ഇറാൻ-ഇസ്രയേൽ സംഘര്‍ഷം - 16 വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി

ഇറാൻ-ഇസ്രയേൽ സംഘര്‍ഷം കനക്കുന്നതിനിടെ വിമാന പാതകൾ അടച്ചു. കേരളത്തിൽ നിന്നുള്ള വിമാന സർവ്വീസുകളിൽ വൻ നിയന്ത്രണം. കേരളത്തിൽ നിന്നുള്ള 16 വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി.ഇറാൻ വ്യോമപാതയിലൂടെയുള്ള യാത്ര അപകടകരമായതിനാലാണ് വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചത്. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് വിമാനത്താവളത്തിലെത്തിയ നൂറുകണക്കിന് യാത്രക്കാരാണ് ഇതോടെ കുടുങ്ങിയത്.
സർവീസുകൾ എപ്പോൾ പുനരാരംഭിക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല.തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് രണ്ട് വിമാനങ്ങൾ, നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് 10 വിമാന സർവീസുകൾ, കരിപ്പൂർ വിമാനത്താവളത്തിൽ നാല് വിമാനങ്ങൾ എന്നിവയാണ് റദ്ദാക്കിയത്.
റദ്ദാക്കിയ വിമാനങ്ങൾ
കരിപ്പൂർ- ദുബായ് (എയർ ഇന്ത്യ എക്സ്പ്രസ്)
കരിപ്പൂർ-റിയാദ് (എയർ ഇന്ത്യ എക്സ്പ്രസ്)
കരിപ്പൂർ-ജിദ്ദ (എയർ ഇന്ത്യ എക്സ്പ്രസ്)
കരിപ്പൂർ-ദമാം (എയർ ഇന്ത്യ എക്സ്പ്രസ്)
കരിപ്പൂർ-ഷാർജ (എയർ ഇന്ത്യ എക്സ്പ്രസ്)
കരിപ്പൂർ-ദുബായ് (ഇൻഡിഗോ)
കരിപ്പൂർ-ജിദ്ദ (ഇൻഡിഗോ)
കരിപ്പൂർ-അബുദാബി (ഇൻഡിഗോ)
കരിപ്പൂർ - ദുബായ് (സ്പൈസ് ജെറ്റ്)
https://www.facebook.com/Malayalivartha

























