാർച്ച് ആറിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു എന്ന് വാഴൂർ ജോസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലിനുവേണ്ടി കരഞ്ഞ നാലുവയസ്സുകാരനെ കൊലപ്പെടുത്തി പിതാവ്  (49 minutes ago)

സിബിഎസ്ഇ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ഉത്തരക്കടലാസില്‍ 2 പേജ് മൂല്യനിര്‍ണയം നടത്തിയില്ല  (1 hour ago)

തലസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ രൂക്ഷമായ വെള്ളക്കെട്ടില്‍ മേയര്‍ വിവി രാജേഷിന്റെ മറുപടി  (1 hour ago)

മുഖ്യമന്ത്രി വി.ഡി. സതീശനെ അഭിനന്ദിച്ച് എം.എ. യൂസഫലി  (1 hour ago)

ആര്‍ത്തവ അവധി അനുവദിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിനെതിരെ കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (1 hour ago)

സ്വര്‍ണം തേടി പോയവര്‍ ലാവോസിലെ ഗുഹയില്‍ കുടുങ്ങിയത് 10 ദിവസം  (2 hours ago)

ഡല്‍ഹിയില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് അപകടം  (2 hours ago)

ഒന്നരവയസ്സുകാരന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ജനനേന്ദ്രീയത്തില്‍ ആഴത്തിലുള്ള മുറിവ്, കാലില്‍ പൊളിച്ച പാടുകള്‍  (2 hours ago)

സിപിഎം നേതാക്കളുടെ പ്രചാരണത്തെ പരിഹസിച്ച് മുഖ്യമന്ത്രി  (2 hours ago)

വിരമിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ അധ്യാപകനെതിരെ നടപടി വേണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം. കുട്ടിയുടെ അമ്മയും പങ്കാളിയും പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയെ അമ്മയുടെ പങ്കാളി അഷ്കർ മർദിക്കാറുണ്ടായിരുന്നു. മർദനം മൂലം കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ  (7 hours ago)

കർണാടകയിലെ ഭരണനേതൃത്വ മാറ്റവുമായി ബന്ധപ്പെട്ട തർക്കങ്ങളെല്ലാം രമ്യമായി പരിഹരിച്ചതായി എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ  (7 hours ago)

സൈനികന്‍റെ ഭാര്യയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി  (7 hours ago)

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതകളാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചത്  (8 hours ago)

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി...ആദ്യം പിടിയിലായ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി  (8 hours ago)

Malayali Vartha Recommends