സോളാര്‍ തട്ടിപ്പിനിരയായവരുടെ വിവരങ്ങള്‍ പുറത്ത്; പരാതി നല്കാത്തവര് അനേകം
സോളാര്‍ തട്ടിപ്പിനിരയായവരുടെ വിവരങ്ങള്‍ പുറത്തുവന്നു. എഴുപതിനായിരം രൂപമുതല്‍ അമ്പതുലക്ഷം രൂപവരെ നഷ്ടപെട്ടവര്‍ പട്ടികയിലുണ്ട്. സോളാര്‍ തട്ടിപ്പുപ്രതികളായ ബിജുരാധാകൃഷ്ണനും, സരിതാ എസ് നായരും സൂക്ഷിച്ച രഹസ്യപട്ടികയാണ് പുറത്തുവന്നത്. എന്നാല്‍ പലരും പരാതിയുമായി രംഗത്തെത്തിയില്ല.
തട്ടിപ്പിനിരയായ അമ്പത്തിയഞ്ച് പേരുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഈ പേരുവിവരങ്ങള്‍ സരിത സ്വന്തം കൈപ്പടയില്‍ എഴുതി തയ്യാറാക്കിയതാണ്. പലരുമായി സരിത ജയിലില്നിന്നുകൊണ്ട് ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.
കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സോളാര്‍ തട്ടിപ്പില്‍ 10 കോടിയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അതിലും വലിയ തട്ടിപ്പ് നടന്നതായാണ് മനസിലാകുന്നത്. എന്നാല്‍ ഈ പണം കണ്ടെത്താന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.
https://www.facebook.com/Malayalivartha