സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...
പൃഥ്വിരാജ്, ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്ത 'ഗുരുവായൂരമ്പല നടയില്‍' എന്ന സിനിമ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന്റെ സംവിധായകന്‍ വിപിന്‍ദാസ് പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 'ഗുരുവായൂരമ്പല നടയില്‍' എന്ന പേര് പോലെ തന്നെ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ നടക്കുന്നത് ഗുരുവായൂര്‍ ക്ഷേത്രത്തിലാണ്.
എന്നാല്‍ ഗുരുവായൂരില്‍ ഷൂട്ടിംഗിന് അനുവാദം ലഭിക്കാത്തതിനാല്‍ അതിന്റെ സെറ്റിട്ടാണ് ചിത്രീകരണം നടത്തിയത്. ഇതിനായി മാത്രം മൂന്ന് കോടിയോളം രൂപ ചെലവായിയെന്ന് ചിത്രത്തിന്റെ കലാസംവിധായകന്‍ സുനില്‍ കുമാരന്‍ പറഞ്ഞിരുന്നു. ഈ സെറ്റിന് മുന്നില്‍ എത്തി ക്ഷേത്രത്തെ നോക്കി പ്രാര്‍ത്ഥിക്കുന്ന ഒരു സ്ത്രീയുടെ വീഡിയോയാണ് വിപിന്‍ദാസ് പങ്കുവച്ചത്. വീഡിയോയ്ക്ക് നിരവധി കമന്റും ലൈക്കും ലഭിക്കുന്നുണ്ട്.'ഇത് സെറ്റ് ആയിരുന്നോ', 'ഇതെവിടെയ സെറ്റ്', 'ഈ സെറ്റ് പൊളിക്കാതെ ഇരുന്നുവെങ്കില്‍ റീല്‍സ് എടുക്കുന്നവര്‍ക്ക് അമ്പലം വരെ പോയി ബുദ്ധിമുട്ടണ്ടായിരുന്നു നേരെ എങ്ങോട്ട് വന്നാല്‍ കാര്യം നടക്കുമെല്ലോ ' എന്നെല്ലാമാണ് കമന്റുകള്‍ വരുന്നത്.
തുടക്കം മുതല്‍ അവസാനം വരെ ചിരിയുടെ പൂരം സമ്മാനിക്കുന്ന ഗംഭീര ഫണ്‍ ഫ്മാലി എന്റര്‍ടൈനറാണ് ഗുരുവായൂരമ്പല നടയില്‍ എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. 'ജയ ജയ ജയ ജയഹേ' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം വിപിന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇഫോര്‍ എന്റര്‍ടൈന്‍മെന്റ് ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി.വി സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിഖില വിമല്‍, അനശ്വര രാജന്‍, യോഗി ബാബു, ജഗദീഷ്, രേഖ, ഇര്‍ഷാദ്,സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ യു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha