എല്ലാം ആ വലിയ മനുഷ്യന്... മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ദിവസം മാതൃകയായി ജന്മനാട്; ആഘോഷത്തിനായി നീക്കിവച്ച തുകയ്ക്ക് പാവപ്പെട്ടവര്‍ക്ക് കിറ്റ് നല്‍കി; ടെലിവിഷനിലൂടെ ഒന്നിച്ചിരുന്ന് സത്യപ്രതിജ്ഞ കണ്ട് സന്തോഷം പങ്കുവച്ച് നാട്ടുകാര്‍

പിണറായി വിജയന്‍ എന്ന വലിയ മനുഷ്യന്‍ തലസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ നാട്ടില്‍ സന്തോഷം അലയടിച്ചു. കോവിഡ് കാലമല്ലായിരുന്നെങ്കില്‍ ഇങ്ങനെയൊന്നുമല്ലാതിരുന്നു ആഘോഷം.
തുടര്‍ മന്ത്രിസഭ അധികാരമേല്‍ക്കുന്നതിന്റെ ആവേശം സംസ്ഥാനത്തെ ഇടതുപ്രവര്‍ത്തകരെ അത്യാവേശത്തിലെത്തിച്ചപ്പോള്‍, മുഖ്യമന്ത്രിയുടെ ജന്മനാടും അതില്‍ പങ്കു ചേര്‍ന്നു. പിണറായി വിജയന്റെ നേതൃത്വത്തില്‍ 21 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റ നിമിഷത്തില്‍ പിണറായി ഗ്രാമം അടക്കിപ്പിടിച്ച ആഹ്‌ളാദത്തിലായിരുന്നു. ആഘോഷത്തിനായി പിരിച്ചെടുത്ത തുക ഉപയോഗിച്ച് നിര്‍ദ്ധനര്‍ക്ക് അവര്‍ സൗജന്യ കിറ്റ് നല്‍കി.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ആഘോഷങ്ങള്‍. പിണറായി സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിലും കണ്‍വെന്‍ഷന്‍ സെന്ററിലുമിരുന്ന് ടെലിവിഷനില്‍ പരിപാടി വീക്ഷിക്കാന്‍ വന്‍ജനാവലിയാണെത്തിയത്. ഏരിയാ കമ്മിറ്റി ഓഫീസില്‍ രാവിലെ മുതല്‍ ഏരിയാ സെക്രട്ടറി കെ. ശശിധരന്റെ നേതൃത്വത്തില്‍ മധുരം വിതരണം ചെയ്തു.
മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്‍,പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവന്‍, കക്കോത്ത് രാജന്‍, കെ.യു. ബാലകൃഷ്ണന്‍ എന്നിവരും ഓഫീസിലുണ്ടായിരുന്നു.പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ സി.പി.എം ജില്ലാസെക്രട്ടറി എം.വി.ജയരാജന്‍ കേക്ക് മുറിച്ചു. നാടിന്റെ നാനാഭാഗത്തു നിന്നും വന്‍ജനാവലി ഇവിടെയെത്തിരുന്നു. പടക്കം പൊട്ടിച്ചും മധുരം നല്‍കിയുമായിരുന്നു പാറപ്രം, പെരളശേരി, മൂന്നുപെരിയ, ധര്‍മ്മടം എന്നിവിടങ്ങളിലെ ആഘോഷം.
നാടിങ്ങനെ ആഘോഷിക്കുമ്പോള്‍ സംസ്ഥാനത്തെ വികസനതുടര്‍ച്ചയെ സഹായിക്കുന്ന പദ്ധതികള്‍ പ്രഖ്യാപിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തുടര്‍ഭരണത്തിലൂടെ അധികാരമേറ്റ ശേഷം നടത്തിയ ആദ്യ വാര്‍ത്തസമ്മേളനത്തിലാണ് പുതിയ സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ പ്രഖ്യാപിച്ചത്.
സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്നും എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും നടപ്പാക്കുമെന്നും അറിയിച്ചു. ഉന്നത വിദ്യാഭ്യാസത്തെ നവീകരിക്കാന്‍ പ്രത്യേക നയം രൂപീകരിക്കും. ദാരിദ്ര്യത്തില്‍ കഴിയുന്ന കുടുംബത്തെ കണ്ടെത്തി സഹായം നല്‍കും. ആരോഗ്യ പദ്ധതികള്‍ക്കും മുഖ്യമന്ത്രി മുന്‍ഗണന നല്‍കിയിട്ടുണ്ട്.
വിദ്യാഭ്യാസ പാര്‍പ്പിട പദ്ധതികള്‍ക്കും ഊന്നല്‍ നല്‍കും. വികസന കാഴ്ചപ്പാട് സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കും. കാര്‍ഷികമേഖലയില്‍ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കും. അഞ്ചുവര്‍ഷം കൊണ്ട് നെല്ലിന്റെയും പച്ചക്കറിയുടെയും ഉത്പ്പാദനം ഇരട്ടിപ്പിക്കും. ജലസേചന പദ്ധതികള്‍ക്കും മുന്‍ഗണന നല്‍കും.
ഭക്ഷ്യ സംസ്‌കൃത വ്യവസായങ്ങള്‍ക്കുള്ള സാധ്യത പ്രയോജനപ്പെടുത്തും. മഴ വെള്ളം കടലിലേക്ക് ഒഴുകി കളയാതെ സംഭരിക്കുന്ന പദ്ധതി നടപ്പിലാക്കും. കൃഷിക്കാര്‍ക്ക് ലഭിക്കുന്ന അനുബന്ധ സേവനങ്ങളുടെ നിലവാരം ഉയര്‍ത്തും. കാര്‍ഷിക സര്‍വ്വകലാശാലയുടെ ശേഷി പൂര്‍ണമായും വിനിയോഗിക്കും. മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ വൈജ്ഞാനിക കേന്ദ്രമാക്കും. 2025ഓടെ പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ ലക്ഷ്യമിടുന്നു. ഉള്‍നാടന്‍ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കും. പൊതുമേഖലാ സ്ഥാപനങ്ങളെ വികസിപ്പിക്കും. കൃഷിഭവന്‍ സ്മാര്‍ട്ടാക്കും. ഭൂരേഖകളുടെ സമകാലിക വിവരങ്ങള്‍ ചേര്‍ക്കും.
സമ്പൂര്‍ണ്ണ ശുചിത്വം ഉറപ്പിലാക്കും. ഐടി വകുപ്പിലും നിരവധി പദ്ധതികള്‍. വ്യവസായ വളര്‍ച്ച ഉറപ്പു വരുത്തും. പരമ്പരാഗത വ്യവസായങ്ങള്‍ നവീകരിക്കും. പാര്‍ക്കുകളുടെ പൂര്‍ത്തീകരണം സാധ്യമാക്കും. ഐടി മേഖലയെ ശക്തിപ്പെടുത്തും. നൈപുണ്യ വികസനത്തിന് പ്രത്യേക പദ്ധതി. ഉന്നതവിദ്യാഭ്യാസത്തിന് പുതിയ സര്‍ക്കാര്‍ ഊന്നല്‍ നല്‍കും. അദ്ദേഹം പറഞ്ഞു.
സ്ത്രീകളുടെ പദവി ഉയര്‍ത്തുന്നതിന് മുന്‍ഗണന. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമം. െ്രെകം മാപ്പിംഗിന് രൂപം നല്‍കും. ഭിന്നശേഷിക്കാര്‍ക്ക് സഹായം ഉറപ്പുവരുത്തും. എല്ലാവര്‍ക്കും ഭവനം നല്‍കാന്‍ നടപടികള്‍ കൈക്കൊള്ളും. ജപ്തി നടപടികളില്‍ ശാശ്വതമായ നിയമനിര്‍മാണം ആലോചിക്കും.
ആരോഗ്യ, വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ, പാര്‍പ്പിട മേഖല കൂടുതല്‍ ശക്തിപ്പെടുത്തും. 25 വര്‍ഷം കൊണ്ട് ജീവിത നിലവാരം വിദേശ രാജ്യങ്ങള്‍ക്കൊപ്പം എത്തിക്കും. ഓരോ തീരുമാനങ്ങളും ജനങ്ങള്‍ക്ക് വേണ്ടി ഉള്ളതാണ്. ജനങ്ങള്‍ക്ക് ലഭിക്കുന്നതിന് തടസം വരാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
"
https://www.facebook.com/Malayalivartha





















