ബാര്‍ജിലെ ജോലി മതിയാക്കി നാട്ടിലേക്ക് വരാനിരിക്കെ ജോമിഷിനെ വിധി തട്ടിയെടുത്തു.... 'ഉടുപ്പും പലഹാരങ്ങളും കളിപ്പാട്ടങ്ങളുമായി പപ്പ വരുമല്ലോ' എന്നുറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് ഓടിനടക്കുന്ന കുരുന്നുകളെ കണ്ടപ്പോള്‍ സങ്കടം സഹിക്കാനാവാതെ വീട്ടുകാരും നാട്ടുകാരും സുഹൃത്തുക്കളും...

ബാര്‍ജിലെ ജോലി മതിയാക്കി നാട്ടിലേക്ക് വരാനിരിക്കെ ജോമിഷിനെ വിധി തട്ടിയെടുത്തു.... 'ഉടുപ്പും പലഹാരങ്ങളും കളിപ്പാട്ടങ്ങളുമായി പപ്പ വരുമല്ലോ' എന്നുറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് ഓടിനടക്കുന്ന കുരുന്നുകളെ കണ്ടപ്പോള്‍ സങ്കടം സഹിക്കാനാവാതെ വീട്ടുകാരും നാട്ടുകാരും സുഹൃത്തുക്കളും...
മക്കളെ മാതാപിതാക്കളെ ഏല്‍പിച്ച് അന്നു മടങ്ങുമ്പോള്‍ ജോമിഷ് പറഞ്ഞിരുന്നു, ജൂണില്‍ മടങ്ങിവരുമെന്ന്. പറഞ്ഞതിലും ഒരു മാസം മുന്‍പേ തിരിച്ചെത്തി, ചേതനയറ്റ ശരീരമായി.കഴിഞ്ഞ ദിവസം ടൗട്ടെ ചുഴലിക്കാറ്റില്‍ മുംബൈ തീരത്തുണ്ടായ ബാര്‍ജ് അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരില്‍ ഒരാള്‍ പനമരം സ്വദേശി ജോമിഷ് ജോസഫാണ്.
ഒരു കുടുംബത്തിന്റെ അത്താണിയായ ജോമിഷ് ഈ മാസം അവസാനം ബാര്‍ജിലെ ജോലി മതിയാക്കി നാട്ടിലേക്ക് വരാനിരുന്നതായിരുന്നു. അതിനു മുന്‍പാണ് വിധി ജീവനെടുത്തത്.
ജോസഫിന്റെ മരണവാര്‍ത്ത കുടുംബത്തിനും കൂട്ടുകാര്‍ക്കും നാടിനും തീരാവേദനയായി. അറബിക്കടലില്‍ മുങ്ങിയ പി 305 എന്ന ബാര്‍ജിലെ 26 ജീവനക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ വാര്‍ത്ത അറിഞ്ഞിരുന്നെങ്കിലും അതില്‍ ജോമിഷും ഉണ്ടെന്ന് അവരാരും കരുതിയില്ല.
ഇന്നലെ രാവിലെയാണ് മൃതദേഹങ്ങളിലൊന്നു പ്രിയപ്പെട്ടവന്റേതായിരുന്നുവെന്നു വീട്ടുകാരും നാട്ടുകാരും അറിയുന്നത്. ഡല്‍ഹി ആസ്ഥാനമായുള്ള സിംഗപ്പൂര്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു ജോമിഷ്. 6 വര്‍ഷമായി ഈ കമ്പനിയിലായിരുന്നു ജോലി.
കഴിഞ്ഞ ജൂണ്‍ 3ന് വീട്ടിലെത്തിയപ്പോള്‍ ഈ ജൂണില്‍ ജോലി മതിയാക്കി പോരും എന്നു പറഞ്ഞിരുന്നു. അഞ്ചും മൂന്നും വയസ്സുള്ള മക്കളെ അച്ഛനമ്മമാരെ ഏല്‍പിച്ചാണ് അന്നു മടങ്ങിയത്. നഴ്‌സായ ഭാര്യയ്‌ക്കൊപ്പം ഫെബ്രുവരി 1ന് ഡല്‍ഹിയിലെത്തി. ഏപ്രില്‍ 5ന് ഭാര്യയെ അവിടെ ജോലിസ്ഥലത്താക്കിയ ശേഷമാണു ജോമിഷ് മുംബൈയിലേക്കു പോയത്.
റോഡിലും മറ്റും പതിക്കാന്‍ ആരോ വീടിന്റെ മുന്‍വശത്തു കൊണ്ടുവച്ച പപ്പയുടെ ഫോട്ടോ കയ്യിലെടുത്തു നോക്കുന്ന കുരുന്നുകളെ കണ്ടപ്പോള്‍ ആര്‍ക്കും സങ്കടം അടക്കാനായില്ല. അവധിക്കു നാട്ടിലെത്തുമ്‌ബോള്‍ നാട്ടിലെ ഏതു വിഷയങ്ങളിലും ഇടപെടുന്നതിനും പരിഹാരം കാണുന്നതിലും മിടുക്കനായ ജോമിഷിനു വീടിനടുത്ത് വലിയൊരു സുഹൃദ്വലയം തന്നെയുണ്ട്. അതുകൊണ്ടുതന്നെ ഇന്നലെ വിവരമറിഞ്ഞപ്പോള്‍ ജോമിഷിന്റെ വീട്ടിലേക്ക് ആളുകളുടെ ഒഴുക്കായിരുന്നു.
ഇന്നു വൈകിട്ടോടെ മംഗളൂരു വിമാനത്താവളം വഴി മൃതദേഹം എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. ഇതിനായി എംഎല്‍എമാരും രാഷ്ട്രീയ പ്രതിനിധികളും കുടുംബാംഗങ്ങളും കൂട്ടുകാരും ശ്രമിക്കുന്നുണ്ട്.
നിയുക്ത എംഎല്‍എ ടി.സിദ്ദിഖ് അടക്കമുള്ള ജനപ്രതിനിധികളും നൂറുകണക്കിനു നാട്ടുകാരും വീട്ടിലെത്തി അനുശോചനം അറിയിച്ചു. രാഹുല്‍ ഗാന്ധി എംപി കുടുംബത്തെ വിളിച്ച് അനുശോചനം അറിയിച്ചു.
https://www.facebook.com/Malayalivartha
























