സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം... അതിര്‍ത്തി പ്രദേശങ്ങളില്‍ പോലീസ് പരിശോധന കര്‍ശനമാക്കി

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ് പോലീസ്. വാളയാര്‍ ഉള്‍പ്പെടെയുള്ള എല്ലാ അതിര്‍ത്തികളിലെ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
തമിഴ്‌നാടും കര്‍ണാടകയും നാളെ മുതല്‍ ലോക്ഡൗണ്‍ പ്രഖ്യാപനത്തിലേയ്ക്ക് കടക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.
അതേസമയം, പാലക്കാട് ജില്ലയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയില്‍ 3212 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മുപ്പത് ശതമാനം കടന്നിട്ടുമുണ്ട്.
അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കാനിരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ സംസ്ഥാനത്തെത്തുന്നതിനുള്ള സാഹചര്യമുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് പരിശോധന. 26587 പേരാണ് ഇനി ജില്ലയില്‍ ചികിത്സയിലുള്ളത്.
ഇനി മുതല്‍ യാത്ര പാസുള്ളവര്‍ക്ക് മാത്രമായിരിക്കും സംസ്ഥാനത്തേക്ക് പ്രവേശനം നല്‍കുക. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ടി കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തും
"
https://www.facebook.com/Malayalivartha
























