കൊട് അളിയാ കൈ! ! കേന്ദ്രസര്‍ക്കാരുമായി നല്ല രീതിയില്‍ പോയാല്‍ കേരളത്തിന് ആവശ്യമായത് എല്ലാം കേന്ദ്രം നൽകുമെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ്

.
കേന്ദ്രവുമായി നല്ല രീതിയിൽ പോയാൽ ഗുണം ലഭിക്കുന്നത് കേരളത്തിന് തന്നെ.
കേരളത്തിന്ന് ആവശ്യമായത് എന്തും കേന്ദ്ര സർക്കാർ നൽകും ... കേരളത്തിനാവശ്യമുള്ള എല്ലാ സഹായവും സമയാസമയം കേന്ദ്രം കൊടുത്തിട്ടുണ്ടെന്നും രമേശ് അവകാശപ്പെട്ടു.കേന്ദ്രവുമായി മുഖ്യമന്ത്രി ഒരു സംഘര്‍ഷമുണ്ടാക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും എം.ടി രമേശ് പറഞ്ഞു.
കേന്ദ്ര സർക്കാരിന് കേരളത്തോട് ഒരു വിരോധവും ഇല്ല. ഇനി കേരളത്തിന്റ മുഖ്യമന്ത്രി കേന്ദ്രത്തോട് ഒരു സംഘര്‍ഷത്തിനും പോകില്ല എന്നും കരുതുന്നു ... മുഖമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ആണ് മുഖമന്ത്രിക്ക് എം ടി രമേശിന്റെ ഉപദ്ദേശം.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയെല്ലാമാണെന്ന് കാത്തിരുന്ന് കാണണം. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം സര്‍ക്കാരിനെതിരായി ഉയര്‍ന്നുവന്നിട്ടുള്ള ധാരാളം കാര്യങ്ങളുണ്ട്. അത്തരം കാര്യങ്ങളൊന്നും ഒരു തെരഞ്ഞെടുപ്പ് വിജയത്തോടെ ഇല്ലാതാകുന്നില്ല. ആ പ്രശ്നങ്ങളുടെ മെറിറ്റ് അതേപോലെ നില്‍ക്കും. അക്കാര്യങ്ങള്‍ ഇനിയും സ്വാഭാവികമായി ചര്‍ച്ചയില്‍ വരും, രമേശ് പറഞ്ഞു.
ഇപ്പോൾ നമ്മൾ നേരിടുന്നത് അതിരൂക്ഷമായ പ്രശ്നങ്ങൾ ആണ്. ഇനിയും പല പ്രശ്നങ്ങളും കേരളത്തിലെ ജനങ്ങൾ നേരിടേണ്ടി വരും. ആ പ്രശ്നങ്ങളോട് സർക്കാരിന്റ സമീപനം എങ്ങനെ എന്ന് കണ്ടതിന് ശേഷം ആകും സര്‍ക്കാരിനോട് ബിജെപിയുടെ സമീപനവും എങ്ങനെ വേണം എന്ന് തീരുമാനിക്കുക എന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുമായുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ സമരം കേരളത്തില്‍ മാത്രം ഒതുങ്ങുന്നതാണെന്നും അഖിലേന്ത്യ തലത്തില്‍ സിപിഎം അതിന് മുതിരുന്നത് ശരിയല്ലെന്നും എംടി രമേശ് വ്യക്തമാക്കി.
ഈ സർക്കാരിന്റ മന്ത്രിമാർ ഒക്കെയും പുതുമുഖങ്ങൾ ആണ്, അത് പോലെ തന്നെ മന്ത്രിസഭക്കും ഒരു പുതുമ ഉണ്ട് എല്ലാരും മന്ത്രി ആവാൻ യോഗ്യത ഉള്ളവർ തന്നെ, ആ പുതുമ അവരുടെ പ്രവര്‍ത്തനങ്ങളിലും കാണണമെന്നും, വലിയ ഭൂരിപക്ഷത്തോടെ ഈ സർക്കാരിനെ അധികാരത്തിൽ എത്തിച്ചത് ജനങ്ങളാണ് അവരുടെ പ്രതീക്ഷയ്ക്ക് ഒത്ത് വീണ്ടും ഈ സർക്കാർ ഉയരും എന്ന്കരുതുന്നു എന്നും എംടി രമേശ് പറഞ്ഞു
https://www.facebook.com/Malayalivartha
























