ദേ കിടക്കുന്നു ബോള്‍ഗാട്ടി... ബാലുശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ധര്‍മജന്‍ ബോള്‍ഗാട്ടി ഇത്ര വേഗം മാറുമെന്ന് രമേശ് ചെന്നിത്തല പോലും വിചാരിച്ചില്ല; സഖാവ് പിണറായി വിജയനില്‍ വിശ്വാസമുണ്ട്... അദ്ദേഹം കര്‍ക്കശക്കാരനാണ്... കാപട്യക്കാരനല്ല

ഒരു തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തിട്ടു കൂടിയില്ല. അതിനിടെ തോറ്റ സ്ഥാനാര്‍ത്ഥി ജയിച്ച സ്ഥാനാര്‍ത്ഥിയുടെ നേതാവിനെ പുകഴ്ത്തിയിരിക്കുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ക്കശ്യക്കാരനാണെങ്കിലും കാപട്യക്കാരനല്ലെന്ന് നടനും ബാലുശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ധര്‍മജന്‍ ബോള്‍ഗാട്ടി. ഒരു മലയാള വാര്‍ത്താ ചാനലിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 'സഖാവ് പിണറായി വിജയന്‍' നേതൃത്വം നല്‍കുന്ന സര്‍ക്കാരില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ബാലുശേരിയില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി ജയം നേടിയ സച്ചിന്‍ദേവ് നല്ല സ്ഥാനാര്‍ത്ഥിയായിരുന്നുവെന്നും നല്ല പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചതെന്നും ധര്‍മജന്‍ പറയുന്നു.
എന്നിരുന്നാലും മറ്റൊരു ജില്ലയില്‍ നിന്നെത്തി മത്സരിച്ചിട്ടും അവിടുത്തെ ജനങ്ങള്‍ നല്‍കിയ പിന്തുണ വലിയ കാര്യം തന്നെയാണെന്നും അത്രയും പിന്തുണ തനിക്ക് ലഭിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ലെന്നും ധര്‍മ്മജന്‍ പ്രതികരിച്ചു. തോല്‍വിയും വിജയവുമൊത്തെ തെരഞ്ഞെടുപ്പില്‍ സാധാരണയായി ഉണ്ടാകുന്നതാണ്. അത് കൂടാതെ ഇത്തവണ ഒരു തരംഗവുമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് തോല്‍വി തന്നെ ബാധിച്ചിട്ടില്ലെന്നും താന്‍ ഇനിയും രാഷ്ട്രീയത്തിലും കോണ്‍ഗ്രസിലും തുടരുമെന്നും ധര്‍മ്മജന്‍ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പില്‍ സംഘടനാപരമായിട്ടുള്ള കുറേ പ്രശ്‌നങ്ങളുണ്ടായെന്നും അക്കാര്യങ്ങള്‍ സംഘടനയെയും കെപിസിസി പ്രസിഡന്റിനെയും അറിയിച്ചിട്ടുണ്ടെന്നും നടന്‍ വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ തന്നെ ബാലുശ്ശേരി സ്ഥാനാര്‍ഥിയായിരുന്ന ധര്‍മജന്‍ പുതിയ സിനിമയായ തിരിമാലിയുടെ ചിത്രീകരണത്തിനായി നേപ്പാളിലേക്ക് പോയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇലക്ഷനില്‍ തോല്‍വി നേരിട്ട ധര്‍മജന് നേരെ വലയ തോതിലുള്ള ട്രോളുകളും നേരിട്ടിരുന്നു. എന്നാല്‍ ആ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.
താന്‍ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ കമ്മിറ്റ് ചെവയ്ത ചിത്രമായിരുന്നു തിരിമാലി. തന്റെ തെരഞ്ഞടുപ്പ് തിരക്കുള്ള മൂലം സിനിമയുടെ ചിത്രീകരണം പോലും മാറ്റിവെക്കുക വരെ ചെയ്തിരുന്നു. ആ സിനിമയോടുള്ള തന്റെ ബാധ്യത മൂലമാണ് വോട്ടെണ്ണല്‍ വരെ കാത്തുനില്‍ക്കാതെ ചിത്രീകരണത്തിന് പോയതെന്ന് ധര്‍മജന്‍ പറഞ്ഞു.
താന്‍ തെരഞ്ഞെടുപ്പ് റിസള്‍ട്ടിനെ പേടിച്ച് മുങ്ങിയതാണ് എന്ന് പറയേണ്ട കാര്യമില്ല അടുത്ത വൃത്തങ്ങളോട് കാര്യം പറഞ്ഞിട്ടാണ് പോയതെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഒരു നടനായി കാണാനാണ് ബാലുശ്ശേരിയിലെ ജനങ്ങള്‍ക്ക് ആഗ്രഹമെന്നും അതിനാലാണ് താന്‍ തോറ്റതെന്നും ധര്‍മജന്‍ കൂട്ടിച്ചേര്‍ത്തു.
ഞാന്‍ അവിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ തന്നെ എല്ലാവര്‍ക്കും അറിയാമായിരുന്നു, അതുപോലെ ഞാന്‍ പ്രസംഗങ്ങള്‍ക്കിടയില്‍ പറഞ്ഞിട്ടുമുണ്ട് നേപ്പാളില്‍ ഷൂട്ടിങ്ങിന് പോകുമെന്നും തെരഞ്ഞടുപ്പ് മൂലം മാറ്റിവെച്ച ഷൂട്ടിങ്ങ് ആണ്, അത് തീര്‍ത്തുകൊടുക്കേണ്ട ബാധ്യത എനിക്കുണ്ട് എന്ന് ചുറ്റും ഉള്ളവരോട് പറഞ്ഞിരുന്നു.
ഇലക്ഷന്‍ കമ്മിറ്റിയിലും അടുത്ത സുഹൃത്തുക്കളോടും ഞാന്‍ പറഞ്ഞതാണ്. മുങ്ങി എന്ന് പറയാന്‍ പറ്റില്ല. തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസം പോലും ഞങ്ങള്‍ ഷൂട്ടിങ്ങില്‍ ആയിരുന്നു റേഞ്ച് കിട്ടാത്ത ഒരു സ്ഥലത്ത്. ബാലുശ്ശേരിയിലെ ജനങ്ങള്‍ക്ക് മനസ്സിലായി അവര്‍ക്ക് എന്നെ രാഷ്ട്രീയത്തില്‍ വേണ്ട സിനിമയില്‍ മാത്രം മതി.
15,464 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ പുരുഷന്‍ കടലുണ്ടി മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. അതിന് മുമ്പും പുരുഷന്‍ കടലുണ്ടി തന്നെയാണ് വിജയിച്ചത്. ബാലുശേരിയില്‍ ധര്‍മ്മജന്‍ അല്ല, മോഹന്‍ലാല്‍ വന്ന് മത്സരിച്ചാലും എല്‍.ഡി.എഫ് തന്നെ വിജയിക്കുമെന്നാണ് അടുത്തിടെ പുരുഷന്‍ കടലുണ്ടി പ്രതികരിച്ചിരുന്നു.
"
https://www.facebook.com/Malayalivartha























