Widgets Magazine
10
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രണയിക്കാത്തവര്‍ പൊട്ടന്മാരാണ്: ‘എന്നെ പ്രണയിക്കുന്നവരുണ്ട്, ഞാനും പ്രണയിക്കുന്നുണ്ട്: അഴിമതിക്കാരനെന്ന് ആരും പറയില്ല, എന്റെ ശത്രുക്കൾ വീട്ടിൽ തന്നെ!": രാഹുൽ മാങ്കൂട്ടത്തിലിന് മറുപടിയുമായി മന്ത്രി ഗണേഷ് കുമാർ...


ഇപ്പോഴേ ഇമോഷണൽ ആകല്ലേ മന്ത്രീ!"; ഗണേഷ് കുമാറിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പാലക്കാട് രാഹുൽ തരംഗം; പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം, സ്വതന്ത്ര സ്ഥാനാർത്ഥിത്വ വാർത്തകൾ തള്ളി എംഎൽഎ...


ആറ്റുകാൽ പൊങ്കാലയ്ക്കിടെ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം: സുരക്ഷാവീഴ്ചയെന്ന് കുടുംബം, നടപടി ഉറപ്പുനൽകി മേയർ...


ഗണേഷിന് 'അന്തസ്സ്' തിരിച്ചടിയാകുന്നു; കുടുംബവീട്ടിലെ നാടകീയ രംഗങ്ങൾക്കിടയിൽ മന്ത്രിയെ ഉന്നമിട്ട് രാഹുൽ മാങ്കൂട്ടത്തിൽ...

ഭാഗ്യം കടാക്ഷിക്കുന്ന രാശികൾ; ആർക്കെല്ലാം സ്ഥാനക്കയറ്റവും ധനനേട്ടവും ലഭിക്കും?

01 MARCH 2026 09:42 AM IST
മലയാളി വാര്‍ത്ത

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): വളരെയധികം ആശങ്കകളും വെല്ലുവിളികളും നേരിടേണ്ടി വരുന്ന സാഹചര്യമാണ് ഈ വാരത്തിന്റെ തുടക്കത്തിൽ കാണുന്നത്. കുടുംബത്തിൽ ഏറ്റവും വേണ്ടപ്പെട്ടവർക്ക് മരണമോ മരണ സമാനമായ അവസ്ഥയോ സംജാതമായേക്കാം. പുതിയ കൂട്ടുകച്ചവടത്തിൽ ഏർപ്പെടുന്നവർക്ക് സാമ്പത്തിക നഷ്ടം സംഭവിക്കാൻ ഇടയുണ്ട്. കുടുംബത്തിൽ സ്വസ്ഥത കുറവ് അനുഭവപ്പെട്ടേക്കാം എങ്കിലും വാരം പുരോഗമിക്കുമ്പോൾ മനസ്സിന് സന്തോഷം നൽകുന്ന കാര്യങ്ങൾ ജീവിതത്തിൽ വന്നു ചേരും. പുതിയ സൗഹൃദങ്ങൾ രൂപപ്പെടാനും മനസ്സിന് ഇണങ്ങിയ പങ്കാളിയെ കണ്ടെത്താനും ഈ സമയം അനുകൂലമാണ്.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): പുതിയ വാഹനം സ്വന്തമാക്കുവാൻ സാധിക്കുന്ന ശുഭകരമായ വാരമാണിത്. ഏറെക്കുറെ മനസ്സിന് ആഗ്രഹിച്ചതുപോലെയുള്ള വീടോ ഭൂമിയോ സ്വന്തമാക്കുവാൻ ഇടവരും. സഹോദര സ്ഥാനത്തുള്ളവർക്ക് വലിയ ഭാഗ്യവും ദൈവാധീനവും ഈ സമയത്ത് അനുഭവപ്പെടും. എന്നാൽ വാരമധ്യത്തിൽ മറ്റുള്ളവരിൽ നിന്ന് അപമാനമോ അപഹാസമോ നേരിടേണ്ട സാഹചര്യം ഉണ്ടായേക്കാം. നേത്രം, ഹൃദയം എന്നിവയ്ക്ക് ചികിത്സയിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. സന്താനങ്ങളെ സംബന്ധിച്ച് അനാവശ്യ ഉത്കണ്ഠയും ആശങ്കയും ഉണ്ടായേക്കാം. വാരം അവസാനത്തോടെ രോഗശാന്തിയും ധനനേട്ടവും പ്രതീക്ഷിക്കാം.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): പ്രധാനപ്പെട്ട ബിസിനസ്സുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് മുൻ ആഴ്ചയെ അപേക്ഷിച്ച് വലിയ ഉണർവ് അനുഭവപ്പെടുന്ന കാലമാണ്. എങ്കിലും കണ്ടകശനി തുടരുന്നതിനാൽ ചെക്കുകൾ ഒപ്പിടുമ്പോഴോ സാമ്പത്തിക രേഖകൾ കൈകാര്യം ചെയ്യുമ്പോഴോ അതീവ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ കേസ് വഴക്കുകൾ ഉണ്ടാകാൻ ഇടയുണ്ട്. സഹോദര സ്ഥാനത്തുള്ളവരിൽ നിന്ന് വലിയ സഹായ സഹകരണങ്ങൾ ലഭിക്കും. കുടുംബത്തിൽ പ്രിയപ്പെട്ടവരുടെ വിയോഗമുണ്ടാകാൻ സാധ്യത കാണുന്നു. വാഹനങ്ങൾ ഉപയോഗിക്കുന്നവർ ഈ വാരത്തിൽ അതീവ ജാഗ്രത പാലിക്കുന്നത് ഉചിതമായിരിക്കും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ഇടയ്ക്കിടെ ദുഃഖവും സന്തോഷവും മാറി മാറി അനുഭവിക്കേണ്ടി വരുന്ന അവസ്ഥാവിശേഷം ഈ വാരത്തിൽ സംജാതമാകും. ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കാൻ തക്കവണ്ണം ഉദ്യോഗത്തിൽ മാറ്റങ്ങൾ വരാം. ഊഹക്കച്ചവടത്തിൽ ഏർപ്പെടുന്നവർക്ക് നഷ്ടം സംഭവിക്കാൻ ഇടയുള്ളതിനാൽ വളരെയധികം ജാഗ്രത പാലിക്കണം. ഭക്ഷണ പദാർത്ഥങ്ങൾ വഴി ഉദര സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. മാതൃ സ്ഥാനത്തുള്ളവരുടെ ആരോഗ്യം വഷളാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): വാരത്തിന്റെ തുടക്കത്തിൽ സ്ത്രീകൾ മൂലം പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. വരവിൽ കവിഞ്ഞ ചെലവ് അനുഭവപ്പെടാൻ ഇടയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ കൃത്യമായ നിയന്ത്രണം ഏർപ്പെടുത്തുന്നത് നന്നായിരിക്കും. വാരം മധ്യത്തോടെ പുതിയ ഉണർവ് അനുഭവപ്പെടുകയും ജീവിതത്തിൽ ഗുണകരമായ മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്യും. തൊഴിലിടങ്ങളിൽ അർഹമായ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാനും ഈ വാരത്തിൽ സാധിക്കും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): ദീർഘനാളായി നിലനിന്നിരുന്ന സാമ്പത്തിക പ്രതിസന്ധികൾ മാറാനുള്ള അവസരങ്ങൾ വന്നുചേരും. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് അപ്രതീക്ഷിതമായി ഉയർന്ന പദവികൾ ലഭിക്കാൻ ഇടയുണ്ട്. വ്യാപാര-വിപണന മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ ഉണർവ് പ്രകടമാകും. ദീർഘകാലമായി സന്താനഭാഗ്യം ഇല്ലാതിരുന്നവർക്ക് ഈ വാരം ശുഭകരമായ വാർത്തകൾ ലഭിക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും ജീവിതപങ്കാളിയുടെ തൊഴിൽ, ആരോഗ്യം എന്നിവയിൽ പ്രത്യേക ജാഗ്രത പുലർത്തുന്നത് ഗുണകരമായിരിക്കും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): തൊഴിൽ മേഖലയിൽ വളരെ നാളായി നിലനിന്നിരുന്ന പ്രതിസന്ധികൾ മാറിവരുന്ന അവസ്ഥയുണ്ടാകും. കുടുംബത്തിലെ മംഗള കർമ്മങ്ങളിൽ നിറസാന്നിധ്യമാകാൻ ഇടവരും. അർഹമായ പൂർവിക സ്വത്ത് തടസ്സങ്ങൾ കൂടാതെ കൈവശം വന്നുചേരാൻ സാധ്യതയുണ്ട്. ജീവിതത്തിൽ പ്രധാനപ്പെട്ട വഴിത്തിരിവുകൾ ഉണ്ടായേക്കാവുന്ന സംഭവങ്ങൾ ഈ വാരത്തിൽ അരങ്ങേറും. രാഷ്ട്രീയം, സാംസ്കാരികം, സാങ്കേതിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അഭൂതപൂർവ്വമായ വളർച്ച ഈ വാരം പ്രതീക്ഷിക്കാം.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): വാരത്തിന്റെ തുടക്കത്തിൽ കേസ് വഴക്കുകളോ മാനസിക സമ്മർദ്ദം വർദ്ധിക്കുന്ന അവസ്ഥയോ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ വാരം മധ്യത്തോടെ വളരെക്കാലമായി പിണങ്ങിയിരുന്ന ബന്ധുക്കൾ വീണ്ടും ഒത്തുചേരാൻ അവസരമുണ്ടാകും. പുതിയ ചില പ്രണയബന്ധങ്ങൾ ഉടലെടുക്കാൻ സാധ്യത കാണുന്നു. ലോൺ, ചിട്ടി എന്നിവ ലഭിക്കുന്നത് വഴി സാമ്പത്തിക പ്രയാസങ്ങൾ കുറയും. ഔദ്യോഗിക മേഖലയിൽ പുതിയ സ്ഥാനമാനങ്ങളും അംഗീകാരങ്ങളും തേടിയെത്തും.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): കുടുംബാംഗങ്ങളുമായോ ബന്ധുക്കളുമായോ അതിർത്തി തർക്കമോ വാക്ക് തർക്കമോ ഉണ്ടാകാനും അത് കേസ് വഴക്കുകളിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. അനാവശ്യമായ സംസാരം അബദ്ധങ്ങൾക്ക് വഴിയൊരുക്കാമെന്നതിനാൽ കരുതൽ വേണം. എന്നാൽ വാരം അവസാനിക്കുന്നതോടെ മേലധികാരിയുടെയും സഹപ്രവർത്തകരുടെയും പ്രശംസ പിടിച്ചുപറ്റാൻ സാധിക്കും. പുതിയ പ്രോജക്ടുകളിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിയും. കലാ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങളും അംഗീകാരവും ലഭിക്കും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): വാരത്തിന്റെ തുടക്കത്തിൽ കുടുംബത്തിൽ സമാധാനാന്തരീക്ഷം സംജാതമാകും. ദമ്പതികൾ തമ്മിൽ പരസ്പര വിശ്വാസവും ഐക്യവും വർദ്ധിക്കും. എന്നാൽ വാരമധ്യത്തോടെ ആരോഗ്യ കാര്യങ്ങളിൽ വലിയ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. ജല സംബന്ധമായ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർ അപകടങ്ങൾ ഉണ്ടാകാതെ ജാഗ്രത പാലിക്കണം. ആമാശയ സംബന്ധമായ അസുഖമുള്ളവർ ആരോഗ്യ കാര്യത്തിൽ ഒട്ടും അശ്രദ്ധ കാണിക്കരുത്, രോഗം വഷളാകാൻ സാധ്യതയുണ്ട്.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): സൈനികമോ അർദ്ധ സൈനികമോ ആയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് മെഡലുകളോ സ്ഥാനക്കയറ്റമോ ലഭിക്കാൻ യോഗമുണ്ട്. സിനിമ നിർമ്മാണ മേഖലയിലുള്ളവർക്ക് പുതിയ പ്രോജക്ടുകൾ വിജയകരമാകും. ശത്രുക്കളുടെ മേൽ അപ്രതീക്ഷിത വിജയം നേടാൻ സാധിക്കും. വീട്ടിലെ മംഗളകർമ്മങ്ങളിൽ കുടുംബസമേതം പങ്കെടുക്കാൻ സാധിക്കും. എങ്കിലും വാരന്ത്യത്തിൽ സ്ത്രീകൾ മൂലം മാനഹാനിയോ ധനനഷ്ടമോ ഉണ്ടാകാതെ ശ്രദ്ധിക്കണം. മാനസിക സമാധാനം കുറയാൻ ഇടയുള്ളതിനാൽ ആരോഗ്യ കാര്യങ്ങളിൽ ജാഗ്രത പാലിക്കണം.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): വാരത്തിന്റെ തുടക്കത്തിൽ പലതരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ധനപരമായ കാര്യങ്ങളിൽ ഇടപെടുമ്പോൾ അതീവ ജാഗ്രത പുലർത്തിയില്ലെങ്കിൽ അപവാദങ്ങൾ കേൾക്കാൻ ഇടയുണ്ട്. വാരം മധ്യത്തോടെ കാര്യവിജയം, കീർത്തി, ശത്രുജയം, ധനനേട്ടം എന്നിവ വന്നുചേരും. ദാമ്പത്യ ഐക്യവും കുടുംബത്തിൽ സമാധാനാന്തരീക്ഷവും നിലനിൽക്കും. പ്രവർത്തനങ്ങളിൽ അനുകൂലമായ ഫലങ്ങൾ ലഭിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹപാഠിയുടെ മര്‍ദനത്തില്‍ ഒന്‍പതാം ക്ലാസുകാരന് ദാരുണാന്ത്യം  (1 hour ago)

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

മുടി മുറിച്ചത് ശരിയായില്ലെന്ന യുവതിയുടെ പരാതിയില്‍ ലക്ഷങ്ങള്‍ പിഴയിട്ട് സുപ്രീംകോടതി  (2 hours ago)

ഡിജെ സനയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവും ബോഡി ഷെയ്മിംഗും  (2 hours ago)

ആഗോള സുരക്ഷയ്ക്ക് ഭീഷണിയായ ഇറാന്റെ ആയുധശേഷി ഇല്ലാതാക്കുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി  (2 hours ago)

ഗള്‍ഫിലെ സി.ബി.എസ്.ഇ പരീക്ഷകള്‍ വീണ്ടും മാറ്റി  (2 hours ago)

ഐസിസി ലോകകപ്പ് ടീമില്‍ സഞ്ജു സാംസണ്‍ ഓപ്പണര്‍, 12 അംഗ ടീമില്‍ ഇന്ത്യന്‍ ടീമില്‍നിന്ന് നാലു പേര്‍  (2 hours ago)

വയോധിക ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍; പോസ്റ്റ്‌മോര്‍ട്ടം നടത്തരുതെന്ന് കുറിപ്പ്  (2 hours ago)

ഒന്‍പത് വയസുകാരി വിനോദിനിക്ക് ചികിത്സാ പിഴവിനെ തുടര്‍ന്ന് വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം  (3 hours ago)

എങ്ങനെ നല്ലൊരു കാര്യത്തെ ചീത്തയാക്കാന്‍ കഴിയുന്നു എന്നതിന്റെ ഉദാഹരണമാണിത്; മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി  (4 hours ago)

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ വീണ്ടും കളര്‍ഫുള്‍ ആകും  (4 hours ago)

അറബിക്കൂട്ടങ്ങളുടെ വെള്ളംകുടി കുടി മുട്ടിക്കും..! ഡീസലൈനേഷൻ പ്ലാന്റിൽ പൊട്ടിത്തെറി..? കൂട്ടത്തോടെ ഇറങ്ങും ഇറാന്‍ തീച്ചൂളയിൽ  (4 hours ago)

കെടെറ്റ് പരീക്ഷയ്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി; മാര്‍ച്ച് 16 വരെ അപേക്ഷ സമര്‍പ്പിക്കാം  (4 hours ago)

'ഖമേനി ചത്ത് പണ്ടാരമടങ്ങി എന്നിട്ടും നീയൊക്കെ മോങ്ങൽ നിർത്തിയില്ലേ..! ഇന്ത്യക്കാരെ പച്ചയ്ക്ക് തെറിവിളിച്ച് US പട്ടാളക്കാരി  (4 hours ago)

ഗണേഷ് കുമാറിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ; ഗണേഷ് കുമാറിനെ എപ്പോഴാണ് അറസ്റ്റ് ചെയ്യുന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (6 hours ago)

Malayali Vartha Recommends