ആത്മവിശ്വാസത്തോടെ പറയാം.... അമിതാഭ് ബച്ചന് ലഭിക്കുന്നതിന് തുല്യമായ സ്‌നേഹവും ആദരവും തനിക്കും സിനിമ മേഖലയില്‍ നിന്ന് ലഭിക്കുന്നുണ്ടെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്....

ആത്മവിശ്വാസത്തോടെ പറയാം.... അമിതാഭ് ബച്ചന് ലഭിക്കുന്നതിന് തുല്യമായ സ്‌നേഹവും ആദരവും തനിക്കും സിനിമ മേഖലയില്‍ നിന്ന് ലഭിക്കുന്നുണ്ടെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്....
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു നടി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശിലെ മണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ് കങ്കണ. രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, ന്യൂഡല്‍ഹി, മണിപ്പൂര്‍ തുടങ്ങി എവിടെ പോയാലും വളരെയധികം സ്‌നേഹവും ബഹുമാനവും തനിക്ക് ലഭിക്കുന്നുവെന്ന് കങ്കണ .
അമിതാഭ് ബച്ചന് ശേഷം ആര്‍ക്കെങ്കിലും സിനിമ ഇന്‍ഡസ്ട്രിയില്‍ ഇത്രയും സ്നേഹവും ബഹുമാനവും ലഭിക്കുന്നുണ്ടെങ്കില്‍ അത് തനിക്കാണെന്ന് ആത്മവിശ്വാസത്തോടെ പറയാനാകുമെന്നും നടി കൂട്ടിച്ചേര്‍ത്തു.
'എമര്‍ജന്‍'സിയാണ് കങ്കണയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ജൂണ്‍ 14-ന് ചിത്രം തിയേറ്ററുകളിലെത്തും. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി കങ്കണ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഇന്ത്യയുടെ അടിയന്തരാവസ്ഥക്കാലമാണ് എമര്‍ജന്‍സിയുടെ പ്രമേയം. മണികര്‍ണിക എന്ന ചിത്രത്തിന് ശേഷം കങ്കണ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'എമര്‍ജന്‍സി'.
"
https://www.facebook.com/Malayalivartha