നിയുക്ത വിദ്യാഭ്യാസ മന്ത്രിക്ക് സോഷ്യൽമീഡിയയിൽ പൊങ്കാല; വി.ശിവന്‍കുട്ടി ആറാംക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂവെന്ന് നിരവധി ട്രോളുകള്‍, അതൊക്കെ വാസ്തവരുദ്ധം; പ്രതികരണവുമായി ശ്രീജിത്ത് പണിക്കർ

വിദ്യാഭ്യാസ മന്ത്രിയായി വി.ശിവൻകുട്ടിയുടെ പേര് നിർദ്ദേശിച്ചതുമുതൽ സോഷ്യൽമീഡിയയിൽ പൊങ്കാലയാണ്. ഇപ്പോഴിതാ, വിദ്യാഭ്യാസ യോഗ്യതയെ പരിഹസിച്ചവര്‍ക്ക് മറുപടിയുമായി ശ്രീജിത്ത് പണിക്കര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ട്രോളുകളല്ലാത്ത വാസ്തവം താന്‍ പറയാമെന്നു പറഞ്ഞാണ് ശ്രീജിത്തിന്റെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
വി ശിവൻകുട്ടി ആറാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂവെന്ന് നിരവധി ട്രോളുകളും കമന്റുകളും കണ്ടു. അതൊക്കെ വാസ്തവ വിരുദ്ധമാണ്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലപ്രകാരം അദ്ദേഹം കേരള സർവകലാശാലയിൽ നിന്നും ബിരുദം നേടിയിട്ടുണ്ട്. തുടർന്ന് ലോ അക്കാദമി ലോ കോളേജിൽ നിന്ന് എൽഎൽബി കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്.
അതുപോലെ 2015ലെ നിയമസഭാ സംഭവങ്ങളിൽ ഉൾപ്പെട്ടത് ശിവൻകുട്ടി മാത്രമായിരുന്നില്ല. സ്പീക്കറുടെ കസേര തള്ളിമറിച്ചു കളഞ്ഞവരും വാച്ച് ആൻഡ് വാർഡിനോട് കലഹിച്ചവരും ഒക്കെയുണ്ടായിരുന്നു. പലരും പിന്നീട് മന്ത്രിമാരായി എന്നതു പരിഗണിച്ചാൽ ശിവൻകുട്ടിക്ക് മാത്രമായി ഒരു അയോഗ്യതയില്ല എന്നതാണ് സത്യം.
ട്രോളുകൾ ഒരുവശം; പക്ഷെ മേല്പറഞ്ഞ കാര്യങ്ങൾ വസ്തുതകളാണ്...
https://www.facebook.com/Malayalivartha
























