ചേരിപ്പോര് തുടങ്ങി.. ഐസക്കിന്റെ ബജറ്റോ ? കടലിലെറിയാന്‍ പിണറായിയുടെ നിര്‍ദ്ദേശം

ഒന്നാം പിണറായി സര്‍ക്കാരില്‍ തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റ് കടലില്‍ ഒഴുക്കി കളയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിച്ചു.
രണ്ടാം പിണറായി സര്‍ക്കാറിന്റെ പുതുക്കിയ ബജറ്റ് ജൂണ്‍ നാലിന് അവതരിപ്പിക്കും. ഗവര്‍ണറുടെ നയ പ്രഖ്യാപന പ്രസംഗം ഈ 28നായിരിക്കും. പുതിയ നിയമസഭയുടെ സമ്മേളനം 24ന് ആരംഭിക്കും. വ്യാഴാഴ്ചയാണ് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിലെ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുത്തത്. പിണറായി ഒഴികെ ബാക്കി എല്ലാ മന്ത്രിമാരും പുതുമുഖങ്ങളാണ്.
മുഖ്യമന്ത്രിയും ഐസക്കുമായി സ്വരചേര്‍ച്ചയില്ലാതായിട്ട് കാലങ്ങളായി.സര്‍ക്കാരിന്റെ നയ പരിപാടികള്‍ക്ക് ഒപ്പം ഐസക്ക് നില്‍ക്കുമായിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ മനസില്‍ അദ്ദേഹം ഇല്ലാതിരുന്നത് കാരണം മികച്ച ധനമാനേജ്‌മെന്റ് അദ്ദേഹത്തിന് പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.
അതേ സമയം വി എസിന്റെ കാബിനറ്റില്‍ ഐസക്കിന് ഇത്തരം പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. വളരെ ശക്തമായ പ്രവര്‍ത്തനമാണ് അദ്ദേഹം അന്ന് നടത്തിയത്.മികച്ച ധനമന്ത്രി എന്ന പേര് ഐസക്ക് നേടിയതും അക്കാലത്ത് തന്നെയാണ്. ഇകഴിഞ്ഞ മന്ത്രിസഭയില്‍ അദ്ദേഹത്തെ പൊതുവേ തിരാശനായാണ് കാണപ്പെട്ടത്. ഐസക്കിന്റെ സ്വന്തമെന്ന് കരുതുന്ന ചില സ്റ്റാഫ് അംഗങ്ങള്‍ മരിച്ചതും അദ്ദേഹത്തെ നിരാശയിലാഴ്ത്തി.13-ാം നമ്പര്‍ കാറും മന്‍മോഹന്‍ ബംഗ്ലാവുമാണ് ഐസക്ക് തിരഞ്ഞടുത്തത്. ഇത് അശുഭകരമാണെന്ന് അന്നേ പറയപ്പെട്ടിരുന്നു. ഏതായാലും പിണറായി മന്ത്രിസഭയില്‍ നിന്നും ഐസക്ക് ഇറങ്ങി പോയത് ദുഃഖിതനായാണ്. സീറ്റ് പോലും കിട്ടിയില്ല.
രാജ്യത്ത് ആദ്യമായി, ഇന്റര്‍നെറ്റ് ലഭ്യത പൗരന്റെ അവകാശമായി ഐടി നയത്തില്‍ പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. അതിന്റെ ചുവട് പിടിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ കെ-ഫോണ്‍ പദ്ധതി പ്രഖ്യാപിച്ചത്. ധനമന്ത്രിയുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം കാരണം പിണറായിക്ക് അത് പോലും നടപ്പിലാക്കാനായില്ല.
കെ-ഫോണ്‍ പദ്ധതിയെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ ഇതിലൊന്നും മുഖ്യമന്ത്രിയെ പ്രതിരോധിക്കാന്‍ ഐസക്ക് എത്തിയില്ല. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ മുന്‍കൈയെടുത്താണ് നാല് പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയത്. കിഫ് ബിക്കെതിരെ ആരോപണം ഉണ്ടായപ്പോള്‍ ഐസക്കിനെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി എത്തിയില്ല. ജി സുധാകരനും ഐസക്കും തമ്മില്‍ കീഫ് ബിയുടെ പേരില്‍ കലാപമുണ്ടായപ്പോഴും മുഖ്യമന്ത്രി ഇടപെട്ടില്ല.ധന വകുപ്പ് നിരസിച്ച പല ഫയലുകളിലും മുഖ്യമന്ത്രി അനുകൂല തീരുമാനം എടുത്തിരുന്നു.
കെ ഫോണ്‍, സ്മാര്‍ട് സിറ്റി, ഡൗണ്‍ടൗണ്‍, ഇ മൊബിലിറ്റി പദ്ധതികളാണ് ഇവ.ഇതിന്റെ വിശദാംശങ്ങളാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ഇതില്‍ കെ ഫോണ്‍ പദ്ധതിയെക്കുറിച്ചുള്ള അന്വേഷണത്തെക്കുറിച്ച് വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതിരൂക്ഷമായാണ് പ്രതികരിച്ചത്.
''ജനങ്ങള്‍ക്ക് ഈ പദ്ധതി എത്രത്തോളം ഗുണം ചെയ്യും എന്ന് അറിയുമ്പോഴാണ് ഇതിന് ഇടങ്കോലിടാനുള്ള ശ്രമങ്ങള്‍ എങ്ങനെ ജനങ്ങളെ ബാധിക്കും എന്ന് മനസിലാകുക. അത് കൊണ്ട് കെ ഫോണിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് ഒന്നെ പറയാനുള്ളൂ, എന്തൊക്കെ തടസം നേരിട്ടാലും കെ-ഫോണ്‍ നടപ്പിലാക്കിയിരിക്കും. അതുവഴി സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കും- ഇതായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.
ഇത്തരം വന്‍കിട പദ്ധതികള്‍ നടപ്പിലാക്കണമെങ്കില്‍ ധനവകുപ്പിന്റെ നിര്‍ലോഭമായ പിന്തുണ ആവശ്യമാണ്. അതായിരുന്നു മുഖ്യമന്ത്രിക്ക് ഐസക്കില്‍ നിന്നും ലഭിക്കാതെ പോയത്.അതിന്റെ പേരിലാണ് ബാലഗോപാലിനെ അദ്ദേഹം ധനമന്ത്രിയാക്കിയത്.
മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മില്‍ തെറ്റിയാല്‍ സംസ്ഥാനത്തിന്റെ പൊതുവികസനം തന്നെ തടസ്സപ്പെടും. അതാണ് ഐസക്കിന്റെ കാര്യത്തില്‍ സംഭവിച്ചത്.ബാലഗോപാല്‍ വന്നതോടെ മുഖ്യമന്ത്രിയുടെ ദുഃഖം മാറി.
ബജറ്റില്‍ കാതലായ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് തന്നെയാണ് കരുതുന്നത്. കൂടുതല്‍ ജനപ്രിയ പദ്ധതികള്‍ ഉള്‍പെടുത്തും. ഇടതുമുന്നണിയുടെ പ്രകടന പത്രിക നടപ്പിലാക്കാനായിരിക്കും ശ്രമം. സാധാരണ തുടര്‍ ഭരണം ഉണ്ടാകുമ്പോള്‍ അതേ സര്‍ക്കാരിന്റെ അവസാന ബജറ്റ് മാറ്റാറില്ല. ആ കീഴ്വഴക്കത്തിനാണ് മാറ്റം വന്നിരിക്കുന്നത്.
"
https://www.facebook.com/Malayalivartha
























